"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പോരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പോരാളി എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/പോരാളി എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി)
 
(വ്യത്യാസം ഇല്ല)

12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പോരാളി      

കേൾക്കുന്നുണ്ടോ നിലവിളി നമ്മൾ ഭൂമിതൻ കുഞ്ഞുമക്കൾ
        കാണുന്നുണ്ടോ കാഴ്ചകൾ നമ്മൾ
 മുറി പെടും പ്രകൃതി ഭംഗി പൊട്ടി മുളക്കാൻ കാത്തൊരു കതിരിനെ
        തകർത്തെറിഞ്ഞു മനുഷ്യജന്മം
 കൂകാനായി കാത്തൊരു കുയിലിനെ എയ്തു വീഴ്ത്തി
 മണ്ണോടു ചേർത്തു തല പിളർക്കു വിധം വെടിയുതിർത്തു
 ഭൂമി തൻ സന്തുലിതാവസ്‌ഥയെ തകർത്തു വംശ-
      നാശം സൂചിപ്പിച്ചു നിയമമിറക്കുന്നതും നാം
ദിനം പ്രതി നിയമം തെറ്റിക്കുന്നതും നാം
പ്രകൃതിയെ കൊത്തിനുറുക്കി വിളയാടുന്ന മനുഷ്യ
       നിന്നുടെ നശ്വരമായ ജീവനെ
ഉന്മൂലനം ചെയ്യാൻ കഴിവുള്ളവളാണ് ഞാൻ
ഇതിനുള്ള അവബോധം നേടി ----ബോധവാന്മാരായാൽ നന്ന്
   നിരാലംബരാം ജീവികളെ നീ കൊന്നൊടുക്കി
   മനിഷ്യത്വം തീരെയില്ലാത്ത ഭൂമിയിലെ
വംശം നശിച്ചു പോയ ഭൂമിയിലെ ജീവനുകൾ നിന്നോടുപകരം ചോദിക്കും
   അതു നിന്റെ നാശം തന്നെയായിരിക്കും
   വറ്റിപ്പോയ ചോലകൾ പുനർജനിക്കും
       പച്ചപ്പുകൾ മുള പൊട്ടും
    ഒരു മനുഷ്യ ജീവൻ ജനിക്കും വരെ
അവരങ്ങനെ സ്വതന്ത്രത നുകർന്നു കൊണ്ടേയിരിക്കും.

ഉത്തര യു എ
8 B എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത