"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 93: വരി 93:
ബെന്‍സി ബേബിച്ചന്‍
ബെന്‍സി ബേബിച്ചന്‍
(പൂര്‍വ വിദ്യാര്‍ഥിനി)
(പൂര്‍വ വിദ്യാര്‍ഥിനി)
== കാലം തെറ്റി വന്ന കാലന്‍ ==
ജീവിതമെന്നത് രസകരമായ അനുഭവങ്ങളുടെ നിലവറയാണ്.ബുദ്ധിരാക്ഷസന്മാരായാലും,പുസ്തകപ്പുഴുക്കളായാലും,മണ്ടൂസുകളായാലും അനുഭവങ്ങളുണ്ടാകും.ആതരത്തിലുള്ള അനുഭവങ്ങളുടെ കൂമ്പാരത്തില്‍ നിന്നുചികഞ്ഞെടുത്ത ഒരെണ്ണമാണ് ഞാനിവിടെ എഴുതുന്നത്.
നമുക്കിടയില്‍ ” അനാകൊണ്ട “പോലെയാണ് പരീക്ഷയുടെ വരവ്. തീര്‍ച്ചയായും80% കുട്ടികളും കണക്കിനു തോല്ക്കും. ചിലപ്പോള്‍ഞാനും തോല്ക്കും. ഞാന്‍കണ്ടിട്ടും കേട്ടിട്ടും പോലുമില്ലാത്ത കണക്കാണു ചോദ്യപേപ്പറില്‍ കണ്ടത്. പിന്നെ എങ്ങിനെ പൊട്ടാതിരിക്കും? 10ബിയിലെ ഗേള്‍സിലെ ചിലര്‍ പരീക്ഷ കഴിഞ്ഞ് ആദ്യംപറഞ്ഞതു ഞാന്‍ വല്ലവഴിക്കും പോകുകയാണെന്നാണ്. ഞാനെങ്ങാനും പൊട്ടിയാല്‍ വീട്ടിലേക്കു പോകേണ്ട, കാരണം അവിടെ നിന്നു സ്കൂളിലേക്കു ഓടിക്കും. ട്യൂഷന്‍ക്ളാസ്സിലെ സാറ് സട കുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനേയും ചവിട്ടികൂട്ടി പള്ളേല് കളയാന്‍ തുടങ്ങും
പിന്നെ ഞാന്‍ നോക്കിയിട്ട് ഒരേയൊരു പോംവഴിയേയുള്ളൂ.ചാവുക.അതാണ് ഞാന്‍ നോക്കിയിട്ട് കാണുന്ന ഏറ്റവും നല്ല വഴി.സ്കൂള്‍വിട്ട ഉടനെ വീട്ടില്‍ പോകാതെ ചാവാനുള്ള വഴിയാണ് ആലോചിച്ചച്ചത്.അധികം താമസിയാതെ ഒരു വഴി എന്റെ മുമ്പില്‍ വന്നു.രാമമംഗലം പുഴയില്‍ ചാടി ചാവാമെന്നാണ് എന്റെ മനസ്സില്‍ തോന്നിയ വഴി.പിറ്റേദിവസം ആദ്യത്തെ ബസ്സില്‍ കയറി ചാവാന്‍ വേണ്ടി പുഴയിലേക്ക് വച്ചടിച്ചു.പാലത്തിന്റെ നടുക്കെത്തി.അങ്ങോട്ടുമിങ്ങോട്ടും നോക്കി.ഒറ്റക്കുഞ്ഞില്ല.ഒരുനിമിഷം പോലും പാഴാക്കിയില്ല.ഒറ്റച്ചാട്ടം.
കണ്ണു തുറക്കുമ്പോള്‍ കണ്ടത് “പാതാളം”എന്ന വലിയ ബോര്‍ഡാണ്.ഓടിച്ചെന്ന് പാസ്സെടുത്തു..ഞാന്‍ നോക്കുമ്പോള്‍ ഡയാന രാജകുമാരി അവിടെ നില്ക്കുന്നു.ചെന്ന് ഗുഡ് മോണിങ് ഒക്കെ പറഞ്ഞ് കുശലാന്വേഷണത്തിനു ശേഷം റ്റാറ്റാ…………ഓകെ……….സീയൂ….ഒക്കെ പറഞ്ഞു.പിന്നെ ഞാന്‍ യമന്റെ അടുത്തേക്ക് പോയി.അവിടെ ധാരാളം ‘ബജാജ്’ ‘ ട്യൂബ് “കത്തിജ്വലിച്ച്” നില്ക്കുന്നുണ്ടായിരുന്നു.ഈവെളിച്ചമൊക്കെ കണ്ട് എന്റെ കണ്ണഞ്ചിപ്പോയി.എന്റെ നില്പു കണ്ട് യമന്‍ ചോദിച്ചു
“കേരളത്തില്‍ നിന്നാണല്ലേ?”
ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു.
“അതെങ്ങനെ മനസ്സിലായി?”
യമന്‍ ‘ക്ളോസപ്പ് പുഞ്ചിരിയോടുകൂടി പറഞ്ഞു
“തന്റെ നില്പു കണ്ടപ്പോള്‍ മനസ്സിലായീന്നു കൂട്ടിക്കോ.അവിടെ ഭയങ്കര പവര്‍കട്ടാണെന്നു ഞാന്‍ കേട്ടിരിക്കുന്നു.പക്ഷെ വിശ്വസിച്ചില്ല.എന്നാല്‍ ഇപ്പോള്‍ ശരിക്കും വിശാസമായി.അവിടെ പവര്‍കട്ടുമാത്രമല്ല,നേരേപാട്ടിനു വെളിച്ചം പോലും കിട്ടണില്ലെന്ന്……”
ഇതും പറഞ്ഞ് യമന്‍ ഒന്നിരുത്തിച്ചിരിച്ചു.ആചിരി കണ്ട് അവിടെ കൂടിയിരുന്നവരും ചിരിച്ചു!!! ഞാനാകെ ചമ്മിപ്പോയി.എന്നാലും ഞാന്‍ വിടുമോ?ചമ്മല്‍ മറച്ചുവച്ചുകൊണ്ട് ഞാന്‍ പറഞ്ഞു
“എന്തു ചെയ്യാനാ,തിരുമേനീ..വെട്ടവും വെളിച്ചവും അങ്ങു കേന്ദ്രത്തില്‍നിന്നാ കിട്ടണത്..അതു കേരളത്തില്‍ വരുമ്പോഴേക്കും തീര്‍ന്നുപോകും”
ഞാനിനിയുമെന്തെങ്കിലും പറയുമെന്നോര്‍ത്ത് കാലന്‍ വേഗം പി.എ.യോട് എന്റെ മുറി കാണിച്ചുകൊടുക്കാന്‍ പറഞ്ഞു…
ഞാന്‍ കിടക്കയിലാണ്….കിടന്നതേയുള്ളൂ….അപ്പോഴേക്കും ഉറക്കം വന്നു. നോക്കിയപ്പോള്‍ “സുനിദ്ര”യുടെ ബെഡ്ഡാണ്.പിന്നെ എങ്ങനെയാ ഉറക്കം വരാതിരിക്കുന്നത് !!! ഏതായാലും ഞാന്‍ വേഗം ഉറങ്ങി.പിന്നെ കുറച്ച് കഴിഞ്ഞ് എന്നെ എന്തൊക്കെയോ വന്ന് കുത്താന്‍ തുടങ്ങി..നോക്കിയപ്പോള്‍ കൊച്ചി നഗരം പോലും കണ്ടാല്‍ നാണിച്ചു പോകുന്ന തരത്തിലുള്ള കൊതുകുകള്‍.വേഗം ഞാന്‍ “ഗുഡ് നൈറ്റ്” കത്തിച്ചുവച്ചു.
പിന്നെയുമൊന്നു മയങ്ങി.ആരോ പിന്നെയും വന്ന് കുത്തി. കണ്ണു തുറന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞാന്‍ ഞെട്ടിപ്പോയി.ഒരു നേഴ്സ് ഒരു പത്തലു പോലത്തെ സൂചി വച്ച് കുത്തുന്നു.പിന്നീടാണ് മനസ്സിലായത് ഞാന്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണെന്ന്! ദൈവമേ!! രാമമംഗലം വരെയുള്ള വണ്ടിക്കൂലി പാഴായിപ്പോയല്ലോ.
അങ്ങനെ എന്റെ ആദ്യത്തെ ശ്രമം ഗോപിയായി.പിന്നെയും ചാവാനായിട്ട് ശ്രമിച്ചു.കെട്ടിത്തൂങ്ങിച്ചാവാനെനിക്കു ധൈര്യമില്ല.എങ്ങാനും കയറ് പൊട്ടിയാലോ.കാര്യം ഞാന്‍ കുറച്ച് വെയിറ്റ് ഒക്കെയിട്ടു നടക്കുമെങ്കിലും അധികം “വെയിറ്റൊ”ന്നുമെനിക്കില്ല.എന്നാലും ഒരു പേടി.കയറെങ്ങാനും പൊട്ടിയാലോ?എല്ലാവരും കളിയാക്കാനതുമതി.
രാവിലെ സ്കൂളിലേക്കു പോണ വഴിയാണ് വേറൊരു ബുദ്ധി തോന്നിയത്.ഏതെങ്കിലുമൊരു വണ്ടിക്ക് വട്ടം ചാടാം.പോയാലൊരു വാക്ക് കിട്ടിയാലൊരാന എന്നപോലെ …ചാടിയാലൊരു ശവം,കിട്ടിയാല്‍ കുറെ ………അങ്ങനെ ഓര്‍ത്തിരിക്കുമ്പോഴാണ് ഒരു മാരുതി വന്നത്.ഉടനെ വട്ടം ചാടി.വട്ടം ചാടിയപ്പോള്‍ ഞാനോര്‍ത്തത് എന്നെയിടിച്ച് തെറിപ്പിച്ചിടുമെന്നാണ്.
എന്നാല്‍ കാറെന്റെ തൊട്ടു മുമ്പില്‍ വന്ന് സഡണ്‍ ബ്രെയ്ക്കിട്ടു. നോക്കിയപ്പോള്‍ ഞാന്‍ അടുത്തറിയുന്ന ആള്‍..കാറില്‍ നിന്നിറങ്ങി വരുന്നു.പകുതിജീവന്‍ അവിടെ വച്ച് തന്നെ പോയി.എന്റെ അന്നേരത്തെ അവസ്ഥ കണ്ടിട്ടായിരിക്കും അയാള്‍ ഒന്നും പറഞ്ഞില്ല.ബാക്കി പകുതി ജീവനും കൊണ്ട് സ്കൂളില്‍ വന്നു.ആദ്യത്തെ പീരീഡു തന്നെ കണക്കിന്റെ പേപ്പര്‍ കിട്ടി.എന്റെ മാര്‍ക്ക് കണ്ടിട്ട് എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല.20 മാര്‍ക്ക്..സാറിന്റെ കൈയില്‍ നിന്ന് പേപ്പര്‍ വാങ്ങിയിട്ട് ഇരിക്കാന്‍ കൂടി തോന്നിയില്ല.പിന്നെ അടുത്തിരുന്ന കൊച്ച് പിടിച്ചിരുത്തി.പിന്നെ ഞാന്‍ കാണിച്ച മണ്ടത്തരങ്ങളെപ്പറ്റി ആലോചിച്ചു.അതെല്ലാം ഓര്‍ത്തപ്പോള്‍ വാസ്തവത്തില്‍ ചിരിയാണ് വന്നത്.ഇന്നും ചില ബോറന്‍ പീരീഡുകളില്‍ ആ മണ്ടത്തരങ്ങളോര്‍ത്ത് ബോറടി മാറ്റാറുണ്ട്..
സൗമ്യ.എന്‍.ജെ.
(പൂര്‍വ്വവിദ്യാര്‍ഥിനി)