"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

'''സ്പോർട്സ് - 2022''' എന്ന പേരിൽ സ്കൂൾതല കായികോത്സവം  2022 സെപ്തംബർ 23, 24 തിയ്യതികളിൽ നടന്നു. റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ ഹൗസുകളായി തിരിച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. മാർച്ച് പാസ്റ്റോടെ പരിപാടി ആരംഭിച്ചു. എച്ച്.എം സല്യൂട്ട് സ്വീകരിച്ചു. 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യം ഇനം. തുടർന്ന് 100, 200, 400, 600, 800, 1500 മീറ്റർ ഇനങ്ങളിൽ ഓട്ട മത്സരവും ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ, ഹാമർ ത്രോ ഇനങ്ങളും നടന്നു. രണ്ടാം ദിനം നാല് ഹൗസുകളുടെയും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നടത്തിയ റിലെയോടെ പരിപാടികൾ അവസാനിച്ചു. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മത്സരം അവസാനിച്ച ഉടനെ മെഡലുകളായും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഒന്ന് രണ്ട് സ്ഥാനക്കാർക്ക് ഹൗസുകൾക്ക് സമാപന ചടങ്ങിൽ ഓവറോൾ ട്രോഫികളായും വിതരണം ചെയ്തു. റെഡ് ഹൗസ്, ബ്ലൂ ഹൗസ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയത്.

==ലഹരിവിരുദ്ധ ജനജാഗ്രതസമിതി  രൂപീകരിച്ചു ==
കേരള ഗവൺമെന്റ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 2022 ഒക്ടോബർ 1 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും ലഹരിവിരുദ്ധ ജനജാഗ്രതാസമിതി രൂപീകരിച്ചു.  പിടിഎ എക്സിക്യൂട്ടീവ്, എസ്. എം. സി.,  പോലീസ് പ്രതിനിധികൾ, എക്സൈസ് പ്രതിനിധികൾ, സ്കൂൾ  പാർലമെന്റ് അംഗങ്ങൾ, എസ്. പി. സി. - സി. പി. ഒ മാർ, ആന്റി നാർകോട്ടിക്സ് ക്ലബ്ബ് യോദ്ധാവ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവവിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകരുടെ പ്രതിനിധികൾ, റിട്ടയേർഡ് അധ്യാപകരുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, മത സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് വിപുലമായ ജാഗ്രത സമിതി നമ്മൾ രൂപീകരിച്ചത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ  തയ്യാറാക്കി ഒക്ടോബർ 7 ന് ആദ്യ പിരീഡിൽ ക്ലാസ്സ്‌ ടീച്ചേഴ്സ്  ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 13 ന് വ്യാഴാഴ്ച 3 മണിക്ക് ജാഗ്രത സമിതിയുടെ രണ്ടാമത്തെ യോഗം  നടക്കും, ഒക്ടോബർ 14ന് കുട്ടികൾക്ക് വീണ്ടും ബോധവൽക്കരണ ക്ലാസ് കൊടുക്കും.  സെലക്ടഡ് ടീച്ചേഴ്സ് ആണ് ക്ലാസ് എടുക്കുക. ഒക്ടോബർ 17 ന് കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തും. കുട്ടികൾ വീട്ടിൽ നിന്നും പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവരും. ഒക്ടോബർ 19 ന് ബുധനാഴ്ച മൂന്ന് മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കും.  ഇരുമ്പുഴി, വടക്കുമുറി, പാണായി എന്നീ മൂന്ന് ഏരിയകളിൽ സമാപന സംഗമം നടത്തും.  സംഗമത്തിൽ ജനജാ ഗ്രത സമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ഒക്ടോബർ 22 ന് ശനിയാഴ്ച സമിതിയുടെ ആഭിമുഖ്യത്തിൽ കടകളിലൂടെയുള്ള ബോധവൽക്കരണം നടത്തും. ഒക്ടോബർ 2 5ന് ചൊവ്വാഴ്ച  അവസാന പീരീഡിൽ ക്ലാസ് തലത്തിലുള്ള സെമിനാറുകൾ നടത്തും. നവംബർ 1 ന് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ  ലഹരിവിരുദ്ധചങ്ങല നിർമിക്കും. ഇതിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ഇത്രയും തീരുമാനങ്ങളാണ് ഇന്ന് നടന്ന ലഹരിവിരുദ്ധ ജനജാഗ്രതാസമിതിയിൽ എടുത്തത്.

=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=  
=മുൻ അധ്യയനവർഷങ്ങളിലെ തനതുപ്രവർത്തനങ്ങൾ=