"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൗൺ കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 38: വരി 38:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

04:18, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ കാലം

മാമ്പഴക്കാലത്തിൻ മണമറിഞ്ഞീടാൻ
ചക്കപ്പുഴുക്കിൻ രുചിയറിഞ്ഞിടാൻ
പൂവിൻ സുഗന്ധവും മണ്ണിൻ മണവും അറിഞ്ഞിടാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
യൂ ടൂബിൽ പാചകം പഠിക്കാൻ
ടിക് ടോക്കിൽ വീഡിയോ നിറയ്ക്കാൻ
പാചക റെസീപ്പികൾ പൊടി തട്ടി എടുക്കാൻ
വീട്ടിലെ അടുക്കള ലൈവായി മാറാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
പച്ചക്കറികൾ വിളയിച്ചീടുവാൻ
കാലിക്കുപ്പിയിൽ കല നിറച്ചീടുവാൻ
പൂക്കളം തീർക്കാൻ പൂന്തോട്ടമൊരുക്കാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
മാഞ്ഞു തുടങ്ങിയൊരു സൗഹൃദക്കാലം
തേച്ചുമിനുക്കിയെടുത്തിടാൻ
പ്രതിരോധത്തിൻ പുത്തൻ അടവുകൾ തീർത്തീടാൻ
ശുചിത്വത്തിൻ നല്ല വഴികൾ താണ്ടാൻ
വല്ലപ്പോഴുമൊരു ലോക്ക് ഡൗൺവേണം
കൊറോണയെന്നൊരു മഹാമാരിയെ തുരത്തീടാൻ
ഈ കൊച്ചു ലോകത്തെ കൈ പിടിച്ചുയർത്തീടാൻ
ഈ ലോക്ക് ഡൗൺ തന്നെ വേണം

കൃഷ്ണാഞ്ജന ജെ.എ
6A മാർത്തോമാ ഗേൾസ് ഹൈസ്കൂൾ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത