"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:
===ശിശുദിനം===
===ശിശുദിനം===
ശിശുദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു അസംബ്ലി ഹാളിൽ വച്ച് കുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ അരങ്ങേറി. നെഹ്റുവിൻറെ വേഷം ധരിച്ചെത്തിയ കുട്ടികൾ കാണികളിൽ കൗതുകമുണർത്തി .പ്രീ പ്രൈമറി അധ്യാപികമാരായ രമ്യ, പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .കലാകായിക മത്സരങ്ങളിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു.

===പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്===
ഉച്ചയ്ക്ക് രണ്ടുമണിക്ക് 8,9 ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. പ്രധാനാധ്യാപിക സ്വാഗത ഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ടി രജനി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബുരാജ് ആരോഗ്യപ്രവർത്തകരായ വാസന്തി ,സതി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
===സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ===
രാവിലെ 10 മണി മുതൽ അമ്പലത്തറ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. 8, 9 ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ് നടത്തിയത്. അസംബ്ലി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വിനയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .അമ്പലത്തറ എസ് ഐ ശ്രീ ബിജു സാർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് സൈബർ സെല്ലിലെ ശ്രീ.രവീന്ദ്രൻ പുലിക്കോടൻ സാർ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ഷോളി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്