"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്) |
(ചെ.) (→സത്യമേവ ജയതേ) |
||
വരി 24: | വരി 24: | ||
==സത്യമേവ ജയതേ== | ==സത്യമേവ ജയതേ== | ||
സത്യമേവ ജയതേ എന്ന പേരിൽ | |||
<gallery> | <gallery> | ||
പ്രമാണം:26056 sathya 01.jpg|പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിക്കുന്നു | പ്രമാണം:26056 sathya 01.jpg|പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിക്കുന്നു |
18:48, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-2022 ലെ പ്രവർത്തനങ്ങൾ
റിപ്പബ്ലിക്ദിന ആഘോഷം
ഈ വർഷത്തെ റിപ്പബ്ലിക്ദിന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളില്ലാതെ നടത്തുകയുണ്ടായി.പ്രാർത്ഥനക്ക് ശേഷം രാവിലെ ഒമ്പതുമണിക്ക് പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു.വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം കുട്ടികളുടെ അസാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയർത്തൽ ചടങ്ങ്.അധ്യാപകരും അനധ്യാപകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
-
പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ പതാക ഉയർത്തൽ ചടങ്ങ് നിർവഹിക്കുന്നു
സ്കൂൾതല വാക്സിനേഷൻ
പതിനഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് (2007 നോ അതിനു മുമ്പോ ജനിച്ച കുട്ടികൾ)വാക്സിനേഷൻ എടുക്കണമെന്ന കോവിഡ് ഉന്നത തല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി പതിനെട്ടാം തീയതി രാവിലെ പത്തു മണിമുതൽ ഈ സ്കൂളിലെ നിർദ്ദേശിച്ച പ്രായപരിധിയിൽപ്പെട്ട മുന്നൂറ്റിമുപ്പത്താറു കുട്ടികളിൽ ഇരൂന്നൂറ്റിപ്പത്തു കുട്ടികൾക്ക് വാക്സിൻ ലഭിക്കുകയുണ്ടായി.ക്ലാസ് മുറികൾ സജ്ജീകരിച്ചാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടന്നത്.നോഡൽ ഓഫീസറായ കമൽരാജ് ടി ആറിനോടൊപ്പം ഡാറ്റാഎൻട്രി പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ദീപ എസ് ജി ,മിനി ടി എസ് , നിധിൻ വി പി, പി കെ ഭാസി എന്നിവരും നേതൃത്വം നൽകി.വാക്സിനേഷനുശേഷം അരമണിക്കൂർ സമയം കുട്ടികളെ ഒബ്‍സർവേഷൻ നടത്തി രക്ഷകർത്താക്കളോടൊപ്പം അയക്കുകയാണുണ്ടായത്.മൂലംങ്കുഴി അർബൻ പ്രൈമറി ഹെൽത്ത്സെന്ററിലെ ഡോ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്ന് നഴ്സുമാരും ആശാവർക്കറും ചേർന്നാണ് വാക്സിനേഷൻ നടപടികൾ പൂർത്തീകരിച്ചത്.പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ക്യാമ്പ് ഉച്ചക്ക് രണ്ടു മണിയോടുകൂടി അവസാനിച്ചു.
-
ഡാറ്റാ എൻട്രി
-
വാക്സിനേഷനു വിധേയനാകുന്ന കുട്ടി
-
നിരീക്ഷണത്തിന് വിധേയനാകുന്ന കുട്ടി
-
വാക്സിനേഷൻ ടീം
സദ്‍ഗമയ അവാർഡ്ദാന ചടങ്ങ്
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സദ്‍ഗമയ യുടെ ആഭിമുഖ്യത്തിൽ എസ്ഡിപിവൈബിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സദ്‍ഗമയ ടാലന്റ് അവാർഡ് വിതരണം ജനുവരി പതിനേഴാം തീയതി രാവിലെ പതിനൊന്നുമണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി.ചടങ്ങിൽ സദ്‍ഗമയ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ അധ്യക്ഷതയും യോഗം പ്രസിഡന്റ് സി ജി പ്രതാപൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീദേവി എസ് ആർ സ്വാഗതം ആശംസിക്കുകയും പി ടി എ പ്രതിനിധി സിബു കെ എസ് ,ഉണ്ണികൃഷ്‍ണൻ പി സി എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു.പത്ത് സി യിലെ അഭയ് കൃഷ്ണയെയാണ് ടാലന്റ് അവാർഡിനായി തെരെഞ്ഞെടുത്തത്.അയ്യായിരത്തൊന്നു രൂപയും ഫലകവുമാണ് സമ്മാനം.വിസ്മയ് ടി എം,ശ്രീഹരി പി എസ്,ആന്റണി വി എൻ,ജാവേദ് ഫർഗാൻ ടി എസ് എന്നീ കുട്ടികൾക്കും പ്രാത്സാഹന സമ്മാനം നൽകുകയുണ്ടായി.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു മണിക്കൂർ നീണ്ട ചടങ്ങിന് ഭാസി പി കെ കൃതഞ്ജത അർപ്പിച്ചു.
സത്യമേവ ജയതേ
സത്യമേവ ജയതേ എന്ന പേരിൽ
-
പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിക്കുന്നു
-
ക്ലാസെടുക്കുന്ന അധ്യാപകൻ കമൽരാജ് ടി ആർ
-
ചോദ്യങ്ങളോട് പ്രതികരിക്കുന്ന അധ്യാപിക
-
ക്ലാസിൽ പങ്കെടുക്കുന്ന അധ്യാപകർ
-
ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികൾ