"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
</font size> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
<font size=6><center>'''ചരിത്രം '''</center></font size> | <font size=6><center>'''ചരിത്രം '''</center></font size> | ||
04:37, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ദേശീയ തലത്തിൽ വിവിധ ഏജൻസികളുടെ പഠന രേഖ പ്രകാരം പൊതുവിദ്യാഭ്യാസ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു മാതൃകാ വിദ്യാലയമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം രാജ്യത്താകെ മാതൃകയാക്കാൻ വിവിധ പഠന പ്രോജക്ടുകൾ പഠന ഏജൻസികൾ കേന്ദ്രത്തിൽ ശുപാർശ നൽകിയത് വിദ്യാലയത്തിന് അഭിമാനമാണ്. നാടിൻ്റെ വികസന സൂചികയിൽ വിദ്യാലയത്തിന് പ്രഥമ സ്ഥാനമുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ അടിത്തറ വിപുലീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വ പരമായ പങ്കുവഹിച്ച വിദ്യാലയം തലയുയർത്തിനിൽക്കുന്നു.അവനവഞ്ചേരിയുടെ വളർച്ചയ്ക്കും വികാസത്തിനും എന്നും പ്രേരകശക്തിയായിട്ടുള്ളത് ഈ സർക്കാർ വിദ്യാലയമാണ്.ഓരോ വിദ്യാലയത്തിനുമുള്ള ചരിത്രപാരമ്പര്യം അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിനുമുണ്ട് . കാലത്തിൻ്റെ ആവശ്യകതയനുസരിച്ച് വിദ്യാലയ ആരംഭം, വളർച്ചാഘട്ടങ്ങൾ, നവതിയും പിന്നിട്ട് ശതാബ്ദിയരികിൽ എത്തിനിൽക്കുകയാണ്. വിദ്യാലയ ചരിത്രത്തിൻ്റെ കാലികപ്രസക്തി താഴ് വഴികളും വേരുകളും തിരിച്ചറിയാനുള്ള വ്യക്തിയുടെ അവകാശമാണ്. കൊല്ലവർഷം 1100 [AD 1925] ലോവർ പ്രൈമറി വിദ്യാലയമായി ആരംഭം കുറിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട് 1966 അപ്പർ പ്രൈമറി വിദ്യാലയം ആയി മാറുകയും തുടർന്ന് 18 വർഷങ്ങൾക്കു ശേഷം 1984 ൽ ഹൈസ്കൂളായി അപ്ഗ്രേഡ്ചെയ്യപ്പെടുകയും ചെയ്തു.തുടക്കത്തിൽ 4 ഡിവിഷൻ വീതമാണ് ഹൈസ്കൂളിൽ ഉണ്ടായിരുന്നത്. പൊതു വിദ്യാലയത്തിൽ നിന്നും വിവിധങ്ങളായ കാരണങ്ങളാൽ സാധാരണ വിദ്യാർത്ഥികളുടെ കുറവുമൂലം പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ ഒട്ടും തളരാതെ കാലാനുസൃതമായ കാൽവയ്പ്പുകൾ നടത്തി പ്രവർത്തിച്ചതിന് ഫലമായി ഇന്ന് 7 വീതമായി ഹൈസ്കൂൽ ഡി വിഷനുകൾ ഉയർന്നിട്ടുണ്ട്. ആറ്റിങ്ങൽ നഗരസഭ പരിധിയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് എങ്കിലും അതിർത്തി പഞ്ചായത്തുകളായ മുദാക്കൽ, കരവാരം തുടങ്ങിയ പ്രദേശത്തുനിന്നുള്ള സാമ്പത്തികവും സാമൂഹികവുമായ ഏറെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് പകുതിയിലേറെ വിദ്യാർഥികൾ. നഗരസഭയുടെ കീഴിലുള്ള ഏക മിക്സഡ് ഹൈസ്കൂൾ വിദ്യാലയമായ ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ 839 വിദ്യാർത്ഥികളും 27 അധ്യാപകരും 5 അനധ്യാപക ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. പ്രധാന അധ്യാപികയായി ശ്രീമതി അനിലാറാണി പ്രവർത്തിച്ചുവരുന്നു.