"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→സഹായം) |
|||
വരി 15: | വരി 15: | ||
== | == ഉള്ളടക്കം == | ||
* [[%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82| | * [[%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82|സ്കൂൾവിക്കി താളുകളിൽ എന്തൊക്കെ ചേർക്കാം എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന സഹായതാൾ ഇവിടുണ്ട്.]] | ||
== സ്കൂൾവിക്കിയിൽ തിരയാൻ == | == സ്കൂൾവിക്കിയിൽ തിരയാൻ == |
08:18, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളും ഈ വെബ് സൈറ്റിൽ ഉൾ പ്പെടുത്താവുന്നതിന്നും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന്നും സൗകര്യമൊരുക്കുന്നു. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ എഴുതുവാനും, പ്രധാനതാൾ, പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്.
ലളിതമായ മാർക്കപ്പുകളുപയോഗിച്ചാണ് വിക്കി പേജുകൾ രചിക്കപ്പെടുന്നത് എന്നതിനാൽ ഏവർക്കും ഇതിൽ പങ്കാളിയാകാൻ കഴിയുന്നു. എച്ച്.ടി.എം.എൽമാർക്കപ്പിനെ സാധാരണ വിക്കികൾ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും പൊതുവേഉപയോഗിക്കപ്പെടുന്ന മാർക്കപ്പുകൾ അതിലും ലളിതമാണ്.വിക്കി പേജുകൾ രചിക്കാനോ, മാറ്റങ്ങൾ വരുത്താനോ, വെബ് ബ്രൌസർ ഒഴികെ മറ്റൊരു സോഫ്റ്റ് വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വിക്കിയിലെ ലേഖനങ്ങൾ എല്ലാം കണ്ണികളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എവിടെയൊക്കെ ഇതു പോലെ വ്യതിരിക്തമാക്കപ്പെട്ട വാക്കുകൾ കാണുന്നുവോ അതിനർഥം അവ കണ്ണികളാണെന്നും, ആ കണ്ണി ഉപയോഗിച്ച് ബന്ധപ്പെട്ട മറ്റൊരു ലേഖനത്തിലേക്ക് കടക്കാം എന്നുമാണ്. ഏതെങ്കിലും കണ്ണികളിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എങ്കിൽ അതിൽ കൂട്ടിച്ചേർക്കുന്നതിനും, നിലവിലുള്ള ഏതെങ്കിലും ലേഖനത്തിലെ ഒരു വാക്കിനെ കണ്ണിയാക്കി മാറ്റി അതുമായി ബന്ധപ്പെട്ട ലേഖനം തയ്യാറാക്കുന്നതിനും അതുവഴി പരസ്പര സഹകരണത്തോടെ ബൃഹത്തായ ഒരു വിജ്ഞാനശേഖരമാക്കി മാറ്റുന്നതിനും സാധിക്കും.
സ്കൂൾ വിക്കി സാധ്യതകൾ
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.
ഘടന
സ്കൂൾവിക്കി നിയതമായ ഒരു ഘടന പാലിക്കുന്നുണ്ട്. ഇതിൽ കാതലായ മാറ്റം പാടുള്ളതല്ല. വിക്കി ഒരിക്കലുമൊരു ബ്ലോഗല്ല. നിറങ്ങൾ നൽകുക, അനാവശ്യമായ ചിത്രങ്ങളും വാർത്തകളും മറ്റും ചേർക്കുക, പരസ്യങ്ങൾ ചേർക്കുക തുടങ്ങിയവ ഉചിതമല്ല.
സംവാദം താൾ
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
ഉള്ളടക്കം
സ്കൂൾവിക്കിയിൽ തിരയാൻ
ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
ജില്ലകളിലൂടെ
ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ / ജില്ല, ഉപ ജില്ല, പ്രൈമറിസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.
ജില്ലകളിലൂടെ : | |||||
---|---|---|---|---|---|
തിരുവനന്തപുരം | കൊല്ലം | പത്തനംതിട്ട | |||
ആലപ്പുഴ | കോട്ടയം | ഇടുക്കി | |||
എറണാകുളം | തൃശ്ശൂർ | പാലക്കാട് | |||
മലപ്പുറം | കോഴിക്കോട് | വയനാട് | |||
കണ്ണൂർ | കാസർഗോഡ് |
സെർച്ച് ബോക്സ്
സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേരോ സ്കൂൾകോഡോ ടൈപ്പ് ചെയ്ത് അന്വേഷിക്കാം. ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.
അക്ഷരസൂചികയിലൂടെ
അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ |
അംഗത്വം
സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.
- സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
- അംഗത്വ വിവരം നൽകുക
- ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
പ്രവേശനം
പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
സ്കൂൾ പേജുകൾ
പ്രധാനതാളിലെ
ജില്ലകളിലൂടെ : | |||||
---|---|---|---|---|---|
തിരുവനന്തപുരം | കൊല്ലം | പത്തനംതിട്ട | |||
ആലപ്പുഴ | കോട്ടയം | ഇടുക്കി | |||
എറണാകുളം | തൃശ്ശൂർ | പാലക്കാട് | |||
മലപ്പുറം | കോഴിക്കോട് | വയനാട് | |||
കണ്ണൂർ | കാസർഗോഡ് |
എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.
ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്.
- പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിരഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
- ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
- ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
- കൂടാതെ വെബ് ബ്രൗസിന്റെ അഡ്രസ്സ് ബാറിൽ "schoolwiki.in/schoolcode"
ഉദാ - schoolwiki.in/15001
എന്ന് നൽകിയാൽ നേരിട്ട് സ്കൂൾ താളിൽ എത്താവുന്നതാണ്.