"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindusopanam (സംവാദം | സംഭാവനകൾ)
Bindusopanam (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
പ്രമാണം:42040-2012-hindi.jpg|ശ്രീവിദ്യ റ്റീച്ചർ കുട്ടികൾക്ക് ക്ലാസെടുക്കുന്നു
പ്രമാണം:42040-2012-hindi.jpg|ശ്രീവിദ്യ റ്റീച്ചർ കുട്ടികൾക്ക് ക്ലാസെടുക്കുന്നു
</gallery>
</gallery>
== '''ബ്രൂസ് പെറ്റി,പി.വി.കൃഷ്ണൻ മാഷ്,T.K സുജിത്ത് പിന്നെ ഞങ്ങളും.''' ==
ഞങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് ശനിയാഴ്ച്ചകനകക്കുന്ന് കൊട്ടാരത്തിൽ ലഭിച്ചത്.IT@School സംഘടിപ്പിച്ചCartoon Animation workshop-ൽ പങ്കെടുക്കാൻ കഴിഞ്ഞത് ഞങ്ങൾ7 പേർക്കാണ്.ലോകപ്രശസ്ത ആസ്ത്രേലിയൻ കാർട്ടൂണിസ്റ്റും അനിമേറ്ററുമായ ബ്രൂസ് പെറ്റി പങ്കെടുക്കുമെന്ന് ആദ്യമേ പറഞ്ഞിരുന്നു.രാവിലെ പ്രശസ്ത കാർട്ടൂണിസ്റ്റായ പി.വി.കൃഷ്ണൻ മാഷ് ക്ലാസെടുത്തു.മനുഷ്യമനസ്സ് ഒരു തേനീച്ചക്കൂടു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് അഭിരുചികളുടെ അറകൾ. കല ടെക്നോളജിയുടെ സാധ്യതയിൽ ചെയ്യാൻ കഴിയുന്ന പുതുതലമുറയെഅദ്ദേഹം അഭിനന്ദിച്ചു.ഗ്രാഫിക് കമ്മ്യൂണിക്കേഷൻ വെറുമൊരു തമാശയല്ല സാമൂഹികപ്രാധാന്യമുള്ളതാണ്.നാം വരയ്ക്കുന്ന ഓരോന്നിന്റെയും keylines നാം കണ്ടെത്തി വരയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.വ്യക്തി,സ്ഥലം,പ്രശ്നം,വാർത്തകൾ ഇവയ്ക്കു മുന്നിൽ നിരന്തരം തുറന്നിരിക്കുന്ന കണ്ണുകൾ നമുക്കുണ്ടായിരിക്കണം.കുട്ടികളുടെ അനിമേഷൻ കണ്ട് ആസ്വദിച്ച സുജിത്ത്ചേട്ടൻ
(കേരളാകൗമുദിയിലെ കാർട്ടൂണിസ്റ്റ്) കൊച്ചുകാര്യങ്ങളുടെ തമ്പുരാക്കന്മാർഎന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്.വക്രതയുടെ ലാവണ്യം വിഷ്വൽസിന്റെ ശക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.പട്ടം പറത്തി മിന്നലിന്റെ ശക്തിയെക്കുറിച്ച് പഠിച്ച ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഒരു നല്ല കാർട്ടൂണിസ്റ്റു കൂടിയായിരുന്നു എന്നത് ഞങ്ങൾക്ക്പുതിയ അറിവായിരുന്നു.അദ്ദേഹത്തിന്റെ 'Join or die' എന്ന കാർട്ടൂൺവളരെ വ്യത്യസ്തമായിരുന്നു.ശങ്കർ,അബു എബ്രഹാം എന്നിവരുടെ കാർട്ടൂണുകൾ മുതൽ ഇന്നത്തെ കാർട്ടൂണുകളിൽ എത്തി നിൽക്കുന്നചരിത്രമാണ് ചേട്ടൻ slide presentation-ലൂടെ ഞങ്ങളുമായി പങ്കു വെച്ചത്.ഉച്ച കഴി‍ഞ്ഞ് അങ്കിൾ ബ്രൂസ് ഞങ്ങളോടൊപ്പം കൂടി(ബ്രൂസ് പെറ്റിയെ അങ്ങനെയാണ് വിളിക്കേണ്ടത്.അദ്ദേഹത്തിന്റെ നാട്ടിലൊന്നു തന്നെ സാർ എന്ന വാക്കൊന്നും ഉപയോഗിക്കില്ല.അധ്യാപകരെ പോലും പേരു ചൊല്ലി വിളിക്കാം.ഞങ്ങൾ ഇവിടെ അങ്ങനെ വിളിച്ചാൽ?)ഞങ്ങളുമായി സംസാരിക്കാനാണ് അദ്ദേഹം കൂടൂതൽ സമയംചെലവഴിച്ചത്.കാർമലിലേയും ,കോട്ടൺഹില്ലിലെയും പെൺകുട്ടികൾഇംഗ്ലീഷിൽ തുരുതെരെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഞങ്ങൾ ആദ്യംഒന്നു അമ്പരുന്നു.പിന്നെ ഞങ്ങളും ഇംഗ്ലീഷിൽ വച്ചു കാച്ചിയില്ലേ.അങ്കിൾ ബ്രൂസിനോട് (മലയാളത്തിൽ ചോദിച്ചാൽ വിവർത്തനം ചെയ്യാൻ അവിടെ ആളുണ്ടായിരുന്നെങ്കിലും അപ്പോൾ ഞങ്ങൾക്ക്ഇംഗ്ലീഷിൽ ചോദിക്കാനാണ് തോന്നിയത്.)ഞങ്ങളുടെ നിസാരചോദ്യങ്ങൾ പോലും വളരെ ഗൗരവമായി കേട്ട് എത്ര ശ്രദ്ധയോടും,വിശദമായുമാണ് 82കാരനായ അട്ടദ്ദേഹം മറുപടി പറഞ്ഞത്.ശശി തരൂർ എം.പിയാണ് കുട്ടികൾക്ക് സമ്മാനദാനം നടത്തിയത്.ബ്രൂസ് അങ്കിളിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ഞങ്ങൾ മറന്നില്ല.കാർട്ടൂണിനാൽ ഒരു ഓട്ടോഗ്രാഫ് അല്ലെങ്കിൽ ഒരു ഓർമ്മച്ചെപ്പ്.