"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ

2020 നവംബർ മാസത്തിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് 19 ഇപ്പോൾ ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ച് ലക്ഷക്കണക്കിനാളുകളുടെ മരണത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നു. നിലവിൽ ഇറ്റലിയിലും ചൈനയിലും അമേരിക്കയിലും ഇറാനിലും പിടിച്ചുകെട്ടാനാകാത്ത വിധം മരണസംഖ്യ ഉയരുന്നു. ഭീകരമായ ഈ വൈറസ് ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത് അതിൽ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച് തന്റെ പ്രവർത്തനത്തിന് ആവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി പെരുകി പെരുകി വരികയാണ്. രോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരുന്നു. ഓരോ ദിവസ്സവും മരണത്തിന്റെ കണക്കുകൾ മാറിമറിയുന്നു. ഭാരതത്തിൽ കേരളത്തിലാണ് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. ഭാരതത്തിൽ ഈ മഹാമാരിയെ ചെറുക്കൻ ഗവണ്മെന്റ് ശക്തമായ ലോക്ക് ഡൗൺ ഏർപ്പെടുത്തി. അതിലൂടെ ഒരു പരിധിവരെ രോഗവ്യാപനം പിടിച്ചുനിർത്താനായി. എത്രയും വേഗം ഇതിൽ നിന്നുള്ള മോചനം പ്രത്യാശിക്കാം.

നൂറുൽ അമാൻ
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - ലേഖനം