ഉള്ളടക്കത്തിലേക്ക് പോവുക

"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14538 (സംവാദം | സംഭാവനകൾ)
No edit summary
14538 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
   മലയടിവാരത്തിൽ  വയലേലകളുടെ ഓരംപറ്റി മൂന്ന് ദേശങ്ങളുടെ അധിപൻ ആയും വിളിച്ചാൽ  വിളിപ്പുറത്തെത്തുന്ന ദൈവമായും വാണരുളുന്ന പൊയിലൂർ ശ്രീ മുത്തപ്പൻ. ശ്രീ മുത്തപ്പൻറെ ഐതിഹ്യം നിറഞ്ഞ  കഥകൾ  ദേശാന്തരങ്ങൾക്കും അപ്പുറം കേൾവികേട്ടതാണ്. കുംഭമാസത്തിൽ  നടക്കുന്ന തിറയുത്സവം ദേശാന്തരങ്ങളിൽ  അധിവസിക്കുന്ന  ജനമനസ്സുകളിൽ  നിറയുന്ന  ഭക്തിയുടെ നിറച്ചാർത്താണ്... വാഴമലയും നരിക്കോട് മലയും  ഉൾപ്പെടുന്ന കുന്നിൻപ്രദേശം  എൻ്റെ ഗ്രാമത്തെ സംരക്ഷിക്കുന്നതുപോലെ  തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ മനസ്സിന് ലഭിക്കുന്ന ധൈര്യം വർണ്ണനാതീതമാണ്. വാഴമലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്നു  വിമാനപ്പാറ ടൂറിസം മേഖലയിൽ പൊയിലൂരിൻ്റെ സ്വകാര്യ അഹങ്കാരമാണ്. മടപ്പുര വയലിൽ പറന്നിറങ്ങുന്ന വിവിധ മനോഹരങ്ങളായ ചിത്രശലഭങ്ങളും വിവിധതരം പക്ഷികളും പീലി വിടർത്തിയാടുന്ന  മയിലും നയനാനന്ദകരമായ കാഴ്ചയാണ്.

  ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തിരുന്ന ഒരുപാട് മഹാരഥന്മാരുടെ ജന്മനാട് കൂടിയാണ് പൊയിലൂർ. ഐഎൻഎ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദണ്ഡിയാത്ര തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തിരുന്ന കെ. പി നാരായണ കുറുപ്പ്, ചൊക്രുഹാജി തുടങ്ങിയവർ ഈ പ്രദേശത്തുകാരാണ്.

==PHOTO GALLERY==
<gallery>
ചിത്രം:
ചിത്രം:yaksha.jpg|യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:kolkkali .JPG|കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
ചിത്രം:oppana.JPG|ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:sangaganam.JPG|സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:paricha.jpg|പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
ചിത്രം:rgmhsss.JPG|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
ചിത്രം:2.jpeg|അക്ഷരമുറ്റം ക്വിസ്  (സംസ്ഥാനതലം)ഒന്നാം സമ്മാനം 2016
ചിത്രം:7896w.JPG|അക്ഷരമുറ്റം ക്വിസ്  (സംസ്ഥാനതലം)ഒന്നാം സമ്മാനം 2017
ചിത്രം:IMG 0126.JPG|ഗാന്ധിസ്‌ക്വയർ ഉദ്ഘാടനചടങ്ങ്
ചിത്രം:Ui9.JPG|വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
ചിത്രം:Mathrubu1.jpg|ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
ചിത്രം:DSC 0893.JPG|ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
ചിത്രം:Snigdha.JPG|സംസ്ഥാന ശാസ്ത്രമേളയിൽ ശാസ്ത്ര പ്രശ്നോത്തരിയിൽ(ഹൈസ്തകൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി
ചിത്രം:Naseeha23.jpg|സംസ്ഥാന സ്കുൾ കലോൽസവത്തിൽ അറബിക്‌തർജമയിൽ ഒന്നാം സ്ഥാനം നേടിയ rgmhssലെ മിടുക്കി നസീഹത്ത്
ചിത്രം:Manas manohar.jpg|വിവര സങ്കേതിക വിദ്യയിലും ശാസ്ത്രലോകത്തും വിസ്മയ പ്രതിഭ-മാനസ് മനോഹർ rgmhss
ചിത്രം:Mujib.JPG|ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
</gallery>

ആദ്യകാലത്ത് കൈപൊക്കി വോട്ടിങ്ങിലൂടെ പഞ്ചായത്തായി രൂപീകൃതമായ ഇവിടം പിന്നീടം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ ഭാഗമാവുകയായിരുന്നു.

14:08, 4 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്കിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണു പൊയിലൂർ. പൊയിലുകൾ അഥവാ മൺതിട്ടകളാൽ സമൃദ്ധമായ ഭൂമി എന്ന നിലയിലാണ് 'പൊയിലുകളുടെ ഊര്' അഥവാ പൊയിലൂർ എന്ന് നാമം ഈ പ്രദേശത്തിന് വന്നു ചേർന്നത്. കോഴിക്കോട് ജില്ലയുമായ് അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. പഴശ്ശി രാജയുടെ പാദസ്പർശമേറ്റ നരിക്കോട് മലയും വഴമലയും ഉൾപ്പെടുന്നതാണ് എൻ്റെ ഗ്രാമം.ഉദയസൂര്യൻ പൊൻ കിരണങ്ങളാൽ തിളങ്ങിനിൽക്കുന്ന കിഴക്കൻ മലനിരകളുടെ താഴ് വാരത്തിൽ തെങ്ങിൻ തലപ്പുകളാലും വയലേലകളാലും പച്ചപ്പരവതാനി വിരിച്ച ഗ്രാമം . കുന്നിൻ ചെരുവുകളിൽ ഉൽഭവിച്ച് താഴ് വാരങ്ങളെ തഴുകിയുണർത്തി കളകളാരവം പൊഴിച്ചുകൊണ്ട് കടന്നുപോകുന്ന കൊച്ചു അരുവികൾ ഗ്രാമത്തിൻ്റെ ഭംഗിയുടെ മാറ്റുകൂട്ടുന്നു. പ്രഭാത കിരണങ്ങളുടെ ചെങ്കിരണങ്ങൾ ഏറ്റു എന്നും ഗ്രാമം ഉണരുമ്പോൾ വയലേലകളെ ലക്ഷ്യമാക്കി പണിയായുധങ്ങളുമയും കന്നുകാലികളുമായും നടന്നുപോകുന്ന കർഷകർ ഇന്നും ഈ ഗ്രാമത്തിൻ്റെ പ്രത്യേകതയാണ്. ഇടവപ്പാതിയിൽ തുടങ്ങുന്ന നെൽകൃഷി ചിങ്ങക്കൊയ്ത്തിന് വഴിമാറുമ്പോൾ തിരുവോണനാളിൽ തൂശനിലയിൽ വിളമ്പുന്ന കുത്തരിച്ചോറിന് സ്വാദ് നാട്ടിപ്പാട്ടിൻ്റെ ശീലുകളിൽ തളർച്ചയേകുന്ന കർഷകരുടെ സ്വാദാണെന്ന് തിരിച്ചറിയുന്നു. ഓണനാളുകളിൽ കുന്നിൻ ചെരുവുകളിൽ സുഗന്ധം അണിയിച്ചു കൊണ്ട് വിരിയുന്ന അരിപ്പൂവും തുമ്പപ്പൂവും കാക്കപ്പൂവും വയലേലകളിൽ തലയുയർത്തി നിൽക്കുന്ന പൊട്ടിയരിയും ബാല്യകാലങ്ങളിലെ ഓണ നാളുകൾക്ക് ഉത്തേജനം ഏകുന്ന മനോഹാരിതയാണ്. വണ്ണാത്തിപ്പുഴയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന കൈതക്കാടു കളിൽ ചെഞ്ചായം പൂശിക്കൊണ്ട് കടന്നുപോകുന്ന അസ്തമയ സൂര്യൻ കഠിനാധ്വാനികളായ കർഷകരുടെ കൂരയിലേക്കുള്ള മടക്കത്തിന് സൂചനയാണ്. പൂരക്കളിയും കോൽക്കളിയും കല്യാണപ്പാട്ടും കർഷക മനസ്സിൽ വിരിയുന്ന കലാരൂപങ്ങളാണ്. വെള്ളരി നാടകവും ചവിട്ടുനാടകവും കർഷകരുടെ അധ്വാനനാളുകളിലെ ആശ്വാസകലകളാണ്.

 മലയടിവാരത്തിൽ  വയലേലകളുടെ ഓരംപറ്റി മൂന്ന് ദേശങ്ങളുടെ അധിപൻ ആയും വിളിച്ചാൽ  വിളിപ്പുറത്തെത്തുന്ന ദൈവമായും വാണരുളുന്ന പൊയിലൂർ ശ്രീ മുത്തപ്പൻ. ശ്രീ മുത്തപ്പൻറെ ഐതിഹ്യം നിറഞ്ഞ  കഥകൾ  ദേശാന്തരങ്ങൾക്കും അപ്പുറം കേൾവികേട്ടതാണ്. കുംഭമാസത്തിൽ  നടക്കുന്ന തിറയുത്സവം ദേശാന്തരങ്ങളിൽ  അധിവസിക്കുന്ന  ജനമനസ്സുകളിൽ  നിറയുന്ന  ഭക്തിയുടെ നിറച്ചാർത്താണ്... വാഴമലയും നരിക്കോട് മലയും  ഉൾപ്പെടുന്ന കുന്നിൻപ്രദേശം  എൻ്റെ ഗ്രാമത്തെ സംരക്ഷിക്കുന്നതുപോലെ  തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ മനസ്സിന് ലഭിക്കുന്ന ധൈര്യം വർണ്ണനാതീതമാണ്. വാഴമലയുടെ നെറുകയിൽ സ്ഥിതിചെയ്യുന്നു  വിമാനപ്പാറ ടൂറിസം മേഖലയിൽ പൊയിലൂരിൻ്റെ സ്വകാര്യ അഹങ്കാരമാണ്. മടപ്പുര വയലിൽ പറന്നിറങ്ങുന്ന വിവിധ മനോഹരങ്ങളായ ചിത്രശലഭങ്ങളും വിവിധതരം പക്ഷികളും പീലി വിടർത്തിയാടുന്ന  മയിലും നയനാനന്ദകരമായ കാഴ്ചയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തിരുന്ന ഒരുപാട് മഹാരഥന്മാരുടെ ജന്മനാട് കൂടിയാണ് പൊയിലൂർ. ഐഎൻഎ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദണ്ഡിയാത്ര തുടങ്ങിയ നിരവധി സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തിരുന്ന കെ. പി നാരായണ കുറുപ്പ്, ചൊക്രുഹാജി തുടങ്ങിയവർ ഈ പ്രദേശത്തുകാരാണ്.

PHOTO GALLERY

ആദ്യകാലത്ത് കൈപൊക്കി വോട്ടിങ്ങിലൂടെ പഞ്ചായത്തായി രൂപീകൃതമായ ഇവിടം പിന്നീടം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൻ്റെ ഭാഗമാവുകയായിരുന്നു.

ആതുര സേവന മേഖലയിലൽ കാര്യമായ പുരോഗതി ഇല്ലെങ്കിലും വിദ്യാഭ്യാസ മേഖലയിൽ ശദാബ്ദി കഴിഞ്ഞ നിരവധി വിദ്യാലയം പൊയിലൂരിൻ്റെ വിദ്യാഭ്യാസ മേഖലയെ വാനോളം ഉയർത്തുന്നു. സ്കൂളിൽ നിന്നും നിരവധി ഡോക്ടർമാരും ,കലക്ടർ , ഒട്ടനവധി സര്ക്കാര് ഉദ്യോഗസ്ഥന്മാരെയും സമോഹത്തിന് വേണ്ടി സൃഷ്ടിക്കാൻ പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിന് കഴിഞ്ഞു. ഇവിടത്തെ പിൻകോഡ് 670693 ആണു്.വടകര ലോകസഭാമണ്ഡലത്തിലാണ്‌ ഈ പ്രദേശം ഉൾക്കൊള്ളുന്നത്. അടുത്ത പട്ടണം പാനൂർ, കൂത്തുപറമ്പ്, തലശ്ശേരിയാണ്‌.കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് പൊയിലൂർ സ്ഥിതി ചെയ്യുന്നത്.

 സാമൂഹ്യാന്തരീക്ഷവും  മതേതരാന്തരീക്ഷവും കണ്ണിലെ  കൃഷ്ണമണിപോലെ  കാത്തുസൂക്ഷിക്കുന്ന  ജനതയാണ് പൊയിലൂരിൻ്റെ സൗഭാഗ്യങ്ങളിൽ ഒന്ന്. ശ്രീനാരായണ ഗുരുവിൻ്റെ ആപ്തവാക്യങ്ങൾക്ക്  വിലകൽപ്പിക്കുന്ന  വലിയൊരു  പൊതുസമൂഹവും ഇവിടെ അധിവസിക്കുന്നു ..