"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 72: | വരി 72: | ||
എന്നിങ്ങനെയുള്ള ആപ്തവക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. | '''എന്നിങ്ങനെയുള്ള ആപ്തവക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.''' | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:21, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം.എ.ഐ.എച്ച്.എസ് മുരിക്കടി | |
---|---|
വിലാസം | |
മുരുക്കടി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-11-2009 | Maihsmurukkady |
ചരിത്രം
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. സാധാരണക്കാരായ ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്.
തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ അത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.
1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.
ഇന്ന് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1957-ല്‍ ആരംഭിക്കുകയും ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകുകയും ചെയ്തു. കെട്ടിടം പണിക്ക് ഉപയോഗിച്ചിരുന്ന കുമ്മായവും മണലും പരുവത്തിലാക്കിയത് കാളകള്‍ വലിക്കുന്ന ചക്കിന്റെ സഹായത്താലാണ്.
1960-ല്‍ ആദ്യ പത്താംക്ലാസ് ബാച്ച് പുറത്തിറങ്ങി. ആകെയുള്ള 11 പേരില്‍ 4 പേര്‍ക്ക് ഫസ്റ്റ്ക്ലാസ്സ്. അതില്‍ പോണ്ടിച്ചേരി ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ.റ്റി.റ്റി.ജോസഫ്, മാനേജര്‍ സ്വാമിയുടെ മകള്‍ ശ്രീമതി കമലമ്മ എന്നിവരുമുണ്ടായിരുന്നു. ഇതു കൂടാതെസമൂഹത്തിന്റെ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേര്‍ ഈ വിദ്യാലയത്തിന്റെ സംഭാവനകളായുണ്ട്. ആദ്യകാലത്ത് 1500-ലധികം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നെങ്കിലും,സമീപപ്രദേശങ്ങളില്‍ പില്‍ക്കാലത്ത് ധാരാളം സ്ക്കൂളുകള്‍വന്നതിനാല്‍ കുട്ടികളുടെ എണ്ണം ഇപ്പോള്‍ 500-ലധികം മാത്രമാണ്. 500-ധികം വിദ്യാര്‍ത്ഥികളും 24 അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും ജോലി ചെയ്യുന്നു. ഹെഡ്മിസ്ട്രസ്സായി ശ്രീമതി. സി. എല്‍. രത്നമ്മ സേവനമനുഷ്ടിച്ചുവരുന്നു. കുമളി-വെള്ളാരംകുന്ന് റൂട്ടില്‍ ഓടുന്ന ബസ്സ് മാര്‍ഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളില്‍ എത്തിച്ചേരവുന്നതാണ്.
സ്കൂള്‍ എബ്ലം
ഉത്തിഷ്ടതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധതഃ, സത്യമേ ജയതേ
എന്നിങ്ങനെയുള്ള ആപ്തവക്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള സ്കൂള്‍ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സില്‍ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സില്‍സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.635784" lon="77.159729" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 (M) 9.614967, 77.133636 MAIHS, Murukkady 9.619368, 77.154922 </googlemap>