"ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി എച്ച് എസ് എസ് അഞ്ചേരി മുൻ സാരഥികൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
(വ്യത്യാസം ഇല്ല)
|
14:29, 31 ഡിസംബർ 2020-നു നിലവിലുള്ള രൂപം
മുൻ പ്രധാന അധ്യാപകർ
ശ്രീ ടി നാരായണ പിഷാരടി ഇദ്ദേഹമാണ് ആദ്യത്തെ പ്രധാന അധ്യാപകൻ
ശ്രീ.പി.ജെ.ജോ൪ജ് 1963 ലാണ് സ്കൂൾ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.ആ സമയത്ത് ജോർജ് മാസ്റ്റരായിരുന്നു ഹെഡ് മാസ്ററർ
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪ 1969 ലാണ് ഇദ്ദേഹം ഹെഡ് മാസ്ററർ ആയിരുന്നത്.നല്ല വാഗ്മിയും സ്കൂളിന്റെ ഭരണ കാര്യങ്ങളിൽ നൈപുണ്യവുമുള്ള ആളായിരുന്നു അദ്ദേഹം.ആ കാലത്ത് ഷിഫ്റ്റ് സമ്പ്രദായമായിരുന്നു
ശ്രീ.വി എസ് ഗോപാലകൃഷ്ണൻ ഇദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായി പറയപ്പെടുന്നു. വിദ്യാലയം ഹൈസ്കൂളാക്കി മാറ്റുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു. 1980 ൽ ഈ വിദ്യാലയം ഹൈസ്കൂളാക്കി മാറിയപ്പോൾ ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർക്കായിരുന്നു പ്രധാന അധ്യാപകന്റെ ചുമതല.
ശ്രീമതി ഒ.കെ ഭവാനി ടീച്ചറുടെ കാലത്താണ് സ്കൂൾ ചുറ്രു മതിലിന്റെ നിർമ്മാണം സഫലീകരിച്ചത്.
ശ്രീമതി എ.കെ പ്രേമാവതി എസ്.എസ്.എൽ.സി വിജയ ശതമാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്റ്റേജ്,കഞ്ഞിപ്പുര,അരിയറ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തി.
ശ്രീമതി കെ.ജെ ആനി വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കിട്ടിയ തുക ഉപയോഗിച്ച് കുഴൽ കിണർ നിർമ്മിച്ചു. മോട്ടോർ സ്ഥാപിച്ച് ശുദ്ധ ജല വിതരണം കാര്യക്ഷമമാക്കി.
ശ്രീ ടി.പി ജോർജ് ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തിയത്.
ശ്രീമതി പമീല പോൾ സി 2005 ൽ പ്രധാന അധ്യാപികയായി വന്നു. എസ്.എസ്.എൽ.സി വിജയ ശതമാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ആ വർഷം 90 ശതമാനത്തിനു മുകളിൽ വിജയം നേടാനായി.
ശ്രീമതി എെ.ഗിരിജ 2007 ൽ പ്രധാന അധ്യാപികയായി വന്നു. ആ വർഷം 90 വിജയം നേടാനായി.എസ്എസ്എ ഫണ്ട് ഉപയോഗിച്ച് പണിത രണ്ട് മുറികളുടെ ഉദ്ഘാടനം ടീച്ചറുടെ കാലത്താണ് നിർവഹിച്ചത്.
ശ്രീമതി കെ.ടി ത്രേസ്യാമ്മ ടീച്ചറുടെ കാലഘട്ടത്തിൽ അക്കാദമികവും ഭൗതികവുമായ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. സേ പരീക്ഷ കൂടാതെ ആദ്യമായി എസ്.എസ്.എൽ.സി നൂറ് ശതമാനം വിജയം നേടിയത് ടീച്ചറുടെ കാലത്താണ്.തൃശൂർ ഈസ്റ്റ് ഉപജില്ലാ വികസന സമിതിുടെ മികച്ച ഹൈസ്കൂളിനുള്ള പുസ്കാരം ഈ കാലഘട്ടത്തിൽ ലഭിച്ചു.ജില്ലാ പിടിഎ നല്കുന്ന ബെസ്റ്റ് പിടിഎ(രണ്ടാം സ്ഥാനം) കോർപ്പറേഷന്റെ ബെസ്റ്റ് പിടിഎ അവാർഡ് (ശ്രീ ചെറിയാൻ ഇ ജോർജ്ജായിരുന്നു ഈ കാലത്തെ പിടിഎ പ്രസിഡന്റ്) എന്നിവ ടീച്ചറുടെ കാലത്താണ് ലഭിച്ചത്.
ശ്രീ കെ.കെ രാജൻ മാസ്റ്റർ 2014 ൽ ആണ് പ്രധാന അധ്യാപകനായി അദ്ധേഹം ചാർജെടുത്തത്. സ്കൂളിന്റെ ശതാബ്ദി ആഘോഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. പുതിയ കെട്ടിട നിർമ്മാണവും ഇദ്ദേഹത്തിന്റെ കാലത്താണ് നടന്നത്. അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളുണ്ടാക്കാൻ തീവ്ര പരിശ്രമത്തിലാണ് അദ്ധേഹം