"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 103: വരി 103:
'''* വിദ്യാരംഗം''' - രേഖ.ബി  
'''* വിദ്യാരംഗം''' - രേഖ.ബി  


'''* ഹെൽത്ത് ക്ലബ്‌'''
'''* ഹെൽത്ത് ക്ലബ്‌'''-ബിബിത ടി.വി


'''* ഗണിത ക്ലബ്‌''' -ജയശ്രീ വി.സി  
'''* ഗണിത ക്ലബ്‌''' -ജയശ്രീ വി.സി  
വരി 109: വരി 109:
'''* ഇക്കോ ക്ലബ്''' -രശ്മി സോമൻ  
'''* ഇക്കോ ക്ലബ്''' -രശ്മി സോമൻ  


'''* സുരക്ഷാ ക്ലബ്'''  
'''* സുരക്ഷാ ക്ലബ്''' -വിദ്യ വിജയൻ


'''* സ്പോർട്സ് ക്ലബ്'''
'''* സ്പോർട്സ് ക്ലബ്''-വിഷ്ണുപ്രിയ 


'''* ഇംഗ്ലീഷ് ക്ലബ്'''-ആൻസിചാക്കോ  
'''* ഇംഗ്ലീഷ് ക്ലബ്'''-ആൻസിചാക്കോ  

11:00, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽ ഈ സ്ഥാപനം ഏറെക്കുറെ പൂർണത വരിച്ചിട്ടുണ്ട്. 60 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. എൽ.പി, യു.പി, പ്രീപ്രൈമറി എന്നിവ 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ടൈൽ ഇട്ടു മനോഹരമാക്കിയ7 ക്ലാസ് മുറികളും, അവയെ വേർതിരിക്കുന്ന സ്ക്രീനുകളും ഉണ്ട്. കായിക വിനോദത്തിന്15 സെന്റ് വിസ്തൃതിയുള്ള കളിസ്ഥലം ഉണ്ട്. കമ്പ്യൂട്ടർ ലാബ്, നവീകരിച്ച ശാസ്ത്രലാബ്,ഗണിത ലാബ്, രണ്ടായിരത്തിനു മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. സ്കൂൾ ഹൈടെക് പദ്ധതിപ്രകാരം 8 ലാപ്ടോപ്പുകളും പ്രൊജക്ടറും പ്രിന്ററും ലഭ്യമായിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ടോയ്‌ലെറ്റുകൾ നിർമിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്ലറ്റ് നിർമ്മിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ക്രമീകരണത്തിനായി സൗകര്യപ്രദമായ അടുക്കള, വേനൽക്കാല ജലക്ഷാമം പരിഹരിക്കാൻ മഴവെള്ളസംഭരണി, ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ എന്നിവയും ഈ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറിതോട്ടം

മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.

സ്കൂൾ സ്റ്റുഡൻസ് ഡയറി

കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.

മുന്നേറ്റം പദ്ധതി

2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.

. കലാകായിക പരിശീലനങ്ങൾ

. ക്ലബ്‌ പ്രവർത്തനങ്ങൾ

. കയ്യെഴുത്തു മാസികകൾ

. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ശ്രെദ്ധ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

•സി. എസ്. ഏലിയാമ്മ 05/06/1993 -30/3/1994

•എം.കെ.രാജമ്മ 16/09/1993 - 02/06/1994

•വി. അന്നാമ്മ 02/06/1994 - 31/05/1996

•എം.കെ രാജമ്മ 01/06/1996 - 31/05/1997

•വി.എം വത്സമ്മ 05/06/1997 -31/03/2001

•കെ.പി സാറാമ്മ 24/05/2001 - 31/03/2005

•ആർ.രാധാമണി 12/05/2005 -11/07/2005

•സുഹൃദ പി. നായർ 18/07/2005 -07/05/2008

•സജി. എസ് 07/05/2008 -04/06/2013

•ലാലികുട്ടി പി.എസ് 05/06/2013 -31/05/2016

•സുജ. കെ 01/06/2016 -30/04/2020

•ജയശ്രീ വീ . സി 22/06/2020 -

മികവുകൾ

. മനോരമ നല്ലപാഠംപാഠംയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് എപ്ലസ് പുരസ്കാരവും 5000 രൂപയും ലഭിച്ചു.

. കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഐ ടി മേളയിൽ യുപി വിഭാഗം ഡിജിറ്റൽ പെയിന്റിങ് മത്സരത്തിൽ Aഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.

. ശിശുക്ഷേമ സമിതി സംസ്ഥാന കലോത്സവം യുപി വിഭാഗം മിമിക്രി A ഗ്രേഡോടെ ആദിത്യൻ അനിൽ മൂന്നാം സ്ഥാനവും, പ്രച്ഛന്നവേഷം സെക്കൻഡ് എ ഗ്രേഡ് അർജുൻ എസ് കുമാർ നേടി

. ആരോഗ്യവകുപ്പ് ആർദ്രം ക്യാമ്പയിൻ ഭാഗമായി നടത്തിയ അശ്വമേധം പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച റാന്നി താലൂക്ക് യുപി വിഭാഗം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കെസിയ തോമസ് നേടി.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.

=അദ്ധ്യാപകർ

.ജയശ്രീ വീ. സി (H.M)

. തൻസീർ കെ .എ

. ആൻസി ചാക്കോ

. രേഖ. ബി

. എലിസബത്ത് എബ്രഹാം (O.A)

ക്ലബുകൾ

* വിദ്യാരംഗം - രേഖ.ബി

* ഹെൽത്ത് ക്ലബ്‌-ബിബിത ടി.വി

* ഗണിത ക്ലബ്‌ -ജയശ്രീ വി.സി

* ഇക്കോ ക്ലബ് -രശ്മി സോമൻ

* സുരക്ഷാ ക്ലബ് -വിദ്യ വിജയൻ

'* സ്പോർട്സ് ക്ലബ്-വിഷ്ണുപ്രിയ

* ഇംഗ്ലീഷ് ക്ലബ്-ആൻസിചാക്കോ

* വിമുക്തി ക്ലബ് -തൻസീർ K. A

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി. എൻ. കൃഷ്ണപിള്ള (കവി)
  2. Dr.പി. എൻ. സുരേഷ് (മുൻ. വി. സി കേരള കലാമണ്ഡലം )

3.സതീഷ് വിശ്വം (ഗായകൻ,സംഗീതസംവിധായകൻ )

വഴികാട്ടി