"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/ എന്താണ് പ്രകൃതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്താണ് പ്രകൃതി | color=2}} പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
{{BoxBottom1 | പേര്=ദിയാൽ.കെ.എം | ക്ലാസ്സ്=7 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1
{{BoxBottom1 | പേര്=ദിയാൽ.കെ.എം | ക്ലാസ്സ്=7 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 1
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

21:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്താണ് പ്രകൃതി

പ്രകൃതി അതിന് ഒരു പൂർണ നിർവചനം കൊടുക്കാൻ എനിക്ക് ആവുമോ എനിക്കറിയില്ല. കാരണം പല രൂപത്തിൽ വന്ന് അത് എന്നെ ഭയപ്പെടുത്തുന്നു. ഇളംകാറ്റ് ആണെന്ന് കരുതി ആസ്വദിച്ച് നിന്ന എന്നെ പെട്ടെന്ന് അവന്റെ ഭാവം മാറ്റി വിറപ്പിച്ചു. അവന്റെ വരവിൽ ഞാൻ മാത്രമല്ല വിറച്ചത് എന്റെ വീട്ടിലെ അടുക്കളയിൽ വിശ്രമിക്കുകയായിരുന്ന പാത്രം പോലും വിറച്ചു താഴെവീണു. ഇടിമിന്നൽ രൂപത്തിലായിരുന്നു. ചിലപ്പോൾ രൗദ്രം. മറ്റു ചിലപ്പോൾ വെറും നിഷ്കളങ്കം. ആരോടുള്ള പ്രതികാരമാണ് നിറഞ്ഞു കത്തി കൊണ്ടിരിക്കുന്നത് എന്ന് എനിക്കറിയില്ല.സംശയിക്കാൻ കാരണമുണ്ട് അത്രയും ക്രൂരമായ പ്രവൃത്തികളാണ് നമ്മൾ പലവിധത്തിൽ പ്രകൃതിയോട് കാണിക്കുന്നത്. ഈ അവസാന ഘട്ടത്തിൽ ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ എല്ലാം നശിപ്പിക്കുന്ന ഒരു ക്രൂര ഭാവത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ശ്രദ്ധിച്ചാൽ മനസ്സിലാകും പ്രകൃതി അത്ര ക്രൂരതയല്ല. മനുഷ്യമനസ്സിൽ പ്രകൃതിയെ നോക്കി കഥാകവിത ഇതൊക്കെ ഉരുത്തിരിയണമെങ്കിൽ പ്രകൃതി നിസ്സാരക്കാരനല്ല. കാറ്റടിക്കുമ്പോൾ നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എത്ര മനോഹര ഭാവത്തിൽ വന്നാണ് അകന്നുനിൽക്കുന്ന വൃക്ഷത്തെ തഴുകിത്തലോടി ചേർത്തുനിർത്തി പോകുന്നത്. പ്രളയ രൂപത്തിലും അവൻ വന്നു മനുഷ്യരെ ജാതിമതഭേദമന്യേ ചേർത്തുനിർത്തി ഇടയ്ക്ക് ഒരു ആശ്വാസത്തിന് വേണ്ടിയായിരിക്കും. പൊട്ടിക്കരഞ്ഞു മഴയായി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ചെല്ലുന്നത്. എന്ന കാര്യം നമ്മുടെ ജീവവായു പ്രകൃതിയുടെ ഒരു ഔദാര്യം ആണെന്ന് നമ്മൾ മനസ്സിലാകുന്നില്ല. നമ്മളെപ്പോലെ തന്നെ ഇവിടെ ജീവിക്കാൻ പല അവകാശികളും ഉണ്ട് ഓർക്കുക നമ്മൾ ഓരോരുത്തരും.

ദിയാൽ.കെ.എം
7 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം