"പരപ്പ ജി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 137: വരി 137:
=== ചിറകുള്ള കൂട്ടുകാർ ===
=== ചിറകുള്ള കൂട്ടുകാർ ===
  2021 നവംബർ 10 ബുധൻ
  2021 നവംബർ 10 ബുധൻ
<gallery>
<gallery mode="packed-hover" heights="250">
പ്രമാണം:Bird Day 001.jpg
പ്രമാണം:Bird Day 001.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
പ്രമാണം:Bird Day 002.jpg
പ്രമാണം:Bird Day 002.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
പ്രമാണം:Bird Day 003.jpg
പ്രമാണം:Bird Day 003.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
പ്രമാണം:Bird Day 004.jpg
പ്രമാണം:Bird Day 004.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
പ്രമാണം:Bird Day 005.jpg
പ്രമാണം:Bird Day 005.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
പ്രമാണം:Bird Day 006.jpg
പ്രമാണം:Bird Day 006.jpg| '''<big> ചിറകുള്ള കൂട്ടുകാർ </big>'''
</gallery>
</gallery>

01:58, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 2022

അക്ഷരമുറ്റം അനുമോദനം:

2022 ജനുവരി 20 വ്യാഴം

അക്ഷരമുറ്റം മത്സര വിജയികൾക്ക്‌ അനുമോദനം:

ആലക്കോട് : പരപ്പ ഗവൺമെന്റ് യു പി സ്കൂൾ 2022 ജനുവരി 12 ബുധനാഴ്ച നടന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളെ സർട്ടിഫിക്കറ്റു നൽകി അനുമോദിച്ചു.

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം തീർത്ഥ കെ ആർ, രണ്ടാം സ്ഥാനം സനാ ഷബാബ്. യു പി വിഭാഗം ഒന്നാം സ്ഥാനം യദു രാജ് കെ ആർ, രണ്ടാം സ്ഥാനം ഷംന കെ എം എന്നിവക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ എസ് പി സർട്ടിഫിക്കറ്റ് നൽകി അഭിനന്ദിച്ചു.

അലക്സാ ഉൽഘടനം:

2022 ജനുവരി 12 ബുധൻ

പരപ്പ ഗവ.യു.പി. സ്കൂളിൽ കുട്ടികൾ ‘ഹാപ്പി’യാണ്; ഇംഗ്ലീഷിൽ കൈപിടിക്കാൻ അലക്സയുണ്ട്.

അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ.

അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിച്ചു. ,പി.ടി.എ പ്രസിഡണ്ട് റെജി ജോസഫ് , മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.

ക്രിസ്മസ് ആഘോഷം:

2021 ഡിസംബർ 23 വ്യാഴം

ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.

ആലക്കോട് :പരപ്പ ഗവ.യു.പി. സ്കൂളിലെ ക്രിസ്മസ് ആഘോഷം പരപ്പ സെന്റ് ജോസഫ്സ് ചർച്ച് വികാരി റവ.ഫാദർ സെബാസ്റ്റ്യൻ ചേന്നോത്ത് ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ.ഖലീൽ റഹ് മാൻ, ഗ്രാമപഞ്ചായത്തംഗം സി. ഷൈലകുമാരി , ധ്യാപകരായ ഷിജി.കെ.ജോസഫ് , രാമചന്ദ്രൻ എ.ആർ എന്നിവർ ക്രിസ്മസ് ആശംസകൾ നൽകി. ആഘോഷവേളയിൽ മുഖ്യാതിഥിയായി എത്തിയ വികാരിയച്ചൻ കുട്ടികളോടൊപ്പം കരോൾഗാനം ആലപിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു. ക്രിസ്മസ് പാപ്പയുടെ വേഷമിട്ട കുട്ടികളും പിടിഎ അംഗങ്ങളും, അധ്യാപകരും, പങ്കെടുത്തതോടെ സ്നേഹക്കൂട്ടായ്മയിലൂടെ സൗഹാർദ്ദത്തിൻറെയും സമാധാനത്തിൻറെയും പ്രതീകമായ ക്രിസ്മസ് ആഘോഷം വർണ്ണാഭമായി. പ്രധാനാദ്ധ്യാപകൻ എസ്.പി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. എം.ഹസ്സൻ കുഞ്ഞി സ്വാഗതവും സ്റ്റാഫ് പ്രതിനിധി എ. രജിത്ത് നന്ദിയും പറഞ്ഞു.

അറബിക് ദിനം:

2021 ഡിസംബർ 18 ചൊവ്വ

ഊർജ്ജസംരക്ഷണ ദിനം:

2021 ഡിസംബർ 14 ചൊവ്വ

ഊർജ്ജ സംരക്ഷണ ദിനാചരണം: ഒപ്പ് ക്യാമ്പയിൻ നടത്തി.

പരപ്പ ഗവ.യു.പി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നാളേക്ക് ഇത്തിരി ഊർജം എന്ന സന്ദേശവുമായി ഒപ്പ് ശേഖരണം സംഘടിപ്പിച്ചു. സ്കൂളിൽ വച്ച് നടന്ന ക്യാമ്പയിൻ ഹെഡ് മാസ്റ്റർ എസ്.പി.മധുസൂദനൻ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷിജി. കെ ജോസഫ് കുട്ടികൾക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എ.ആർ. രാമചന്ദ്രൻ ഊർജദിന സന്ദേശം നൽകി കുട്ടികളോട് സംസാരിച്ചു. പോസ്റ്റർ രചന മത്സരം, ഒപ്പ് ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പരിപാടികൾക്ക് രജിത്ത് എ, റസീന എ.സി, ശബ്ന ബി.എസ്, സിലിഷ സി, ഹസ്സൻ കുഞ്ഞി എം. തുടങ്ങിയവർ നേതൃത്വം നൽകി.

മണ്ണ് സംരക്ഷണ ദിനം:

2021 ഡിസംബർ 6 തിങ്കൾ

മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുൾപ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. ഡിസംബർ 5 ലോക മണ്ണ് സംരക്ഷണ ദിനം.

ഭിന്നശേഷി ദിനാചരണം:

2021 ഡിസംബർ 3 വെള്ളി

സ്നേഹ ദീപം

ഡിസംബർ 3, ലോക ഭിന്നശേഷി ദിനം : അംഗവൈകല്യങ്ങൾ ഇല്ലാതെ നമ്മൾ ജനിച്ചു ജീവിക്കുന്നത് നമ്മുടെ മിടുക്കല്ല. ഭിന്നശേഷിക്കാരുടെ ജീവിതം അവരുടെ തെറ്റുമല്ല. സ്നേഹത്തോടെ ചേർത്ത് പിടിക്കാം കഴിയുന്ന സഹായങ്ങൾ ചെയ്യാം.

ചുമർ പത്ര പ്രകാശനം:

2021 നവംബർ 30 ചൊവ്വ

പഴശ്ശി ദിനത്തോടനുബന്ധിച്ച് ചുമർ പത്രങ്ങളുടെ പ്രകാശനം:

നടീൽ ഉത്സവം :

2021 നവംബർ 26 വെള്ളി

പരപ്പ സ്കൂളിൽ നടീൽ ഉത്സവത്തിന് തുടക്കമായി:

പരപ്പ ഗവ.യു.പി.സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയോടനുബന്ധിച്ച് നടന്ന ‘നടീൽ ഉത്സവം ആലക്കോട് ഗ്രമ പഞ്ചായത്ത് മെമ്പർ ഷൈല കുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഉദ്ഘാടക പറഞ്ഞു.

സ്‌കൂളിലെ മുത്തശ്ശിമാവിന്റെ ചുവട്ടിൽ സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്. ഹെഡ്മാസ്റ്റർ എസ്.പി. മധുസൂദനൻ അധ്യക്ഷനായ പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ഷിജി.കെ.ജോസഫ് മദർ പി.ടി.എ. പ്രസിഡന്റ് അലീമ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.

ചിറകുള്ള കൂട്ടുകാർ

2021 നവംബർ 10 ബുധൻ