"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}'''വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂൾ, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884'''
[[പ്രമാണം:36055manager1.jpg|ലഘുചിത്രം|ശ്രീ. കൊച്ചുപദ്മനാഭൻആശാൻ]]
[[പ്രമാണം:36055 manager2.jpg|ലഘുചിത്രം|ശ്രീ. കുമാരൻ വൈദ്യൻ]]
ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂൾ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്കൃത ഹൈസ്കൂൾ. സംസ്കൃത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ദ്ധ്യംകൊണ്ടും തിരുവിതാംകൂർ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തിൽപ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂർ പടീറ്റതിൽ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാർ. ഒരു കുടിപ്പള്ളിക്കൂട (കളരി)മായി പ്രവർത്തനമാരംഭിച്ച ഇത് 1884-ൽ സംസ്കൃത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകൻ അയിരൂർ പടീറ്റതിൽ ശ്രീ.കൊച്ചുരാമനാശാൻ ആണ്. സംസ്കൃത ഭാഷയിൽ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തിൽ നടന്നിരുന്നത്. ദൂരെ ദേശത്ത് നിന്ന് എത്തിയിരുന്ന വിദ്യാർത്ഥികൾക്ക് താമസവും, ഭക്ഷണവും സൗജന്യമായി ഒരുക്കി കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. പിന്നീട് ശ്രീ. കൊച്ചു പദ്മനാഭനാശാന്റെ ശ്രമഫലമായി 1956 ൽ യു.പി സ്കൂൾ നിലവിൽ വന്നു. 1963 ൽ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂർ പടീറ്റതിൽ കുടുംബത്തിലെ മറ്റൊരംഗമായ ശ്രീ. കുമാരൻ വൈദ്യനു ലഭിച്ചു. 1964 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. തുടർന്നിതു വരെയുള്ള വളർച്ചയിൽ വിദ്യാഭ്യാസ നിലവാരത്തിലും , ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1987 ൽ ശ്രീകുമാരൻ വൈദ്യരുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ.രാജീവ് കുമാർ സ്കൂൾ മാനേജർ ആയി . ഇപ്പോഴും അദ്ദേഹം തന്നെ മാനേജരായി സ്കൂളിനെ നയിക്കുന്നു.
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395907" എന്ന താളിൽനിന്ന് ശേഖരിച്ചത്