"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:
=== അയല മൂല===
=== അയല മൂല===
   കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി.
   കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി.
              == ജനങ്ങളും ജീവിതവും==
    === ആദ്യകാല മനുഷ്യർ===
          നിബിഡമായ കാടുകൾ നിറഞ്ഞ കുന്നുകളും താഴ് വരകളും കുന്നുകൾക്കിടയിൽ നെൽകൃഷിക്ക് യോജിച്ച വയലുകളും നിറഞ്ഞ വയനാടൻ പ്രദേശം.നവീന ശിലായുഗ കാലത്തും മഹാശിലായുഗ കാലത്തും ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുണ്ട്. എള്ളു മന്ദത്ത് മണ്ണു നീക്കിയപ്പോൾ നന്നങ്ങാടികളും ചെറുതും വലുതുമായ പാത്ര അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരായ  പണിയർ,കുറിച്യർ എന്നീ വിഭാഗങ്ങൾക്കൊപ്പം ജൈനർ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇടകലർന്ന് കല്ലാടിയിൽ ജീവിക്കുന്നു.
==== പണിയർ ആദിമനിവാസികൾ====
    ശാരീരിക പ്രത്യേകതകൾ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ആഫ്രിക്കൻ വൻകരയിലെ നീഗ്രോകളുമായി സാമ്യമുള്ള പണിയർ ആണ് വയനാട്ടിലെ ആദിമ നിവാസികൾ.കല്ലോടി പ്രദേശത്തും ആദിമ നിവാസികൾ പണിയ വിഭാഗമാണ്. കറുത്ത നിറവും ചുരുണ്ട മുടിയുമുള്ള ഇവർ തങ്ങൾ 'ഇപ്പി' മലയിൽ നിന്നും വന്നവരാണെന്ന് വിശ്വസിക്കുന്നു. ആഫ്രിക്കയിലുള്ള ഒരു അഗ്നിപർവ്വതമാണ് ഇപ്പി മല. ഏഷ്യൻ ആഫ്രിക്കൻ ഫലകങ്ങൾ ചേർന്നു കിടന്നിരുന്ന കാലത്ത് പശ്ചിമ ആഫ്രിക്കൻ പ്രദേശത്ത് നിന്ന് കിഴക്കോട്ട് യാത്ര ചെയ്തവർ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് എത്തിയെന്നും അവർ സഹ്യപർവ്വതനിരകളിൽ താമസമുറപ്പിച്ചുവെന്നും നരവംശ ശാസ്ത്രജ്ഞർ പറയുന്നു.കാലങ്ങൾ കഴിഞ്ഞപ്പോൾ മറ്റു ദിക്കുകളിൽ നിന്ന് ഇവിടേക്കു കടന്നു വന്ന് താമസമുറപ്പിച്ചവരുടെ പണിയാളന്മാരായി മാറിയ ഇവർ "പണിയർ"എന്ന് അറിയപ്പെട്ടു.<br> പണിയർക്ക് പ്രത്യേകമായ വസ്ത്രധാരണ രീതിയും ആചാരങ്ങളുമുണ്ട്. മുട്ടിന് അല്പം താഴെ വരെയെത്തുന്ന മുണ്ടാണ് പുരുഷന്മാരുടെ വേഷം. മടി കുത്തിൽ മുറുക്കാനും കൈയിൽ ഒരു കത്തിയും കരുതുന്ന പതിവുണ്ട്.സ്ത്രീകൾ വലിയമുണ്ട് പ്രത്യേകവിധത്തിൽ മടക്കി മുട്ടോളം ഉടുക്കുന്നതാണ് പാരമ്പര്യ രീതി. ചുവപ്പ് അല്ലെങ്കിൽ കറുപ്പ് തുണി അരപ്പട്ട പോലെ കെട്ടിയിരിക്കും. മുറുക്കാൻ സൂക്ഷിക്കുന്ന പല അറകളുള്ള സഞ്ചിയുമുണ്ടാകും. കാതിൽ കാല അല്ലെങ്കിൽ തോടയും കഴുത്തിൽ പല മാലകളും കൈയിൽ വളകളുമണിഞ്ഞിരിക്കും.<br>
      പണിയരുടെ ശവ സംസ്കാര രീതിയും പ്രത്യേകതകളുള്ളതാണ്. അവർ ശമം ഒരിക്കലും ദഹിപ്പിക്കാറില്ല. കുഴിയിൽ മൃതദേഹത്തോടൊപ്പം ഒരു പാത്രത്തിൽ കഞ്ഞിയും മൺകലത്തിൽ വെള്ളവും വെറ്റില, പാക്ക്, ചുണ്ണാമ്പ് മുതലായവയും വയ്ക്കുന്നു.മരിച്ചവർ മറ്റെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസമാണ് അവർക്കുള്ളത്. പണിയർ ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ്. തുടികൊട്ട്, പണിയ നൃത്തം എന്നിവ വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയോടൊപ്പം ഉണ്ടാകും.<br> ഇപ്പോൾ പ്രായമായവർ മാത്രമാണ് പാരമ്പര്യവസ്ത്രധാരണ രീതി പിന്തുടരുന്നുള്ളു. ജീവിത രീതിയിൽ ഉയർച്ച കൈവരിക്കാൻ പണിയർക്കായിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ ജീവിത നിലവാരം ഉയർത്തുന്നതിന് തടസ്സമായി നിൽക്കുന്നു.