സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ (മൂലരൂപം കാണുക)
23:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→വാതിൽ പുറപഠനം
(ചെ.) (→വ്യക്തിത്വവികസന ക്ലബ്) |
(ചെ.) (→വാതിൽ പുറപഠനം) |
||
വരി 420: | വരി 420: | ||
=== വാതിൽ പുറപഠനം === | === വാതിൽ പുറപഠനം === | ||
പ്രകൃതിയോടും ചുറ്റുപാടുകളോടും | പ്രകൃതിയോടും ചുറ്റുപാടുകളോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടി ക്ലാസ് റൂമിന്റെ പുറത്ത് പെഡഗോഗിക്കൽ പാർക്കിലും മരച്ചുവടുകളിലും , കുട്ടികൾക്ക് അദ്ധ്യാപകർ ക്ലാസ് എടുക്കുന്നു. | ||
== '''അക്കാദമിക മികവുകളിലൂടെ.......''' == | |||
=== ഇംഗ്ലീഷ് അസംബ്ലി === | |||
ഈ അധ്യയനവർഷം ആരംഭം മുതൽ മാസത്തിൽ 2 തവണകളായി ഇംഗ്ലീഷ് അസംബ്ലി നടത്തിവരുന്നു. ക്ലാസ് അടിസ്ഥാനത്തിൽ പരമാവധി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് അസംബ്ലി നടത്തുക. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിക്കാനും മടിയും പേടിയും കൂടാതെ ഒരു വാചകമെങ്കിലും മറ്റുള്ളവരുടെ മുന്നിൽ നിന്ന് പറയാനും ഇത് അവരെ പ്രാപ്തരാക്കുന്നു. കഥ, കവിത, പത്രപാരായണം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പ്രസംഗം തുടങ്ങിയവയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഒരു ക്ലാസ്സിന്റെ മികവ് മറ്റൊരു ക്ലാസിന് പ്രചോദനമാകുന്നുണ്ട്. | |||
=== ഡെയ്ലി ന്യൂസ് റീഡിങ്ങ് === | |||
എല്ലാദിവസവും പത്രത്തിലെ പ്രധാനവാർത്തകൾ പ്രാർത്ഥനയ്ക്ക് ശേഷം വായിച്ചുവരുന്നു. വാർത്താവായനയ്ക്കായി ഓരോ ക്ലാസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ പത്രവായനയുടെ പ്രാധാന്യം കൂട്ടാനും, മനസ്സിലാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. മലയാളത്തോടൊപ്പം ഇംഗ്ലീഷിലും വാർത്തകൾ വായിക്കുന്നുണ്ട്. | |||
=== അറിവിന്റെ ജാലകം. === | |||
പൊതുവിജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുന്നു. വളരെ അർത്ഥവത്തായ ഒരു പരിപാടിയാണ് അറിവിന്റെ ജാലകം എന്ന പേരുപോലെ തന്നെ കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാദിവസവും സെക്കൻഡ് ബെല്ലിനു ശേഷം 5 ചോദ്യങ്ങൾ നിശ്ചയിക്കപ്പെട്ട അധ്യാപകർ വായിക്കുകയും ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പിറ്റേ ദിവസത്തേക്ക് കണ്ടെത്താനുള്ള അവസരം കുട്ടികൾക്ക് നൽകുന്നു. ഓരോ ടേമിന്റെയും അവസാനത്തിൽ ക്വിസ്മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി വരുന്നു. കുട്ടികളിൽ അറിവും മത്സരബുദ്ധിയും നിറയ്ക്കാൻ ഇത് സഹായിക്കുന്നു. | |||
=== ക്വിസ് ക്ലബ്ബ് === | |||
ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി എൽ. പി. യു.പി രണ്ട് സെക്ഷനായി വിഭജിച്ച് ക്ലബ്ബ് രൂപീകരിച്ചു. ക്വിസ് മത്സരങ്ങൾക്കായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുക എന്നതാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യം. ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്വിസ് മത്സരങ്ങൾ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി. ക്വിസ് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ വിവിധ സംഘടനകൾ നടത്തിവരുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവയിൽ എല്ലാം തന്നെ മികച്ച വിജയം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കുട്ടികൾക്ക് പ്രധാനമായും രണ്ട് തലത്തിൽ പരിശീലനം നൽകി വരുന്നു. സ്മാരകങ്ങളുടെയും പ്രധാനപ്പെട്ട വ്യക്തികളുടെയും ചിത്രങ്ങൾ ശേഖരിച്ച് അവ പ്രൊജക്ടറിൽ കാണിക്കുകയും ഓരോ ചിത്രത്തോടും അനുബന്ധിക്കുന്ന പ്രധാന വിവരങ്ങൾ നല്കുകയും ചെയ്യുന്നു. | |||
=== ഹലോ ഇംഗ്ലീഷ് === | |||
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW, Listening, Speaking, Reading and writing ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്. | |||
=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ === | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ കാതുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. | |||
=== അറബിക് ദിനാചരണം === | |||
യു എൻ അംഗീകരിച്ച 6 ഭാഷകളിൽ ഒന്നാണ് അറബി. ഡിസംബർ 18 അറബി ഭാഷാ ദിനമായി ആചരിക്കുന്നു. 25 രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ് അറബി. നമ്മുടെ രാജ്യത്ത ലക്ഷക്കണക്കിനാളുകൾ അറബ് നാടുകളിൽ ജോലി ചെയ്യുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ നമ്മുടെ രാജ്യത്തിന് അറബി നാടുകളുമായി ബന്ധമുള്ളതുകൊണ്ട് നൂറുകണക്കിന് അറബി വാക്കുകൾ നാം മലയാളത്തിൽ ഉപയോഗിക്കുന്നുണ്ട്. | |||
=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ === | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം നല്ല മൂല്യങ്ങളും സഹജീവികളോടും സഹായം ആവശ്യ മുള്ളവരോടും സഹാനുഭൂതി കുട്ടികളിൽ ഉറപ്പാക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ നടന്നു. | |||
കുട്ടികൾ സ്വരുക്കൂട്ടിയ തുകയുമായി സാമ്പത്തിക പ്രയാസം നേരിടുന്ന വിൻസെന്റിന്റെ വീട് സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ആശയങ്ങൾ കുട്ടി കളിൽ ഉറപ്പിക്കുന്നതിനും ലഹരിക്കെതിരെ ശബ്ദമുയർത്താൻ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും, വയോജനങ്ങളോടും ഒറ്റപ്പെട്ടവരോടും സ്നേഹവും കരുതലും രൂപപ്പെടുന്നതിനും അവരെ പരിഗണിക്കണമെന്ന ആശയം ഉറപ്പിക്കുന്നതിനുമായി തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം എന്ന ഭവനം സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും കലാ പരിപാടികളവത രിപ്പിക്കുകയും ചെയ്തു. കുട്ടികൾക്കിടയിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും വേദനകൾ പങ്കുവെക്കുന്നതിനു മായി ഒരു കൗൺസിലിംഗ് സംഘടിപ്പിച്ചു. ശ്രീമതി. മറിയാമ്മ ബാബു എം.എസ് കുട്ടികളു മായി സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളാൽ കഴിയുന്ന രീതിയിൽ ധനശേഖരണം നടത്തുകയും തുക പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകനെ ഏൽപിക്കു കയും ചെയ്തു. | |||
=== ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ === | |||
നമ്മുടെ സ്കൂളിൽ ഭിന്നശേഷിയിൽ പെട്ട 12 കുട്ടികളാണുള്ളത്. ഇതിൽതന്നെ പല വിഭാഗത്തിലുള്ള കുട്ടികളുണ്ട്. ഓരോ വിഭാ ഗത്തിലുള്ള കുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകപ്പെടുന്നു. സഹായിക്കുന്നതിനായി ഒരു ടീച്ചറിനെ ആഴ്ചയിൽ 2 ദിവസം വെച്ചിട്ടുണ്ട്. ആവശ്യമായ പഠനസാമഗ്രികൾ ഉപയോ ഗിച്ചാണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പരി പാടികളിലും അവരെയും പങ്കുകാരാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി കലാപരിപാടികളും നടത്തിവരുന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ഈ സ്കൂളിൽ കിടപ്പിലായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ വീട്ടിൽ മറ്റു കുട്ടി കൾ സന്ദർശനം നടത്തുകയും സമ്മാനങ്ങളും കലാപരിപാടികളും നടത്താറുണ്ട്. സ്കൂളിൽ IEDC കുട്ടികളുടെ ചാർജുള്ള ടീച്ചറുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുക എന്ന ആശയത്തെ മുൻനിർത്തി ചോക്കു നിർമ്മാണത്തിൽ പരിശീലനം നൽകി. | |||
==വഴികാട്ടി== | ==വഴികാട്ടി== |