"അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/പുഷ്പ ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

15:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുഷ്പ ജന്മം

നിഷ്ഫലം ഈ പുഷ്പ ജന്മം
തിരഞ്ഞു ചെന്നു നീ ഭൂമിതൻ ഗർഭത്തിൽ
വലിച്ചെടുത്തു നീ സത്തു സർവ്വതും
പകർന്നുതന്നു നീ ഞാനെന്ന പുത്രിയ്‌ക്കു
അതിൻ ഫലമായി ഞാൻ മൊട്ടിട്ടു നിൽക്കുന്നു
എൻ്റെയീ മൊട്ടിതാ പുലരിയിൽ തിളങ്ങുന്നു
കാറ്റിൽ ഉലയുന്നു മഴയിൽ ചിരിയ്ക്കുന്നു
എന്നാശപോലവൾ വിരിഞ്ഞൊരുങ്ങുന്നു
ഓരോ മിഴികൾക്കും സുഖം പകരുന്നു
സുഗന്ധം പരത്തുന്നു മഴയിൽ കുളിർക്കുന്നു
എൻ്റെ ശിഖരത്തിൽ പൂത്തുലഞ്ഞവൾ നീ
എങ്കിലും എൻ്റെ സങ്കല്പങ്ങൾക്കും അതീതയാണു നീ
ഒരു പുതു മലരിന്നു ജന്മം കൊടുക്കുമ്പോൾ
അതിൻ മറവിലായിരം ആശകൾ റെയുന്നു
ഒന്നുമേ നിറവേറ്റാനാകുന്നതിൻ മുൻപ്
ഞെട്ടറ്റു വീണവൾ മണ്ണിൽ മയങ്ങുന്നു
ഭൗമേ നിൻ മടിത്തട്ടിൽ ഓരോ മലരും
ധന്യയെന്നോതുവാൻ മടിയുണ്ടെനിക്കേറ്റം
ചാരുതയൊക്കവെ അറ്റൊരാമലർ തേടി
എത്തുകില്ലൊരു കാറ്റും ഒരു ചെറു തെന്നലും

ആദിത്യ .ജെ
9-D അമൃത ഹയർ സെക്കന്ററി സ്കൂൾ, വള്ളികുന്നം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത