"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(വ്യത്യാസം ഇല്ല)

19:42, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു കലാലയമാണ് ലൂഥറൻ സ്കൂൾ. പ്രഗത്ഭരായ ഒരു പാട് കായികാധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.നിലവിൽ സലിം സാറാണ് കായികധ്യാപകൻ. കുട്ടികൾക്ക് നിത്യേന പ്രാക്ടീസ് നൽകുന്നതിനും ഒരോ സ്പോർട്സ് വിഭാഗത്തിനുമുള്ള പ്രത്യേക ട്രെയിനിങ്ങും ഇവിടെ നൽകുന്നു. ഇതിനുവേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും സ്കൂൾ മാനേജ്മെൻ്റ് നൽകുന്നു.

                                           രണ്ടായിരത്തി ഒമ്പതു മുതൽ തുടർച്ചയായ വർഷങ്ങളിൽ കബഡിയിൽ സീനിയർ ജൂനിയർ തലങ്ങളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട്,2010-ൽ ഹിമാചൽപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കബഡിയിൽ അൻഷാദ് A കേരളത്തെ പ്രതിനിധീകരിച്ചു,2011ൽ നന്ദു കർണാടകത്തിൽ നടന്ന പൈക്ക ദേശീയറൂറൽ കബഡി  മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു, 2012ലെ ദേശീയ സ്കൂൾ ഗെയിംസിൽ നമ്മുടെ സ്കൂളിലെ യജുസ് പങ്കെടുത്തു, 2015 -16 വർഷത്തിൽ സംസ്ഥാനസ്കൂൾ ഗെയിംസിൽ നമ്മുടെ സ്കൂളിലെ അഞ്ചു കുട്ടികൾ  ഒന്നാം സ്ഥാനം നേടിയ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു, ഗുജറാത്ത്  ദേശീയ സ്കൂൾ ഗെയിംസിൽ അക്ഷയ് കുമാർ, ശരത്  എന്നിവർ പങ്കെടുത്തു, 2016 -17 ൽ തെലുങ്കാനയിൽ വെച്ച് നടന്നദേശീയ സ്കൂൾ ഗെയിംസിൽ വിജിത്ത് എസ് കേരളത്തെ പ്രതിനിധീകരിച്ചു 2017 18 വർഷത്തിൽ മധ്യപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ നമ്മുടെ സ്കൂളിലെ വിജിത്ത് സS അക്ഷയ പ്രദീപ് അക്ഷയ്കുമാർ N Aഎന്നീ കുട്ടികൾ  കേരളത്തെ പ്രതിനിധീകരിച്ചു. മൂന്നുതവണ കേരള ടീമിന്റെ ക്യാപ്റ്റൻ മാരായി നമ്മുടെ സ്കൂളിലെ കുട്ടികൾ  സബ്ജില്ലാ തലങ്ങളിൽ ഖോ ഖോ,അക്വാറ്റിക്സ്, സെപക് ടാക്രോ എന്നിവയിൽ സബ്ജില്ല റവന്യൂ തലങ്ങളിൽ വിജയികളായി, സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ നാലാം സ്ഥാനം അഭിജിത്ത് എൻഎസ്  കരസ്ഥമാക്കി.