"എ.എൽ.പി.എസ്. മാങ്ങോട്/അക്ഷരവൃക്ഷം/അപ്പുവിന്റെ പ്രകൃതി യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അപ്പുവിന്റെ പ്രകൃതി യാത്ര | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| സ്കൂൾ=എ. എൽ. പി. സ്ക്കൂൾ, മാങ്ങോട്
| സ്കൂൾ=എ. എൽ. പി. സ്ക്കൂൾ, മാങ്ങോട്
| സ്കൂൾ കോഡ്=20320
| സ്കൂൾ കോഡ്=20320
| ഉപജില്ല=ചെർ‌പ്പുളശ്ശേരി
| ഉപജില്ല=ചെർ‌പ്പളശ്ശേരി
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=കഥ   
| തരം=കഥ   

19:13, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുവിന്റെ പ്രകൃതി യാത്ര

അപ്പു എന്നും രാവിലെ പത്രം വായിക്കാറുണ്ട്. എന്നിട്ട് അവൻ കളിക്കാറാണ് പതിവ് .
ഇന്ന് അവനു തോന്നി കൂട്ടുകാരുടെ കൂടെ തന്റെ വീടിന്റെ അടുത്തുള്ള ഒരു കാട്ടിലേക്ക് ഒരു യാത്ര പോകാമെന്ന്.
അവൻ വേഗം കൂട്ടുക്കാരെ വിളിച്ച് കാര്യം പറഞ്ഞു. കൂട്ടുകാരെല്ലാം അവന്റെ വീട്ടിൽ എത്തി.
അവർ അമ്മയുടെ സമ്മതത്തോടെ യാത്ര തുടങ്ങി. അവർ പോകുന്ന വഴിയിൽ കണ്ട ചെടികളുടെയും മരങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു നടന്നിരുന്നത്.
അവർ നടക്കുന്നതിനിടയിൽ ഒരു മാവിൽ കൊമ്പിൽ ഒരു കൊച്ചു കിളി കൂട് കണ്ടു.
അവർ ആ കിളി കൂട് നോക്കി നിൽക്കുമ്പോഴാണ് അമ്മക്കിളി കൂട്ടിലേക്ക് ആഹാരം കൊണ്ടെത്തിയത്.
അവർ അമ്മക്കിളി കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത് കൗതുകത്തോടെ നോക്കിനിന്നു.
അവർ യാത്ര തുടർന്നു. അതിനിടയിൽ ഒരു ഞാവൽ മരം അവരുടെ ശ്രദ്ധയിൽ പെട്ടു.
അതിൽ നിറയെ പഴുത്ത ഞാവൽ പഴങ്ങൾ ഉണ്ടായിരുന്നു.
അവർ അതിൽ നിന്ന് കുറേ ഞാവൽ പഴങ്ങൾ പറിച്ചു കഴിച്ചു.
കുറച്ചു നേരം വിശ്രമിക്കാനായി അവർ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.
അപ്പോൾ അണ്ണാൻ, കാക്ക, കുയിൽ, തത്ത തുടങ്ങിയ ധാരാളം ജീവികൾ ഞാവൽ പഴം കഴിക്കാനായി ആ മരത്തിലേക്ക് എത്തി.
അവർ ഞാവൽ പഴം കഴിക്കുന്നത് അപ്പുവും കൂട്ടുകാരും നോക്കി ഇരുന്നു.
പെട്ടെന്ന് മാനം കറുത്തു. ഒരു ചാറ്റൽ മഴ.
അപ്പോൾ അതാ അങ്ങ് ദൂരെ ഒരു മയിൽ പീലികൾ വിടർത്തി മനോഹരമായി നൃത്തമാടുന്നു.
ആ കാഴ്ച അവരെ വളരെയധികം സന്തോഷിപ്പിച്ചു. അവർ തിരികെ വീട്ടിലേക്ക് മടങ്ങി. എന്നിട്ട് വീട്ടിൽ എത്തിയ അപ്പു അമ്മയോട് നടന്നതെല്ലാം പറഞ്ഞു. അമ്മക്ക് വളരെയധികം സന്തോഷമായി.
ഇത്തരം മനോഹരങ്ങളായ പല കാഴ്ച്ചകളും നമുക്ക് ചുറ്റും ഉണ്ടെന്ന് അപ്പുവിന് മനസ്സിലായി.
പ്രകൃതി എല്ലാ ജീവജാലങ്ങൾക്കും ഒരു വരദാനമാണെന്നും അപ്പുവിന് മനസ്സിലായി.
 

ഗസൽ സക്കരിയ
4 A എ. എൽ. പി. സ്ക്കൂൾ, മാങ്ങോട്
ചെർ‌പ്പളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ