"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം =  
= മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം =  
[[ചിത്രം:A.jpeg]]
[[ചിത്രം:mb.jpeg]]


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

18:17, 31 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം

പ്രമാണം:Mb.jpeg

മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം
വിലാസം
കോതമംഗലം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
അവസാനം തിരുത്തിയത്
31-10-2012Arshaques7




ആമുഖം

മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും കോതമംഗലത്തിന്റെ എല്ലാ ഐശ്വര്യത്തിന്റെയും ശക്തി ചൈതന്യവുമായ വി. മാര്‍ത്തോമ്മ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ മഹാപരിശുദ്ധനായ യല്‍ദോ മാര്‍ബസേലിയോസ്‌ ബാവായുടെ പരിപാവന നാമത്തില്‍ ആരംഭിച്ച പ്രഥമ സ്ഥാപനം-മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. ശ്രീ. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവു നാടുവാണിരുന്ന കാലത്ത്‌ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍, സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ്‌ മാര്‍ അത്തനാസിയോസ്‌ വലിയ തിരുമേനി, സഭയിലെ മറ്റ്‌ മേലദ്ധ്യക്ഷന്മാര്‍, ഇടവകയിലേയും സമൂഹത്തിലേയും ശ്രേഷ്‌ഠ വ്യക്തികള്‍ എന്നിവരുടെ പരിശ്രമഫലമായി 1936-ല്‍ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെ ഹൃദയഭാഗത്ത്‌ ഈ മഹാപ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചു. പ്രിവേറ്ററി, ഫസ്റ്റ്‌ ഫാറം എന്നിവയോടെ ആരംഭിച്ച മാര്‍ബേസില്‍ ഇംഗ്ലീഷ്‌ സ്‌ക്കൂള്‍ പിന്നീട്‌ മാര്‍ബേസില്‍ ഹൈസ്‌ക്കൂളായും ഉയര്‍ന്നു. ഈ സ്‌ക്കൂളിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ റഫ. ഫാദര്‍ സി.റ്റി കുര്യാക്കോസ്‌ ആയിരുന്നു. ശ്രീ. കെ.വി. പൗലോസ്‌ ദീര്‍ഘകാലം ഈ സ്‌ക്കുളിലെ പ്രധാനാദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുള്ള മഹത്‌വ്യക്തിയാണ്‌. മാര്‍ബേസിലിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട കാലഘട്ടമായിരുന്നു അത്‌. കോതമംഗലത്തെ സ്‌ക്കൂളുകളില്‍ നിന്നും എസ്‌.എസ്‌. എല്‍ സി. ക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങുന്ന കുട്ടിയ്‌ക്ക്‌ ലഭിക്കുന്ന കൃഷ്‌ണന്‍ നായര്‍ മെമ്മോറിയല്‍ മെഡല്‍ പലതവണയും ഈ സ്‌ക്കൂളിലെ കുട്ടികള്‍ക്ക്‌ ലഭിച്ചിട്ടു്‌. 1961-ല്‍ ശ്രീ ഫിലിപ്പ്‌ സാറിന്റെ നേതൃത്വത്തില്‍ ഈ സ്‌ക്കൂളിന്റെ രജത ജൂബിലി ഒരു മാസം നീുനിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്നത്തെ മുഖമന്ത്രി ശ്രി. പട്ടം എ താണുപിള്ള ഉദ്‌ഘാടനം ചെയ്‌ത ജൂബിലയാഘോഷങ്ങള്‍ ഒരു മാസം നീുനിന്ന അഖിലേന്ത്യാ പ്രദര്‍ശനത്തോടെയാണ്‌ സമാപിച്ചത്‌. അന്നത്തെ ഇന്ത്യന്‍ ഉപരാഷ്‌ട്രപതി ഡോ. എസ്‌. രാധാകൃഷ്‌ണനായിരുന്നു സമാപനം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഈ വിദ്യാലയത്തിന്റെ കനകജൂബിലി 1986-ല്‍ മുന്നു ദിവസങ്ങളിലായ്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ, ശ്രി. വി. വി. ഗിരി, പണ്ഡിക്‌ ജവഹര്‍ലാല്‍ നെഹ്‌റു, ശ്രീമതി ഇന്ദിരാഗാന്ധി, ശ്രീ. രാജ്ജീവ്‌ ഗാന്ധി, ശ്രീ എച്ച്‌.ഡി ദേവഗൗഡ എന്നിവരുടെ പാദസ്‌പര്‍ശത്താല്‍ അനുഗ്രഹീതമാണ്‌ ഈ കലാലയം. പ്രശസ്‌ത സേവനത്തിന്‌ ഒരദ്ധ്യാപകന്‌ ലഭിക്കാവുന്ന സംസ്ഥാന അവാര്‍ഡും, പരമോന്നത ബഹുമതിയായ ദേശീയ അവാര്‍ഡും, ഈ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ശ്രീ. സി.കെ അലക്‌സാര്‍ സാറിന്‌ ലഭിച്ചിട്ടു്‌.

ഈ വിദ്യാലയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സമസ്‌ത രംഗങ്ങളിലും മുന്നേറുകയാണ്‌. ഇന്ന്‌ കേരളത്തിന്റെ കായിക തലസ്ഥാനമെന്ന്‌ കോതമംഗലം അറിയപ്പെടുന്നതിന്‌ മാര്‍ബേസില്‍ എച്ച്‌. എസ്‌.എസിന്‌ മുഖ്യപങ്കു്‌. ഒരു കാലത്ത്‌ കോരുത്തോടിന്റെ പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സ്‌ക്കൂള്‍ കായികരംഗത്തിന്‌ ആദ്യമായി വെല്ലുവിളി ഉയര്‍ത്തിയത്‌ മാര്‍ബേസിലാണ്‌. കായിക രംഗത്തിന്‌ സ്‌ക്കൂള്‍ മാനേജ്‌മെന്റ്‌ നല്‍കുന്ന അകമഴിഞ്ഞ സഹായ സഹകരണമാണ്‌ ഈ വിജയത്തിന്‌ പിന്നില്‍. ഐ.റ്റി മേഖലയില്‍ തികച്ചും നൂതനമായ കാല്‍വെപ്പ്‌ നടത്താന്‍ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടു്‌. സംസ്ഥാന ഗവണ്‍മെന്റിന്റെ 2005-06 ലെ മികച്ച ക.ഠ. @ടരവീീഹ എന്ന പുരസ്‌ക്കാരം കഴിഞ്ഞു.

സ്കൂള്‍ ചരിത്രം

കേരളത്തിന്റെ സ്കൂള്‍ വിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടില്‍ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തില്‍ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തില്‍ അറിയപ്പെടുന്നു.

മലങ്കരയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടത്താല്‍ അനുഗ്രഹപൂരിതവുമായ കോതമംഗലം മാര്‍തോമന്‍ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് മാര്‍തോമന്‍ ചെറിയ പള്ളിക്കുസമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂള്‍ ഏതോ കാരണത്താല്‍ 1935ല്‍ നിര്‍ത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാര്‍ക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തില്‍ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂള്‍ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങള്‍ ആഗ്രഹിച്ചു.

ശ്രീ.ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സര്‍.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂര്‍ ദിവാന്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

HEAD MASTERS
PAULOSE
MARY PAULOSE
K.A RACHEL
C.P VARGHESE
Fr. K.M PAULOSE
M.G PAULOSE
T.P MATHAI
M.A ELEYKUTTY
M.K MARY
P.P ELCY
ANNIE CHACKO
K.E SHANTHAKUMARY
N.D GHEEVARGHESE

സ്കൂളിന്റെ മുന്‍ മാനേജര്‍മാര്‍

YEAR MANAGERS
Fr.GHEEVARGHESE
SCRIAH KOR EPISCOPA
T.U GHEEVARGHESE
P.M VARKEY
VARKEY MATHAI
KOCHITTAN ISSAHAC
M.E MATHAI
P.P ABRAHAM
N.C KUNJAPPAN
1981-83 A.P VARGHESE
1984-1986 K.K.JOSEPH
1987 M.V KORAH
1988-89 K.P KURIAKOSE
1990-91 BABY THOMAS
1992 K.K ALIAS
1993 P PAILY
1994-96 C.I BABY
1997-98 SALIM CHERIAN
1999 P.K MATHEW
2000 T.P MATHAI
2001 ALIAS ABRAHAM
2002 P.K PAULOSE
2003 T.P MATHAI
2004 GIBY SIMON
2004 M.V KORAH
2005 M.S ELDHOSE
2006 P.M ELDHOSE
2007 SALIM CHERIAN
2008 P.M ELDHOSE
2009 ABEY VARGHESE
2010 BINOY THOMAS

ചിത്രങ്ങള്‍

സൗകര്യങ്ങള്‍

1. കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി - ഏറ്റവും ഉയര്‍ന്ന വിജയശതമാനം 2. അന്‍പതിനായിരത്തോളം പുസ്‌തകങ്ങളുള്ള ലൈബ്രറി 3. മികച്ച ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ 4. അത്യാധുനിക സംവിധാനമുള്ള ലാബുകള്‍ 5. ങൗഹശോലറശമ, ഉശഴശമേഹ ഘശയൃമൃ്യ, കിളീൃാമശേര രലിൃേല 6. ബേസില്‍ ക്വിസ്‌ 7. School Band, Scout & Guides, Junior Red Cross, Nss 8. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌പോര്‍സ്‌ ഹോസ്റ്റല്‍ 9. അത്യാധുനിക പരിശീലന ഉപകരണങ്ങളോട്‌ കൂടിയ Multi Gymnasium 10. സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ Extention centre 11. നല്ല രീതിയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ടhooting club 12 Career Guidance & councelling centre


കുട്ടികളുടെ അറിവും വായനാശീലവും വികസിപ്പിക്കുന്നതിന് വേണ്ടി സ്കുള്‍ ലൈബ്രറി സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുള്ള റീഡിംഗ് റൂം ഇതിനോടനുബന്തിച്ച് പ്രവര്‍ത്തിക്കുന്നു.

കംപ്യുട്ടറൈസ്ഡ് ലൈബ്രറി

സയന്‍സ് ലാബ് (രസതന്ത്രം,ജീവശാസ്ത്രം,ഭൗതികശാസ്ത്രം എന്നിവ)

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

ബാന്റ് സെറ്റ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി) എന്നിവ ഞങ്ങളുടെ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

നേട്ടങ്ങള്‍

സ്പോര്‍ട്സ് രംഗത്ത് മികവ് തെളിയിച്ച ഒരു സ്കൂളാണ് ഞങ്ങളുടേത്. നിരവധി പുരസ്കാരങ്ങള്‍ സ്കൂളിന് ലഭിച്ചിട്ടുണ്ട്

പുസ്തകോത്സവം

2009-10 അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 3->o സ്ഥാനം നേടിയതിന് 'ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി'യില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

സമൂഹത്തിനുണ്ടാക്കിയ നേട്ടങ്ങള്‍

IMA സഹകരണത്തേടെ MEDICAL CAMP. MBMM സഹകരണത്തോടെ ദന്തപരിശോധന ക്യാമ്പ്. LIONS CLUB സഹകരണത്തോടെ കുടിവെള്ള ശുചീകരണ പദ്ധതി. സന്നദ്ധ സംഘടനകളുടെ CAREER GUIDANCE ക്ലാസ്സ്. NSS ആഭിമുഖ്യത്തില്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍.

മികച്ച സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി 2009-10 ഉപജില്ലയിലെ മികച്ച വിദ്യാരംഗം കലാസാഹിത്യ വേദിയായി ഞങ്ങളുടെ സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.

കയ്യെഴുത്തു മാസിക

2010-11 സാരസ്വതം കയ്യെഴുത്തു മാസികയ്ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്

സ്കൂള്‍

യു.പി വിഭാഗം

TEACHERS » Sri. Paulson Joseph T.T.C

» Smt. Shelly Peter T.T.C

» Smt. Shamy Cherian T.T.C

» Smt. Ally M.P M.Sc., B.Ed

» Smt. Sini Uthuppu B.Sc., B.Ed

» Sri. Siju Thomas B.Sc., B.Ed

» Smt. Shiby Paul B.Sc., B.Ed

» Smt. Soby K.M M.Sc., B.Ed

» Smt. Gracy N.C B.Sc., B.Ed

» Sri. Thampy K.Paul B.Sc., B.Ed

» Smt. Solly K Alias M.Sc., B.Ed

» Sri. Roy John. E B.A., B.Ed

» Smt. Biji Thomas B.Sc., B.Ed

» Smt. Sudhamol K.P B.A., B.Ed

» Smt. M.G. Tharakumari

» Smit. Sini V. Alias B.A., B.Ed

» Smt. Annie Mathai B.A., T.T.C

» Smt. Shiny Paul M.A,, B.Ed.

ഹൈസ്കൂള്‍ വിഭാഗം

വിഷയം അധ്യാപകര്‍
മലയാളം ഷൈബി കെ എബ്രഹാം, ബിന്ദു വര്‍ഗ്ഗീസ്, ബിന്ദു എം പി, ജോമി ജോര്‍ജ്, മെറീന മത്തായി, ബ്ലെസ്സന്‍ പി എല്‍ദോ
ഇംഗ്ലീഷ് സിജി സക്കറിയ, ജെല്‍സി കുര്യാക്കോസ്, ഷൈനി വര്‍ഗ്ഗീസ്, ജ്യോഷ്ന ജോര്‍ജ്
സാമൂഹ്യ ശാസ്ത്രം സാലൂമോന്‍ സി.കുര്യന്‍, ലിസ്സി വര്‍ഗ്ഗീസ്,റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹന്‍
ഗണിതശാസ്ത്രം ജെസ്സി വര്‍ഗ്ഗീസ്, സോമി പി മാത്യൂ, മേഴ്സി ചെറിയാന്‍, സുനില്‍ ഏലിയാസ്, രെഞ്ജിനി തോമസ്, സാബു കുരിയന്‍, സ്നോഫി ഐസക്.
ഫിസിക്കല്‍ സയന്‍സ് ലീല ഒ വി, ബിന്‍സണ്‍ തരിയന്‍, നിമ്മി ജോര്‍ജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്,
നാച്ചുറല്‍ സയന്‍സ് ജെയ്മോള്‍ എന്‍ മത്തായി, ഷീബാമ ടി പോള്‍, സിനി പിവി.
ഹിന്ദി ഷീല മത്തായി, പ്രീതി എന്‍ കെ, ജീന പോള്‍.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ജിമ്മി ജോസഫ്
ചിത്ര രചന മോളി പി ഒ

ഹയര്‍ സെക്കന്ററി വിഭാഗം

SUBJECT TEACHERS
ENGLISH GEORGE MATHEW, GIBY CHERIAN, ELDO KY, SMITHA KURIAN.
MALAYALAM PD SUGATHAN, GIBI PAULOSE, BOBY P KURIAKOSE.
HINDI VIJI THOMAS
PHYSICS ELDHOSE K VARGHESE, SHIJU THOMAS.
CHEMISTRY DOLLY KK, RUBY VARGHESE.
BOTANY RENI V STEPHEN.
ZOOLOGY MINI THOMAS
MATHEMATICS BEENA MATHEW, ABY SKARIA.
COMPUTER SCIENCE LITTY MATHAI, SHINE JOHN.
ECNOMICS THOMAS MATHEW, SHIBY KURIANCE.
SOCIOLOGY TEJI PAULOSE
HISTORY Rev. Fr. P.O PAULOSE.
COMMERCE SUJATHA KN, MINCY VARGHESE, BIBITHA MATHEW.

HSS Lab Assistants

CA Kunjachan
Binu Alias
Aju P Alias
Biju Varghese

Non Teaching Staff

CLERK PEON FTM
Simon K Paulose Kunjamma Saimon Sony CA
Saly TV George MP Mercy CL
Jaffy M Eldho

Bus Staff

Driver Door Keeper
Paulose MM Sajan PP
George KJ Babu
Parameswaran Lovely

സ്പോര്‍ട്സ്

ഞങ്ങളുടെ സ്കൂള്‍ സ്പോര്‍ട്സ് രംഗത്ത് 2009-10 സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്.


Kothamangalam is known as the sports capital of Kerala and Mar Basil has played an active role in it. The school has facilities to train around 100 students. It has a sports hostel and gymnasium for both boys and girls. Inorder to maintain international standards, the school has obtained the services of professional trainers and possess state of the art medical fitness check facilities etc.

വാര്‍ത്ത

	Mar Basil Higher Secondary school has completed 75 glorious years shaping new generation. One year long platinum Jubilee celebrations was started on 30-7-2010

മറ്റു പ്രവര്‍ത്തനങ്ങള്‍

SCHOOL BAND TEAM

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി സ്കൂള്‍ ബാന്റ് ടീം പ്രവര്‍ത്തിക്കുന്നു.

SCOUT & GUIDE, JUNIER RED CROSS

കുട്ടികളില്‍ അച്ചടക്കവും സാമൂഹ്യ സേവനമനോഭാവവും വളര്‍ത്തുന്നതിന് വേണ്ടി SCOUT & GUIDE, JUNIER RED CROSS എന്നീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.

SCHOOL PARLIAMENT

കുട്ടികളില്‍ ജനാധിപത്യ അവബോധം സൃഷ്ടിക്കുവാന്‍ വേണ്ടി ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് സ്കൂള്‍ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നു.

PTA

“Parent Teacher Association”


PTA Members
Sri. C.J Eldhose  : President
Sri P.R Unnikrishnan : Vice President
Smt. Sherly Santhosh : Mathrusangam
Sri. N.D Gheevarghese : Head master
Sri. George Mathew : Principal
Sri. Biju A.A  : Parent
Sri. Sidiqu  : Parent
Smt.Sheela Vijayan : Parent
Sri. K.G Shaji : Parent
Smt. Mohini Mohanan : Parent
Smt. Shyby K Abraham : Deputy H.M
Sri. Siju Thomas  : Teacher
Sri. Paulson Joseph : Teacher
Sri. Shiju Thomas : Teacher
Smt. Teji Paulose : Teacher

ക്ലബ്ബുകള്‍

നേച്ചര്‍ ക്ലബ്ബ്, ECO ക്ലബ്ബ്, SHOOTING ക്ലബ്ബ്, IT ക്ലബ്ബ് ഗണിത ശാസ്ത്ര ക്ലബ്ബ്, HEALTH & ENVIRONMENTക്ലബ്ബ് സയന്‍സ് ക്ലബ്ബ്, തുടങ്ങി അനേകം ക്ലബ്ബുകള്‍ ഇവിടെ ഊര്‍ജ്ജ സ്വലതയോടെ പ്രവര്‍ത്തിക്കുന്നു.

റോട്ടറി ചില്‍ഡ്രന്‍സ് ലൈബ്രറി

കുട്ടികളുടെ വായനാശീലം വളര്‍ത്തുവാന്‍ വേണ്ടി പുസ്തകങ്ങളുടെ വന്‍ ശേഖരമുള്ള, റീഡിങ്ങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന വിശാലമായ ലൈബ്രറി ഇവിടെ പ്രവര്‍ത്തക്കുന്നു.


സയന്‍സ് ലാബ്

ഫിസിക്സ് ലാബ് കെമിസ്ട്രി ലാബ് ബയോളജി ലാബ് ഈ ലാബുകള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്നു.

മള്‍ട്ടീമീഡിയ

വിദ്യാര്‍ത്ഥികള്‍ക്ക് ദൃശ്യ വിവരണത്തോടെ പഠനം എളുപ്പമാക്കാന്‍ വിശാലമായ മള്‍ട്ടീമീഡിയ സൗകര്യം.

ഐ.ടി ലാബുകള്‍

പഠന സൗകര്യത്തിന് 25 കംപ്യൂട്ടറുകള്‍ വീതമുള്ള സുസജ്ജമായ 2 ഐ.ടി ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു


യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂള്‍ബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.

<googlemap version="0.9" lat="10.063442" lon="76.627504" zoom="17"> 10.062343, 76.636291 MAR BASIL HSS (M) 10.063352, 76.625973 (P) 10.062354, 76.629167 </googlemap>

മേല്‍വിലാസം

പിന്‍ കോഡ്‌ : 686 691 ഫോണ്‍ നമ്പര്‍ : 0485 2862372 ഇ മെയില്‍ വിലാസം : mbhss@yahoo.com