"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
*ശ്രീ. റ്റി. കെ. തങ്കപ്പന്‍  - ശാസ്ത്രജ്ഞന്‍, സംസ്ഥാന ഫിഷറീസ് വകുപ്പ്
*ശ്രീ. റ്റി. കെ. തങ്കപ്പന്‍  - ശാസ്ത്രജ്ഞന്‍, സംസ്ഥാന ഫിഷറീസ് വകുപ്പ്
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. ബിജു കെ. സ്റ്റീഫന്‍ - സി. ഐ. സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ. ബിജു കെ. സ്റ്റീഫന്‍ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ.  ചെല്ലപ്പന്‍ - സംസ്ഥാന പോലീസ് വകുപ്പ്
*ശ്രീ.  ചെല്ലപ്പന്‍ - സംസ്ഥാന പോലീസ് വകുപ്പ്
*ഡോ. സോമന്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. സോമന്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
വരി 79: വരി 79:
*ഡോ. സ്നേഹ പി. സൈമണ്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ഡോ. സ്നേഹ പി. സൈമണ്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
*ശ്രീ ജയിംസ്  ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്
*ശ്രീ ജയിംസ്  ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്


==വഴികാട്ടി==
==വഴികാട്ടി==

15:49, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്
വിലാസം
വെളിയനാട്

എറണാകുളം ജില്ല
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ആനിയമ്മ . റ്റി.
അവസാനം തിരുത്തിയത്
05-12-2016Sphsveliyanad




എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി.

ചരിത്രം

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍പ്പെട്ട എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌ക്കൂളാണ്‌ വെളിയനാട്‌ സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍. മലങ്കര കാത്തോലിക്കാസഭ മൂവാറ്റുപുഴ രൂപതയുടെ കീഴിലുള്ള ഈ സ്‌കൂള്‍ 1937-ല്‍ സ്ഥാപിതമായി. വെളിയനാട്ടില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഇന്നത്തെ സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തില്‍ ലോവര്‍ സെക്കന്ററി സ്‌കൂളായി പ്രവര്‍ത്തിച്ചുവരുമ്പോള്‍ തിരുവല്ല രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ സേവറിയോസ്‌ തിരുമേനിയാണ്‌ സഭയ്‌ക്കുവേണ്ടി സ്‌കൂള്‍ വാങ്ങിയത്‌. ശ്രീ. കുര്യന്‍ തളിയച്ചിറയില്‍ നിന്ന്‌ സ്‌കൂള്‍ വാങ്ങിയതിനുശേഷം ഇന്നു കാണുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടങ്ങളും പള്ളിയും പണി കഴിപ്പിക്കുകയാണുണ്ടായത്‌. പിറവം പള്ളി വികാരി ജേക്കബ്ബ്‌ തൈക്കാട്ടിലച്ചന്‍, കൂട്ടപ്ലാക്കില്‍ കുഞ്ഞുവര്‍ക്കി, പെരിങ്ങേലില്‍ ജോസഫ്‌ സാര്‍, ശ്രീ. ടി.ജെ. പീറ്റര്‍ സാര്‍ എന്നിവരുടെ ഉത്സാഹത്താല്‍ 1942 ല്‍ പണികള്‍ പൂര്‍ത്തിയാക്കി. 1948 ല്‍ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ഈവാനിയോസ്‌ തിരുമേനി വെളിയനാട്‌ സന്ദര്‍ശിക്കുകയും ഈ സ്‌കൂള്‍ ഒരു ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന്‌ അനുമതി തരികയും ചെയ്‌തു. 1948-49 അദ്ധ്യയനവര്‍ഷം മുതല്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിച്ചുതുടങ്ങി.2002-03 അധ്യയനവര്‍ഷം സ്‌കൂള്‍ വികസനസമിതി ലോക്കല്‍ മാനേജര്‍ പഞ്ഞിക്കാട്ടിലച്ചന്റെ നേതത്വത്തില്‍ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി.

                      1952 ല്‍ ആദ്യ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പഠനം പൂര്‍ത്തിയാക്കി പിറവം എം.എസ്‌.എം. ഐ.ടി.സി യുടെ സ്ഥാപകനായ റവ. ഫാ. ചാക്കോ ഇലവുംപറമ്പില്‍ ആദ്യബാച്ചില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി എഞ്ചിനീയര്‍മാര്‍, ഡോക്‌ടര്‍മാര്‍, ശാസ്‌ത്രജ്ഞന്മാര്‍, ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.
                      പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഈ വിദ്യാലയം മികവ്‌ പുലര്‍ത്തുന്നുണ്ട്‌. 2003 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 581 മാര്‍ക്ക്‌ വാങ്ങിയ അഖിലരാജ്‌ സംസ്ഥാനതലത്തില്‍ എട്ടാം റാങ്ക്‌ നേടി. 2004-05 ,2014-2015അധ്യയനവര്‍ഷങ്ങളിൽ പിറവം ഉപജില്ലാ കലോത്സവം ഈ സ്‌കൂളില്‍ വച്ച്‌ നാടിന്റെ ഉത്സവമാക്കി നടത്തുകയുണ്ടായി.   ഇപ്പോള്‍ മൂവാറ്റുപുഴ രൂപത കോര്‍പ്പറേറ്റ്‌ മാനേജര്‍ റവ. ഫാ. ഐസക് കൊച്ചേരിയും  പ്രധാനാധ്യാപിക  സിസ്റ്റർ ആനിയമ്മ റ്റി യും ആണ് 
             . 5 മുതല്‍ 10 വരെ 13 ഡിവിഷനുകളിലായി 399 വിദ്യാര്‍ത്ഥികൾ ഉണ്ട്.  +2 കോഴ്‌സുകള്‍ 2014-15 ൽ തുടങ്ങി.  

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ 7 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. ഈ സ്ക്കൂളിൽ കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, റീംഡിംഗ് റൂം, സയന്‍സ് ലാബ് എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്ക്കൂള്‍ മാഗസില്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • 2012-13 ജുബിലി വർഷം ആയി ആഘോഷിച്ചു. ആ വർഷംS.S..L.C. വിജയം 100% ആയിരുന്നു.
  • 2013-14 സ്ക്കൂള്‍ വർഷം പൂർവ്വ വിദ്യാർത്ഥിനി ഷൈനി കുര്യാക്കോസിന് NCC യൂണിറ്റേയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു ഭവനം നിർമിച്ചു നൽകി.

മാനേജ്മെന്റ്

മലങ്കര കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതയുടെ അധീനതയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷന്‍ അഭിവന്ദ്യ എബ്രഹാം മാര് യൂലിയോസ് തിരുമേനിയാണ്. റവ. ഫാ. ഐസക് കൊച്ചേരി കോര്‍പ്പറേറ്റ് മാനേജരായും ഫാ. വര്ഗീസ്‌ പുത്തൂർ ലോക്കല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ സി. പി. എഡ്വേര്ഡ് (1989-1990), ശ്രീമതി എ. ജെ. ഏലിയാമ്മ (1990-1991), ശ്രീ. പി. റ്റി. ജോസഫ് (1991-1994), ശ്രീമതി ത്രേസ്യാമ്മ മാത്യു (1994-1998), ശ്രീമതി ഏലിയാമ്മ എബ്രഹാം (1998), ഫാ. വി. ജെ. സ്കറിയാ വട്ടമറ്റം (1998-2000), ശ്രീ. പി. പി. ചാക്കോ (2000-2002), ശ്രീമതി. ഏലിയാമ്മ തോമസ് (2002-2003), ശ്രീമതി സി. ഇ. ഏലിയാമ്മ (2003-2005), ശ്രീമതി കെ. കെ. മറിയക്കുട്ടി (2005-2008), ശ്രീമതി കുഞ്ഞമ്മ തോമസ് പി. (2008-2009),മാത്യൂസ് ടി എ (2009-2013),ജെമ്മ ഫിലോമിന (2013-2015),ജെസ്സി എം ജോൺ (2015-2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റവ. ഫാ. ചാക്കോ ഇലവും പറമ്പില്‍ - പിറവം ഐ. റ്റി. സി. സ്ഥാപകനും ആദ്യ പ്രിന്‍സിപ്പലും.
  • ശ്രീ. റ്റി. കെ. തങ്കപ്പന്‍ - ശാസ്ത്രജ്ഞന്‍, സംസ്ഥാന ഫിഷറീസ് വകുപ്പ്
  • ശ്രീ. വി. വി. തമ്പി ഐ. പി. എസ്. - സംസ്ഥാന പോലീസ് വകുപ്പ്
  • ശ്രീ. ബിജു കെ. സ്റ്റീഫന്‍ - ഡി വൈ എസ് പി . സംസ്ഥാന പോലീസ് വകുപ്പ്
  • ശ്രീ. ചെല്ലപ്പന്‍ - സംസ്ഥാന പോലീസ് വകുപ്പ്
  • ഡോ. സോമന്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. ജോര്‍ജ് പീറ്റര്‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. ജോയി നെടുങ്ങേലില് - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ.എന്‍. കെ. കൃഷ്ണന്‍കുട്ടി‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. അമ്പിളി ആര്‍. നായര്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ഡോ. സ്നേഹ പി. സൈമണ്‍‍ - സംസ്ഥാാന ആരോഗ്യവകുപ്പ്
  • ശ്രീ ജയിംസ് ഐ.എ. എസ്. - സംസ്ഥാാന ആരോഗ്യവകുപ്പ്

വഴികാട്ടി



വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌ പോള്‍സ്‌ ഹൈസ്‌കൂള്‍ വെളിയനാട്‌