Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 36: |
വരി 36: |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verification4|name=Sunirmaes| തരം= കഥ}} |
20:16, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഴ പെയ്ത ശേഷം
<
കോരി ചൊരിയുന്ന മഴ. ആ മഴയിൽ നനഞ്ഞൊലിച്ചു ഒരു രൂപം. അത് മഴക്കിടയിലൂടെ ഇഴഞ്ഞു നീങ്ങുകയാണ്. കു
"കുഞ്ഞാലി മൂപ്പര് എവിടെപ്പോയി" മഴത്തുള്ളികളുടെ ശബ്ദത്തെ കീറി മുറിച്ചു കൊണ്ട് ഒരു ശബ്ദം. "അയ്യപ്പന്റെ വീട് വരെ പോയതാ". "വിശേഷിച്ച് എന്താ"? "ഒന്നും ഇല്ല". "രണ്ടുമൂന്ന് മൂട് കപ്പയുമായി പോയതാ. പട്ടണത്തിൽ എവിടെയാ കപ്പ". "അവിടെ കൃഷിയിടങ്ങൾ ഇല്ലല്ലോ. എല്ലാം മണ്ണിട്ടുനികത്തി ഫ്ലാറ്റുകൾ പണിയുകയാണ്".സ്വയം പറഞ്ഞു കൊണ്ട് വൃദ്ധൻ ഇഴഞ്ഞു നീങ്ങി. പരിസ്ഥിതിയെ കാർന്നുതിന്നുന്ന പുതുതലമുറയെ ഓർത്തു കുറച്ചു നടന്നപ്പോൾ എതിരെ മനോഹരൻ. "മനോഹരാ, എന്തുപറ്റി മുഖത്തൊരു വാട്ടം? മക്കൾ വലുതായി നല്ല നിലയിൽ ആയില്ലേ? ഈശ്വരൻ നിന്റെ പ്രാർത്ഥന കേട്ടില്ലേ? ഇനി എന്തിനാ വിഷമിക്കുന്നത്?" "അവരങ്ങു മുംബൈയിൽ അല്ലെ". "അവർക്ക് സുഖമായി ഇരിക്കുന്നോ". "അവിടെ മനോഹരൻ പോയാരുന്നോ?" ചോദ്യങ്ങൾക്ക് മുൻപിൽ മനോഹരൻ തലകുനിക്കുക മാത്രം ചെയ്തു. മഴയെന്നോ വെയിലെന്നോ കൂടാതെ മകളെ പഠിപ്പിച്ചു. സമ്പാദ്യമെല്ലാം മകൾക്കുവേണ്ടി ചെലവാക്കി. ഇനി പുരയിടം ഇരിക്കുന്ന സ്ഥലം മാത്രേ ബാക്കിയുള്ളൂ. സ്ഥലത്തിന്റെ കുറച്ചു ഭാഗം വിറ്റാണ് മകളുടെ വിവാഹം നടത്തിയത്. വിവാഹം നടത്താൻ കഷ്ടപ്പെടുന്ന മാനോഹരനെ കുഞ്ഞാലിക്ക് നേരത്തെ അറിയാം. മകൾ നല്ല നിലയിൽ ആയതിൽ മനോഹരന് അതിയായ സന്തോഷമുണ്ട്. "എന്തുപറ്റി മനോഹരാ" കുഞ്ഞാലി വീണ്ടും ചോദിച്ചു. "എന്താ പിച്ചും പേയും പറയുന്നത്? ". "മകൾ നാളെ വരുന്നുണ്ട്" മനോഹരൻ പറഞ്ഞു. "അതിനു സന്തോഷിക്കുകയല്ലേ വേണ്ടത്?" മഴയുടെ ശബ്ദത്തെ നിശബ്ദമാക്കുമാറ് മനോഹരൻ ഹൃദയം പൊട്ടുന്ന വേദനയോടെ പറഞ്ഞു: "കുടുംബം ഭാഗം വെച്ച് വിൽക്കാൻ വേണ്ടിയാണ് അവൾ വരുന്നത്. ഒപ്പം അവളുടെ ഭർത്താവും ഉണ്ട്. ടൗണിൽ പുതിയ വീട് കണ്ടു വച്ചിട്ടുണ്ട്, അത് വാങ്ങാൻ വേണ്ടിയാണ്". "അപ്പോൾ മനോഹരൻ എന്തു ചെയ്യും? മകളുടെ കൂടെ പോകുമോ?" "അവർ എന്നെ ടൗണിലെ അനാഥാലയത്തിൽ ആക്കാനാണ്". ചോദ്യം അസ്ഥാനത്തായി പോയി എന്ന് മറുപടി കേട്ടപ്പോൾ കുഞ്ഞാലിക്ക് തോന്നി. നോവുന്ന ചിന്തയിൽ മനോഹരൻ നടന്നു നീങ്ങി. ആ നീറ്റലിനെ അല്പമെങ്കിലും ആശ്വസിപ്പിക്കുവാൻ ആ മഴയ്ക്ക് കഴിഞ്ഞില്ല. കുമാരൻ തോടു താണ്ടി വീട്ടിലെത്തി. ചാരുകസേരയിലേക്ക് മനോഹരൻ ചാഞ്ഞു. അപ്പോഴേയ്ക്കും ഇരുൾ പടർന്നിരുന്നു. ചീവീടുകളുടെ ശബ്ദം കൂടിക്കൂടി വന്നു. എങ്ങുനിന്നോ ഒരു കൂട്ടം നായ്ക്കൾ ഓരിയിട്ടു. കുമാരന്റെ നെഞ്ചിടിപ്പ് കൂടി വന്നു.
<
ഉദിച്ചുയരുന്ന സൂര്യകിരണങ്ങളെ തോല്പിച്ചുകൊണ്ട്, കിളികളുടെ ആരവത്തിനിടയിലൂടെ കുഞ്ഞാലി മനോഹരന്റെ വീട്ടിലേയ്ക്ക് നടന്നു. കുഞ്ഞാലിയുടെ കൃഷിയിടത്തിലെ കാര്യസ്ഥനായ മത്തായിയും അന്നൊപ്പം കൂടി. രണ്ടുപേരും വീട്ടിലെത്തിയപ്പോൾ മനോഹരൻ ചാരുകസേരയിൽ തന്നെ ഉണ്ടായിരുന്നു. കുഞ്ഞാലി മാനോഹരനെ വിളിച്ചു. മനോഹരൻ എണീറ്റില്ല. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്, തന്റെ മകൾക്ക് താൻ ഒരു ഭാരം ആകരുതെന്ന് കരുതി മനോഹരൻ യാത്രയായി. ചോർന്നൊലിക്കുന്ന ആ വീട്ടിൽ മകളുടെ പേരിൽ പണ്ടേ എഴുതിയ വീടിന്റെ ആധാരം മകളെ കാത്തിരുന്നു...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ
|