"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
സേവന 8c'കരിപ്പൂർ സ്കൂളിലെ  8c-ലെ കുട്ടികൾ രൂപം നൽകിയ പദ്ധതി.ജീവകാരുണ്യ പ്രവർത്തനം അതാണ് ഞങ്ങളുദ്ദേശിക്കുന്നത് എല്ലാവരുടേയും നിർദേശപ്രകാരം ഞങ്ങൾ 'സേവന 8c' എന്ന പേരിട്ടു.10/6/2015 ബുധനാഴ്ച്ച  ബൈജു സാറിന്റെയും ജാസ്മിൻ ടീച്ചറുടേയും നേതൃതത്തിൽ രൂപീകരിച്ച ഈ പദ്ധതി  ഹെഡ് മിസ്ട്രസ്  റസീന റ്റീച്ചർ  ഉത്ഘാടനം ചെയ്തു. രേവതി  പൂജ  സാന്ദ്ര  അതുല്യ എന്നിവരാണ് കുട്ടികൾക്കു നേതൃത്വം നൽകുന്നത്. സ്കൂളിലെ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് 'സേവന'.<gallery mode="packed-overlay" heights="300">
സേവന 8c'കരിപ്പൂർ സ്കൂളിലെ  8c-ലെ കുട്ടികൾ രൂപം നൽകിയ പദ്ധതി.ജീവകാരുണ്യ പ്രവർത്തനം അതാണ് ഞങ്ങളുദ്ദേശിക്കുന്നത് എല്ലാവരുടേയും നിർദേശപ്രകാരം ഞങ്ങൾ 'സേവന 8c' എന്ന പേരിട്ടു.10/6/2015 ബുധനാഴ്ച്ച  ബൈജു സാറിന്റെയും ജാസ്മിൻ ടീച്ചറുടേയും നേതൃതത്തിൽ രൂപീകരിച്ച ഈ പദ്ധതി  ഹെഡ് മിസ്ട്രസ്  റസീന റ്റീച്ചർ  ഉത്ഘാടനം ചെയ്തു. രേവതി  പൂജ  സാന്ദ്ര  അതുല്യ എന്നിവരാണ് കുട്ടികൾക്കു നേതൃത്വം നൽകുന്നത്. സ്കൂളിലെ പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുക സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ് 'സേവന'.<gallery mode="packed-overlay" heights="300">
പ്രമാണം:42040sevana1.jpg|'''ഹെഡ്മിസ്ട്രസ്സ്  റസീനറ്റീച്ചർ സേവനയുടെ സഹായം കുട്ടികൾക്ക് കൈമാറുന്നു'''
പ്രമാണം:42040sevana1.jpg|'''ഹെഡ്മിസ്ട്രസ്സ്  റസീനറ്റീച്ചർ സേവനയുടെ സഹായം കുട്ടികൾക്ക് കൈമാറുന്നു'''
</gallery>
കുന്നിറങ്ങി കുളിരിലേക്ക് (മഴനടത്തം... )
വളരെ വേറിട്ടതും അവിസ്മരണീയവുമായ ഒരു യാത്രയായിരുന്നു 'ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി സംഘടിപ്പിച്ച 'മഴനടത്തം' ഞങ്ങൾ 22 കുട്ടികളും മൂന്ന് അധ്യാപികമാരും ഞങ്ങളുടെ സ്കൂളിൽ നിന്നും പങ്കെടുത്തു..വരുന്നത് കുട്ടികളാണെന്ന് അറിഞ്ഞിട്ടോ എന്തോ പ്രകൃതി ഒരു കുസൃതി കാണിച്ചു.മഴ അങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കിയത്പോലുമില്ല.പക്ഷേ പ്രകൃതി ഞങ്ങൾക്കായ് ഒരുപാട് വിഭവങ്ങൾകരുതി വച്ചിരുന്നു.രാവിലെ 9 മണിക്ക് തുടങ്ങിയ ചൂടും ബഹളവും നിറഞ്ഞ ബസ് യാത്ര  ബ്രൈമൂറിന്റെ കുളിരിലവസാനിച്ചു.വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളും അധ്യാപകരും, എഴുത്തുകാരും, നാട്ടുകാരും പങ്കെടുത്തു.ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറായ  ശ്രീ വിനോദ് ബ്രൈമൂറിൽ നിന്ന് മങ്കയം വരെ ഒരു 'മഴക്കാല നടത്തം'ഉദ്ഘാടനം ചെയ്തു.കവയത്രി  വി എസ് ബിന്ദു റ്റീച്ചർ കവിത ചൊല്ലി കാനന വഴിയിൽ "വന ദേവത "മാരെ കണ്ടുമുട്ടാനാശംസിച്ചു.സംഘാടകരായ ഷിനു സുകുമാരൻ ഷിനിലാൽ സജിത് എന്നിവർ ഈ യാത്രയുടെ പ്രാധാന്യത്തെ കുറിച്ചു പറഞ്ഞുതന്നു.പ്രകൃതിയെ അറിയുക,മണ്ണിനെ അറിയുക അതാണ് ഈ നടത്തത്തിന്റെ ഉദ്ദേശ്യം.നെടുമങ്ങാട് പോളിടെക്നിക്ക് എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ബാനർ ഫ്ലക്സിലായിരുന്നു.ഇരിഞ്ചയം ലൈബ്രറിയുടേതുപോലെ തുണിയിൽ ചെയ്തതായിരുന്നെങ്കിൽ നന്നായിരുന്നുവെന്നു തോന്നി.നിരയായി കൃത്യതയോടെ നടക്കുന്ന പതിവിൽ നന്ന് ഇവിടെ ഉണ്ടായ ഒരു മാറ്റം നിരതെറ്റിയ ഞങ്ങളുടെ നടത്തം തന്നെയായിരുന്നു.എന്നാൽ എല്ലായിടത്തും കൃത്യമായ അച്ചടക്കവും ഉണ്ടായിരുന്നു.ബ്രൈമൂറിൽ നിന്ന് നിശബ്ദമായി ആരംഭിച്ച യാത്ര പിന്നീട് പാട്ടും,കളിയുമായി സർവ്വോല്ലാസത്തിലായിരുന്നു.മനോഹരമായ വിശാലമയ വനത്തിനു നടുവലൂടൊരു യാത്ര.അപ്രതീക്ഷിതമായി ഞങ്ങളുടെ യാത്രയിൽ ഒരു വിരുതൻ സജീവ പങ്കാളിയായി,'കുളയട്ട.'ഇതിന്റെ  ആക്രമണത്തിനിടയിലും പാതയ്ക്കിരുഭാഗങ്ങളിലുമുള്ള  മനോഹാരിത നുണയാൻ ഞങ്ങൾക്ക് പ്രയാസമുണ്ടായില്ല.ചെങ്കുത്തായ ചരിവുകളും അതി ഭയാനകമായ കൊക്കകളും വശങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഓർമകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന കളകളാരവം അവിടെ ഞങ്ങളുടെ കാതുകളെ കുളിരണിയിച്ചു.നൂറ്റാണ്ടുകളുടെ കഥകൾ ചൊല്ലിക്കൊണ്ട്  അരുവികൾ സൗമ്യമായി ഒഴുകി.യാത്രയുടെ മധ്യത്തിൽ ഒരു പടുകൂറ്റൻ മല ഞങ്ങൾ കണ്ടു.പേരോ വിലാസമോ അറിയാത്ത ആ മല ഓർമകളിൽ കോറിയിട്ട് ‌ഞങ്ങൾ യാത്ര തുടർന്നു.നാടൻ പാട്ടുകളുടെ ഇമ്പവും താളവും യാത്രയിൽ ഞങ്ങൾക്ക് കരുത്തേകി.ഓരോ ഹെയർപ്പിൻ വളവുകളിലും ഞങ്ങൾ ഒത്തുകൂടി.അധ്യാപകരും ഞങ്ങളും പിന്നെ സംഘാടകരും ചേർന്ന ആ സംഗമത്തിൽ കരിപ്പൂർ ഗവ.എച്ച്.എസ് കുട്ടികളായ ഞങ്ങൾ നാടൻ പാട്ടുകൾ പാടി.കവിയായ ചായം ധർമരാജൻ കവിത ചൊല്ലി.ഓരോ സ്കൂളിനേയും പറ്റിയുള്ള അവരുടെ വിലയിരുത്തലുകൾ ഞങ്ങൾക്ക് ആവേശമേകി.ഫല വൃക്ഷങ്ങളുടെ വിത്തുകൾ കരുതിയിരുന്ന ഞങ്ങൾ കാട്ടിലേക്ക്  ആ വിത്തുകൾ  വലിച്ചെറിഞ്ഞു.കൂട്ടത്തിൽ ഒന്നെങ്കിലും പൊടിക്കുമെന്നും വളർന്ന് പന്തലിക്കുമെന്നും ഞങ്ങൾ ആശ്വസിച്ചു.അന്ന്  അതിന് അവകാശം പറയാൻ ഞങ്ങളുണ്ടാവില്ലെങ്കിലും ആദ്യമായ് ഭൂമിക്കു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന് ഞങ്ങൾക്കു തോന്നി.പിന്നെ വഴിയിൽ നിന്നുള്ള പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണം വലിയ ഒരു യജ്ഞം തന്നെ ആയിരുന്നു.ഞങ്ങളെല്ലാവരും ചേർന്ന് കുറച്ച് ദിവസത്തേക്കെങ്കിലും അവിടം സുന്ദരമാക്കി.ആകാശത്ത് അപ്പോൾ ഒരു കാർമേഘം വന്നെത്തി നോക്കിയതായി കണ്ടു.പക്ഷേ മഴയായി താഴേക്ക് പതിച്ചില്ല.വഴിവക്കിൽ കണ്ടുമറന്നതും കണ്ടിട്ടില്ലാത്തതുമായ ഒരുപാട് തരം ചെടികൾ കണ്ടു.<gallery mode="packed-overlay" heights="250">
പ്രമാണം:42040mazhanadatham1.jpg|                    '''മഴനടത്തം'''
പ്രമാണം:42040mazhanadatham2.jpg|'''മഴനടത്തം വിശ്രമവും വിനോദവും'''
പ്രമാണം:42040mazhanadatham33.jpg|            '''മഴനടത്തത്തിനിടെ'''
പ്രമാണം:42040mazhanadatham34.jpg|'''തണലിടങ്ങളിലൂടൊരു യാത്ര'''
</gallery>
</gallery>
emailconfirmed
1,582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1374727" എന്ന താളിൽനിന്ന് ശേഖരിച്ചത്