"ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (== ചരിത്രം == എന്ന താൾ ഗവ.എൽ പി എസ് ഇളമ്പ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
(വ്യത്യാസം ഇല്ല)
|
19:29, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ വിദ്യാലയം
1924-ൽ അയിലം കട്ടക്കാലിൽ ശ്രീ. രാഘവൻപിള്ള മാനേജരും പ്രധാനാധ്യാപകനുമായി ഇളമ്പയിൽ ആദ്യമായി ഒരു പ്രൈമറി വിദ്ദ്യാലയം സ്ഥാപിച്ചു. 24 വർഷത്തോളം സ്വകാര്യസ്ഥാപനമായി പ്രവർത്തിച്ച ഈ വിദ്ദ്യാലയം 1948-ൽ സർക്കാർ സ്കൂളാക്കി. 1952-ൽ ഇളമ്പ പറങ്കിമാം വിളയിൽ ശേഖരക്കുറുപ്പിന്റെ നേത്യത്വത്തിൽ ഈ വിദ്ദ്യാലയത്തെ അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തി. കെട്ടിടവും സ്ഥലവും നാട്ടുകാരാണ് സംഭാവനയായി നൽകിയത്. 1964-ൽ ഹൈസ്ക്കൂളാക്കി ഉയർത്തപ്പെട്ട ഈ വിദ്ദ്യാലയം 1974-ൽ ഭരണസൗകര്യാർത്ഥം പ്രൈമറി വിഭാഗത്തെ വേർപ്പെടുത്തി. അന്നുമുതൽ ഇന്നുവരെ നാട്ടുകാരുടേയും PTA-യുടേയും കാലാകാലങ്ങളിൽ വന്ന പ്രഥമാധ്യാപകരുടേയും കഠിനശ്രമത്തിന്റെ ഫലമായി സ്കൂൾ ഇന്നു കാണുന്ന നിലയിലായി. ഇന്ത്യയിലെ ISO 9001-2008 സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ആദ്യ സർക്കാർ പ്രൈമറി വിദ്ദ്യാലയമാണ് ഇളമ്പ.