"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 443: വരി 443:


=='''പ്രവർത്തനങ്ങൾ(2020-21)'''==
=='''പ്രവർത്തനങ്ങൾ(2020-21)'''==
=='''പ്രവർത്തനങ്ങൾ(2021-22)'''==
===തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാംമ്പ് സംഘടിപ്പിച്ചു.(19_01_2022)===
[[പ്രമാണം:12060 2021 22 13.jpeg|ലഘുചിത്രം| യൂനിറ്റ് ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിക്കുന്നു.]]
ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം യുവശാസ്ത്രപ്രതിഭയും വനിത- ശിശു വികസനവകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവുമായ പി.കെ ആദിത്യൻ നിർവ്വഹിച്ചു.
പാഴ്‍വസ്തുക്കൾക്കൊണ്ട് വിമാനം ഉണ്ടാക്കി പറപ്പിച്ച് ശ്രദ്ധേയനായ ആദിത്യൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ രൂപമായ ഹായ് കൂട്ടിക്കൂട്ടം മെമ്പറുമായിരുന്നു.തന്റെ പരീക്ഷണങ്ങൾക്കും നേട്ടങ്ങൾക്കും പ്രേരകമായത്  ഹായ് കൂട്ടിക്കൂട്ടം ഐ.ടി ക്ലബ്ബിൽ അംഗത്വം നേടിയതുകൊണ്ടാണെന്ന് ഉദ്ഘാടന വേളയിൽ ആദിത്യൻ പി.കെ പറഞ്ഞു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.  കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. പരിശീലത്തിന്റെ ഇടവേളകളിൽ ആദിത്യൻ നിർമ്മിച്ച വിമാനം പറത്തുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. ആദിത്യനുള്ള സ്കൂളിന്റെ ഉപഹാരം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും  റിസോഴ്സ് പേഴ്സണുമായ സജിത പി. നൽകി.
സ്‌കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.