"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ശുചിത്വ സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/ശുചിത്വ സംഘം എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ശുചിത്വ സംഘം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
23:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വ സംഘം
ഒരു ഗവൺമെന്റ് സ്കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ഒരു പഠനയാത്ര പോവാൻ തീരുമാനിച്ചു. വലിയ കുന്നുകളും മലകളും ചെറു അരുവികളും ഉണ്ടായിരുന്ന ഒരു ചെറു വനത്തിലേയ്ക്കായിരുന്നു അവരുടെ യാത്ര. അവിടുത്തെപ്രകൃതി ഭംഗി ആസ്വദിക്കാൻ നാട്ടിൽ നിന്നും വിദേശത്തു നിന്നും ധാരാളം പേർ വരുമായിരുന്നു. അവർ പോയത് ഒരു ഞായറാഴ്ച ദിവസമായിരുന്നു. അന്ന് ആരും അവിടം കാണാൻ വരാറില്ല. അതിനാൽ ആ സ്കൂൾ സംഘം മാത്രമേ ഉണ്ടായിരുന്നുള്ളു. തലേദിവസത്തെ ആൾക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളുടെ കവറുകളും കടലാസുകളും അവർ ചുറ്റുപാടും വലിച്ചെറിഞ്ഞിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പറഞ്ഞതനുസരിച്ച് കിട്ടുവിന്റെ ആൺകുട്ടികൾ അടങ്ങുന്ന സംഘവും അമ്മുവിന്റെ പെൺകുട്ടികളടങ്ങുന്ന സംഘവും സ്ഥലം തിരിച്ച് മത്സരിച്ച് വൃത്തിയാക്കാൻ തുടങ്ങി. ക്ലാസ്സ് ടീച്ചർ പറഞ്ഞതനുസരിച്ച് പോസ്റ്റ് കെട്ടുകയും പ്ലക്കാർഡ് നാട്ടുകയും ചെയ്തു. അവരുടെ പരിസ്ഥിതിയോടുള്ള സ്നേഹവും ശുചിത്വവും അവിടെ വന്നുകൊണ്ടിരുന്ന എല്ലാവർക്കും ഒരു മാതൃകയാകുകയും ചെയ്തു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ