"വെള്ളമുണ്ട സ്ററാഫ് കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:


                                                       ചിത്രശാല
                                                       ചിത്രശാല
[[പ്രമാണം:15016_sta1.jpg|300px|left|ലഘുചിത്രം| ]][[പ്രമാണം:15016_sta8.jpg|300px|left|ലഘുചിത്രം| ]][[പ്രമാണം:15016_sta2.jpg|300px|ലഘുചിത്രം|left|]][[പ്രമാണം:15016_sta9.jpg|300px|ലഘുചിത്രം|left|]][[പ്രമാണം:15016_sta3.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_sta7.jpg|ലഘുചിത്രം|300px|right|]]
[[പ്രമാണം:15016_sta1.jpg|300px|left|ലഘുചിത്രം| ]][[പ്രമാണം:15016_sta8.jpg|300px|left|ലഘുചിത്രം| ]][[പ്രമാണം:15016_sta2.jpg|300px|ലഘുചിത്രം|left|]][[പ്രമാണം:15016_sta9.jpg|300px|ലഘുചിത്രം|left|]]
[[പ്രമാണം:15016_sta5.jpg|300px|centre|ലഘുചിത്രം| ]][[പ്രമാണം:15016_sta6.jpg|300px|ലഘുചിത്രം|center|]]
[[പ്രമാണം:15016_sta5.jpg|300px|centre|ലഘുചിത്രം| ]][[പ്രമാണം:15016_sta6.jpg|300px|ലഘുചിത്രം|center|]]
[[പ്രമാണം:15016_sta3.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_sta7.jpg|ലഘുചിത്രം|300px|right|]]

10:54, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൂടെയുണ്ട് അധ്യാപകർ.-ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം

വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണവും ഗിസ്മോസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും വയനാട്‌ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഓൺലൈൻ സൗകര്യം അപ്രാപ്യമായ ഇരുപതോളം വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്റ്റാഫ് കൗൺസിലും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. ഡിജിറ്റൽ ഡിവൈസുകൾ സ്കൂൾ പ്രധാന അദ്ധ്യാപിക പി.കെ.സുധ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുത്ത നിർധരരായ വിദ്യാർത്ഥികൾക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.സി.തോമസ്, എൽദോസ്.ടി.വി,. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.നാസർ സ്വാഗതവും വി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.


മമ്മുട്ടി മാസ്റ്റർക്ക് അവാർഡ്

ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. വിദ്യാലയത്തിലെ സോഷ്യൽ സയൻസ് അധ്യാപകനായ മമ്മുട്ടി മാസ്റ്റർക്ക് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് ലഭിച്ചു. വയനാട് ജില്ലാ കലക്ടർ ശ്രീമതി എ. ഗീത അവാർ‍ഡ് ദാനം നിർവ്വഹിച്ചു.


സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

ദീർഘകാലമായി വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്ന ശ്രീ സുരേഷ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. അദ്ദേഹം പൂതാടി ഗവ. യുപി സ്കൂളിൽ പ്രധാനാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളായി അദ്ദേഹം കൈറ്റ വയനാട് ഓഫീസിൽ മാസ്റ്റർ ട്രൈനറായി പ്രവർത്തിച്ചു വരികയായിരുന്നു.


                                                     ചിത്രശാല