"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49: വരി 49:
====ജൈനമതക്കാർ ആദ്യകാല കുടിയേറ്റക്കാർ====
====ജൈനമതക്കാർ ആദ്യകാല കുടിയേറ്റക്കാർ====
     മുൻപ് എടവക പ്രദേശത്തെ ഒരു പ്രമുഖ ജനവിഭാഗമായിരുന്നു ജൈനർ. വയനാടിനോട് ചേർന്നു കിടക്കുന്ന കർണ്ണാടകയിൽ നിന്നും കച്ചവടത്തിനായി എത്തിയവരാണ് ഇന്നാട്ടിലെ ജൈനർ എന്നാണ് പറയപ്പെടുന്നത്. മധ്യകാലഘട്ടത്തിൽ കർണാടകത്തിൽ നിന്നുള്ള കച്ചവടം നിയന്ത്രിച്ചിരുന്നത് ജൈന മതസ്ഥരായ ഷെറട്ടറൻമാരായിരുന്നു.

==== കുറിച്യർ - കുടിയേറിയ ഗോത്രവർഗം====
      കല്ലോടി പ്രദേശത്തെ ഒരു ഗിരിവർഗ്ഗ വിഭാഗമാണ് കുറിച്യർ.കോട്ടയം തമ്പുരാനാണ് ഇവർക്ക് കുറിച്യർ എന്ന നാമദേയം നൽകിയത്. കുറിച്യർ എന്ന വാക്കിനർത്ഥം കുറിച്ചു വച്ചവർ അഥവാ ഉന്നംവച്ചവർ എന്നാണ്. അമ്പെയ്ത്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള അവരുടെ കഴിവാണ് ഈ പേരിനു കാരണമായത്.തിരുവിതാംകൂറിലെ തെക്കേകരി എന്ന പ്രദേശത്തിൽ നിന്നുള്ളവരായിരുന്നത്രേ അവർ. വയനാട്ടിലെ ബേs രാജാക്കന്മാരോട് പടവെട്ടുന്നതിനായി കോട്ടയം രാജാക്കന്മാർ കൊണ്ടുവന്ന നായർ യോദ്ധാക്കളെ വടക്കോട്ട് പോയതിന്റെ പേരിൽ സ്വന്തം ജാതിക്കാർ ബഹിഷ്കരിച്ചു എന്നും അവരെ കോട്ടയം രാജാക്കന്മാർ ഇവിടെ കുടിപ്പാർപ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.<br> ചായുമ്മൽ തറവാട്, പെരിഞ്ചോല തറവാട് ,കാരമൊട്ടുമ്മൽ, പിലാക്കണ്ടി എന്നിവ കല്ലോടി പ്രദേശത്തെ പ്രധാന കുറിച്യ കുടുംബങ്ങളാണ്.ഇതിൽ പെരിഞ്ചോല തറവാട് തങ്ങൾ പണ്ടേ ഇവിടെ ഉണ്ടായിരുന്നവരാണെന്നും വടക്കൻപാട്ടിൽ പറഞ്ഞിരിക്കുന്ന തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽ ഒതേനൻ കണ്ട കുറിച്യർ തങ്ങളുടെ പൂർവ്വികരാണെന്നും പറയുന്നു. കൃഷിയും മൃഗസംരക്ഷണവും ഉപജീവന മാർഗ്ഗമാക്കിയ കുറിച്യർ ആദ്യകാലത്ത് മറ്റുള്ളവരോട് അയിത്തം  പാലിച്ചിരുന്നു. ഇപ്പോൾ അയിത്താചരണം കാര്യമായിട്ടില്ലെങ്കിലും ഗോത്രാ ചരണംതെറ്റിക്കാറില്ല. ഭൂമി തറവാട്ടു വകയാണ്.കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യുന്നു. പഴശ്ശിരാജാവിന്റെ പടയോട്ട കാലത്ത് അദ്ദേഹത്തിന് വേണ്ടി ധീരമായി പോരാടിയിരുന്നവരിൽ ഇന്നാട്ടിലെ കുറിച്യരായ ചായുമ്മൽ തറവാട്ടുകാരും ഉണ്ടായിരുന്നു.എടച്ചന കുങ്കന്റെ ഒപ്പം പടവെട്ടിയ കുറിച്യ കുടുംബങ്ങളുടെ ഭൂമി ബ്രിട്ടീഷ്കാർ കണ്ടു കെട്ടി. വിദ്യാഭ്യാസ നിലവാരത്തിലും ജീവിത നിലവാരത്തിലും മറ്റ് ഗോത്രവർഗ്ഗ വിഭാഗത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കുറിച്യർ. സാങ്കേതിക വിദ്യാഭ്യാസം നേടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്.
'''പുളിയാറില തൊടുകറി'''
'''പുളിയാറില തൊടുകറി'''
         ചെറിയ ഉള്ളി, പ‌‌ച്ചമുളക്, ഇ‍ഞ്ചി ഇവ  ചെറുതായി അരി‍‍ഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കുക.
         ചെറിയ ഉള്ളി, പ‌‌ച്ചമുളക്, ഇ‍ഞ്ചി ഇവ  ചെറുതായി അരി‍‍ഞ്ഞ് എണ്ണയിൽ വഴറ്റുക. ശേഷം പുളിയാറില ചേ൪ത്ത് വഴറ്റി വേവിച്ച് ഉപയോഗിക്കുക.

<!--visbot  verified-chils->
<!--visbot  verified-chils->