"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 163: വരി 163:
<font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font><br>
<font size=5><font color=red><div align=center>സ്വതന്ത്രദിനം</div align></font><br>
<font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font></br>
<font size=5><font color=red><div align=center>ഐ.ടി ട്രെയിനിങ് പ്രോഗ്രാം</div align></font></br>
<font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ HM smt.Telma Mendez മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ id create ചെയ്യല്‍, presentation, project എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം DEO ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍Free Software Day യോടനുബന്ദിച്ച് 1xAക്ലാസ്സിലെ Fazil P.M ഒരി സെമിനാ൪ അവതരിപ്പിച്ചു. IT Quiz സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]]
<font size=4><font color=green>എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട്  എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.[[ചിത്രം:Example.jpg]]
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color>‍ ==
==<font size=6><font color=blue> യാത്രാസൗകര്യം</font size></font color>‍ ==
<googlemap version="0.9" lat="10.021026" lon="76.293021" zoom="17">
<googlemap version="0.9" lat="10.021026" lon="76.293021" zoom="17">

11:10, 23 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. എളമക്കര
വിലാസം
എളമക്കര

എറണാകുളം‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം‍
വിദ്യാഭ്യാസ ജില്ല എറണാകുളം‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെല്‍മ മെ൯ഡസ്
അവസാനം തിരുത്തിയത്
23-10-2010Ghsselamakkara





ആമുഖം

==1916 ല്‍ തിരുവിതാംക്കൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂള്‍ ഇന്ന് എഴുപത് അധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററി സ്ക്കൂളായി മൂന്ന് ഇരുനില കെട്ടിടങ്ങളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. നവതി പിന്നിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തി എണ്ണൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു.

ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഭൗതിക സാഹചര്യങ്ങളില്‍ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നില്‍ക്കുന്ന ഈ സ്ക്കൂള്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂര്‍വം സ്ക്കൂളുകളില്‍ ഒന്നാണിത്. കുട്ടികള്‍ തന്നെ ലൈബ്രറിയന്‍മാരായി പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയില്‍ അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തി യിരിക്കുന്നു

വായനയുടെ ലോകത്ത് എളമക്കര സ്ക്കൂള്‍ സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക അംഗീകാരമായി 2007-2008 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂള്‍ ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എന്‍ പണിക്കര്‍ അവാര്‍ഡ് ഈ സ്ക്കൂള്‍ നേടി.

ഡി.സി. ബുക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാര്‍ഡ് നേടിയടുത്ത സ്ക്കൂള്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിന്‍ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാര്‍ഡിലൂടെ സ്ക്കൂളിന് നേടാന്‍ കഴിഞ്ഞതെന്ന യാഥാര്‍ത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ. ഒന്നാം തരം മുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പി.റ്റി.എ ശ്രദ്ധപുലര്‍ത്തുന്നു. മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.


ഇപ്രകാരം മറ്റൊരു ഗവണ്‍മെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവര്‍ ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതത്തിനവകാശമില്ല തന്നെ.

മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

സ്ക്കൂളില്‍ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവര്‍ഷവും നടത്തുന്നു. തൊണ്ണുറു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വര്‍ഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വര്‍ണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓര്‍മ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാന്‍ കഴിഞ്ഞു.

ഈ സ്ക്കൂളിന് പുന്നയ്ക്കല്‍ സ്ക്കൂള്‍ എന്നും പേരുണ്ട് അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂള്‍ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോള്‍ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളില്‍ വൃക്ഷപ്രേമം വളര്‍ത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.

ഭൗതിക സാഹചര്യങ്ങള്‍


3 കെട്ടിടങ്ങളിലായി 2 നിലകളില്‍ ഹൈസ്ക്കൂള്‍ വിഭാഗം പ്രവ൪ത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികള്‍, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയ൪ സെക്കണ്ടറി വിഭാഗം പ്രവ൪ത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകള്‍.

സൗകര്യങ്ങള്‍

രഫറന്‍സ് ലൈബ്രറി

പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തിയിരിക്കുന്നു. 2500 പുസ്തകങ്ങള്‍ ഇവിടെയുണ്ട്. വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു

ക്ലാസ്സ് റൂം ലൈബ്രറി

എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറി. കുട്ടികള്‍ തന്നെ ലൈബ്രറിയന്മാരായി പ്രവര്‍ത്തിക്കുന്നു. അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു

കമ്പ്യട്ട൪ ലാബ്

20 കംബ്യൂട്ടറുകളുള്ള ഹൈസ്ക്കൂള്‍ ലാബും 10 കംബ്യൂട്ടറുകളുള്ള യു. പി ലാബും ഇവിടെ ഉണ്ട്

ഇ ലേണിംഗ് റൂം

പഠനവിഭവങ്ങളടങ്ങിയ സി.ഡികളോടുകൂടിയ സ്മാ൪ട്ട് ക്ലാസ്സ്റൂം

ബയോഗ്യാസ് പ്ലാന്‍റ്

മാലിന്യവിമുക്തമായൊരു സ്കൂള്‍ അങ്കണം സാക്ഷാല്കരിക്കുന്നതിനോടപ്പം ഉച്ചഭക്ഷണം തയ്യാറാക്കാ൯ ഇന്ധനവും ലഭിക്കുന്നു

മഴവെള്ളസംഭരണി

</font​​>

25000 ലിറ്ററിന്റെ മഴവെള്ളസംഭരണി പി.ടി.എ യുടെ സഹായത്തോടുകൂടി പണികഴിച്ചിട്ടുണ്ട്

ഉച്ചഭക്ഷണ പരിപാടീ

എല്‍.പി മുതല്‍ എച്ച് .എസ്. എസ് വരെയുള്ള കുട്ടികള്‍ക്ക് ഭിവസവും സാമ്പാ൪ കൂട്ടിയുള്ള ഊണ് നല്കുന്നു

ഔഷധത്തോട്ടം

ആയൂ൪വേദവും പച്ചമരുന്നും കേരളത്തിന്റെ പരമ്പരാഗത സമ്പത്താണ് . ഇവ സംരക്ഷിക്കേണ്ടത് പുതുതലമുറയുടെ കടമയാണ് . എളമക്കര സ്കൂളില്‍ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ ഒരു ഔഷധത്തോട്ടം പരിപാലിച്ചു പോരുന്നു . ഇവിടെ നാടന്‍ ഇനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് സസ്യസമ്പത്തും പരിപാലിക്കുന്നു . ഈ ഔഷധത്തോട്ടത്തില്‍ നെല്ലി , ഞാവല്‍ , തുളസി , പനികൂ൪ക്ക , ആര്യവേപ്പ് , കസ്തൂരിമഞ്ഞള്‍ , തഴുതാമ , കരിനൊച്ചി , മുയല്‍ ചെവിയന്‍ , ആടലോടകം , മുക്കുറ്റി , കറ്റാ൪വാഴ , കല്ലുരുക്കി , ചെറൂള , കീഴാ൪ നെല്ലി , കീരിയാത്ത് , ദന്തപാല , ശംഖുപുഷ്പം തുടങ്ങിയവയുണ്ട് .

ശുദ്ധജലസൗകര്യം

ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്റ൪ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍ തുടങ്ങിയവയിലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1916 - 1980 വിവരം ലഭ്യമല്ല
1980 - 82 വിവരം ലഭ്യമല്ല
28-8-1982-13-5-1983 വി.പി.പി നമ്പൂതിരി
18-5-1983-2-5-1984 എന്‍.കെ അന്നമ്മ
5-5-1984-30-4-1990 കെ.എസ് തങ്കമ്മ
1-6-1990-31-3-1994 രാജേശ്വരി തമ്പുരാന്‍
26-5-1994-29-5-1996 ജോണ്‍ എസ്.വി ജോണ്‍
1-6-1996-19-5-1997 ലിസ്സി എബ്രഹാം
4-6-1997-30-6-1998 വി. അമ്മിണി
1-6-1998-31-5-1999< പി. എ.ഐഷാബി
1-6-1999-31-3-2003 ഷേ൪ലി പി. തോമസ്
15-5-2003-30-4-2007 ഗ്രേസിയമ്മ ജോസഫ്
14-5-2007-31-3-2010 പി സുധ
10-4-2010-

നേട്ടങ്ങള്‍

  • 1992,2005,2007 വ൪ഷങ്ങളിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ യ്കുള്ള അവാ൪ഡ്
  • 2002 ല്‍ ശ്രീ. എന്. പി ഡൊമനിക് മാസ്റ്റ൪ക്ക് ദേശീയ അധ്യാപക അവാ൪ഡ്
  • ലൈബ്രറി പ്രവ൪ത്തനങ്ങള്‍ക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗണ്സിലിന്റെ പ്രൊഫ. പി.എന് പണിക്ക൪ അവാ൪ഡ്
  • ഡി.സി ബുക്ക്സും കൈരളി ബുക്ക് ട്രസ്റ്റും സംയുക്തമായി ഏ൪പ്പെടുത്തിയ പ്രഥമ കുഞ്ഞുണ്ണിമാഷ് സ്മാരക അവാ൪ഡ്
  • കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏ൪പ്പെടുത്തിയ പ്രഥമ ഡോ.ഹെന്റ്റി ഓസ്റ്റിന് പുരസ്ക്കാരം
  • 2008 ല് സംസ്ഥാന ശാസ്ത്ര മേളയില്‍ ശാസ്ത്രവിഭാഗം വ൪ക്കിങ് മോഡലില്‍ ഒന്നാംസ്ഥാനം
  • 2009-10ല്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള K.J.Harshan and K.J.Berly Mathew Madathikunnil Ever rolling Trophy സ്കൂളിന് 9/7/10 ല്‍ ലഭിച്ചു
  • 2009-10 അധ്യയനവ൪ഷത്തില്‍ എറണാകുളം വിദ്യാഭ്യാസജില്ലയിലെ മികച്ച സ്കൂളിനുള്ള കൊച്ചി൯ വെല്‍ഫയ൪ സൊസൈറ്റിയുടെ K.T.JOSEPH EVER ROLLING TROPHY 6/9/10ല്‍ സ്കൂളിനു ലഭിച്ചു .

മറ്റു പ്രവര്‍ത്തനങ്ങള്‍

ഭാരത് സ്കൗട്ട്&ഗൈഡ്
1988 ജൂണ്‍ 10ന് ഗൈഡിംഗ് ആരംഭിച്ചു 1990ല്‍ 61st ഗൈഡ്കമ്പനി എന്ന പേരില്‍ അറിയപ്പെട്ടു . ഏതൊരു പരിപാടി സ്കൂളില്‍ നടന്നാലും അവിടെയെല്ലാം ഗൈഡിന്റെ സഹായം വളരെ രീതിയില്‍ പ്രയോജനപ്പെടുന്നു . 1999-2000 വ൪ഷത്തില്‍ എറണാകുളത്തില്‍ നിന്നും 10 വ൪ഷത്തെ നിരന്തരമായ സേവനത്തിനുള്ള സംസ്ഥാനതല പുരസ്ക്കാരം ശ്രീമതി . വിജയഭായി (G.C) യ്ക്കു ലഭിച്ചു . കായികോത്സവം , കലോത്സവം , അത്തപ്പൂക്കളമത്സരം , ക്വിസ് , ഡ്രോയിംങ്ങ് എന്നീയിനങ്ങളില്‍ ജില്ലാതലമത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിക്കൊണ്ട് സമ്മാനങ്ങള്‍ നേടിയെടുത്ത ഒരു യൂണിറ്റാണ് ഗവ : ഹൈസ്ക്കൂള്‍ എളമക്കര
എന്‍.എസ്.എസ്
കഴിഞ്ഞ 2 വ൪ഷമായി സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 100 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . പ്രശാന്ത് സ൪ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹനാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടകുകയുണ്ടായി . ഇനരുടെ നേതൃത്വത്തില്‍ ഒരു പച്ചക്കറിത്തോട്ടം പരിപാലിച്ചുപോരുന്നു . ‌‌
പുസ്തകോത്സവം
കേരളത്തിലെ വിവിധ പ്രസാധക൪ അണിനിരക്കുന്ന പുസ്തകപ്രദ൪ശനവും വില്പനയും എല്ലാ വ൪ഷവും ഇവിടെ നടക്കുന്നു. 2008 ല്‍ പ്രശസ്ത കവി ചെമ്മനം ചാക്കോയും 2009 ല്‍ പ്രൊഫ. വി. സാനുമാഷും വിശിഷ്ഠാതിഥികളായി.
സ൪ഗസന്ധ്യ
ചങ്ങമ്പുഴ സാംസ്കാരികവേദിയില്‍ എല്ലാ വ൪ഷവും കുട്ടികളുടെ വിവിധ പരിപാടികള്‍ ഉള്‍ പ്പെടുത്തിയുള്ള സ൪ഗ്ഗസന്ധ്യ നടത്തപ്പെടുന്നു
ഗുരുവന്ദനം
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം - സെപ്തംബ൪ 5- എല്ലാ വ൪ഷവും അധ്യാപക ശ്രേഷ്ഠരെ ആദരിക്കുന്ന ദിനമായി കൊണ്ടാടുന്നു. ഈ വ൪ഷം ഡോ. എം ലീലാവതി ടീച്ച൪ മുഖ്യാതിഥിയായി. അധ്യാപകരും‌‌
ക്ലാസ്സ് പി.ടി.എ

ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പ്രവ൪ത്തനം

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വ൪ഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗലീലീയോ ലിറ്റില്‍ സൈന്റിസ്റ്റ് പുസ്തകത്തിലെ 30 പ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പായി ചെയ്തു. മാന്ത്രിക കണ്ണാടി , സൂര്യദ൪ശിനി ,ടെലസ്കോപ്പ് , ചന്ദ്രന്റെ ഒരു മുഖം മാത്രം , വ്രദ്ധിക്ഷയങ്ങള്‍ ഇവയുടെ നി൪മ്മാണവും

==2010-2011 ലെ പ്രവര്‍ത്തനങ്ങള്‍ ==

പ്രവേശനോത്സവം 2010-2011
2010 ജൂണ്‍ 1 ചൊവ്വാഴ്ച കൃത്യം 9.30നു പ്രവേശനോത്സവം ആരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വ൪ണ ബലൂണുകള്‍ നല്‍കി. ചന്ദനകുറിയണിയിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ഇന്നു കൊച്ചിന്‍ കോ൪പറേഷന്‍ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ൪മാന്‍ ശ്രീ. എന്‍. എ. മണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സില൪ ശ്രീ. അനില്‍ കുമാ൪, ശ്രീമതി. അനിത ജ്യോതി, ശ്രീ. വി. ആ൪. സുധീ൪,ഹെഡ് മിസ്ട്രസ് തുടങ്ങിയവ൪ ആശംസകള്‍ അ൪പ്പിച്ചു. എസ്. എസ്. എ യുടെ വകയായി നല്‍കിയ ഗണിതകിറ്റ് , രണ്ടു സൈക്കിള്‍, കമ്പ്യൂട്ട൪ എന്നിവയുടെ വിതരണോദ്ഘാടനവും ഈ വേദിയില്‍ വച്ച് നടക്കുകയുണ്ടായി.
ഹിരോഷിമ ദിനം

2010 ആഗസ്റ്റ് 6,9 ദിവസങ്ങളില്‍ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 6നു അസംബ്ലിയില്‍ പ്രധാനധ്യാപിക ശ്രീമതി. ടെല്‍മ മെന്റസ് യുദ്ധവിരുദ്ധ സന്ദേശം നല്‍കി. 9-10 ക്ലാസ് വിദ്യാ൪ഥികളായ സുജിത.എസ്, ഫാസില്‍.പി.എം എന്നീ കുട്ടികള്‍ യുദ്ധവിരുദ്ധപ്രസംഗം നടത്തി. തുട൪ന്ന് യു.പി, ഹൈസ്കൂള്‍, ഹയ൪സെക്കണ്ടറി കുട്ടികള്‍ തെരുവില്‍ യുദ്ധവിരുദ്ധ റാലി നടത്തി. അധ്യാപിക അധ്യാപകന്മാരും ഈ റാലിയില്‍ പങ്കെടുത്തു.

സ്വതന്ത്രദിനം

ഐ.ടി ട്രെയിനിങ് പ്രോഗ്രാം

എളമക്കര ഗവ. ഹയ൪ സെക്കണ്ടറി സ്ക്കൂളില്‍ തെരഞ്ഞെടുത്ത 20 വിദ്യാ൪ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു ഐ.ടി ട്രെയിനിങ് പ്രോഗ്രാം 17/9/2010, 18/9/2010 എന്നീ തീയതികളില്‍ നടന്നു.സ്കള്‍ എച്ച്.എം ശ്രീമതി.ടെല്‍മ മെന്റസ് മാഡം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലയാളം ടൈപ്പിംഗ്, ഇന്റ൪നെറ്റ്, ഇ-മെയില്‍ ഐടി ക്രിയേറ്റ് ചെയ്യല്‍, പ്രസന്റേഷന്‍, പ്രോജക്ട് എന്നിവയിലും ക്ലാസ്സു നല്‍കി. 17/9/10 ല്‍ എറണാകുളം ഡിയോ ആയ ബഹു: അബ്ദുല്‍റഷീദ് സ൪ സ്കൂളില്‍ വരുകയും ലാബ് സന്ദ൪ശിച്ച് ക്ലാസ്സ് വിലയിരുത്തുകയും ചെയ്തു.18/9/10 ല്‍ സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ദിച്ച് 9 എ ക്ലാസ്സിലെ ഫാസില്‍ പി.എം ഒരു സെമിനാ൪ അവതരിപ്പിച്ചു. ഐ.ടി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.

യാത്രാസൗകര്യം

<googlemap version="0.9" lat="10.021026" lon="76.293021" zoom="17"> 10.019779, 76.291369 GHSS ELAMAKKARA </googlemap>

വര്‍ഗ്ഗം: സ്കൂള്‍

== മേല്‍വിലാസം ജി.എച്ച്.എസ്.എസ് എളമക്കര, എളമക്കര പി.ഒ, കൊച്ചി 682026== ] [[ചിത്രം:]] [[ചിത്രം:]]

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്.എസ്._എളമക്കര&oldid=102706" എന്ന താളിൽനിന്ന് ശേഖരിച്ചത്