"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 106: വരി 106:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍
പ്രശസ്ത കവി കുരീപ്പുഴശ്രീകുമാര്‍[http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%80%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ]


മുന്‍ മന്ത്രി ആര്‍. എസ്. ഉണ്ണി
മുന്‍ മന്ത്രി [[ആര്‍. എസ്. ഉണ്ണി]]


ഇന്‍കംടാക്സ് കമ്മീഷണര്‍ സുബ്രമണ്യക്കുറുപ്പ് (ഐ.ആര്‍.എസ്)
ഇന്‍കംടാക്സ് കമ്മീഷണര്‍ സുബ്രമണ്യക്കുറുപ്പ് (ഐ.ആര്‍.എസ്)
http://


==അധ്യാപക രക്ഷാകര്‍തൃ സമിതി==
==അധ്യാപക രക്ഷാകര്‍തൃ സമിതി==

15:46, 15 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-08-2010Kannans




[ഞങ്ങളുടെ സ്കൂളിന്റെ പ്രധാന കെട്ടിടം]

thump
thump



കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊല്ലം നഗരത്തില്‍ നിന്നും ദേശീയപാതയില്‍ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

യാഥാസ്തിതികരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ രാമന്‍കുളങ്ങര മുതല്‍ ശക്തികുളങ്ങര വരെയുളള നഗരപ്രാന്തവാസികള്‍ പെണ്‍കുട്ടികളെ നഗരത്തിലുളള സ്കൂളുകളില്‍ അയയ്കാന്‍ തയ്യാറായില്ല. ഈ കുട്ടികളുടെ ഭാവിയെപറ്റിയുളള ഉത്കണ്ഠ മൂലം തദ്ദേശവാസികളും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാര്‍ മുന്‍കൈ എടുത്ത് വളളിക്കീഴില്‍ ഒരു പ്രൈമറി സ്കൂള്‍ അനൗദ്യോഗികമായി തുടങ്ങി.

ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ ചേരിയില്‍ പാലോട്ടുവീട്ടിലെ വണ്ടിപ്പുരയില്‍ തുടങ്ങിയ സ്കൂള്‍ പിന്നീട് കുഴിക്കര രാമന്‍പിളള വാക്കാല്‍ ദാനം ചെയ്ത 11 സെന്റ് സ്ഥലത്താണ് ഈ സ്കൂള്‍ ആദ്യം ആരംഭിച്ചത്. ഇത് ഇവിടെ സ്ഥാപിച്ചത് മുളളങ്കോട്ട് വേലുപ്പിളള വൈദ്യരാണ്. അതിനുശേഷം സ്ഥലത്തെ പ്രമാണികളുടെ സഹായം കൊണ്ട് മുന്നോട്ട് പോയി. പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നില്ലഎന്ന് കണ്ടപ്പോള്‍ ഗവണ്മെന്റിന് വിട്ടു കൊടുക്കാന്‍ ശ്രമം ആരംഭിച്ചു.

1938-1939 കാലഘട്ടത്തില്‍ സ്കൂള്‍പൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായി. മിഡില്‍സ്കൂള്‍ ഘട്ടത്തില്‍ വര്‍ഷങ്ങളോളം വളര്‍ച്ച മുരടിച്ചു നിന്നു.താരതമ്യേന മുതിര്‍ന്ന പെണ്‍കുട്ടികള്‍ പഠിച്ചിരുന്നതിനാല്‍ ഇവിടെ മിഡില്‍സ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചരുന്നില്ല. 1940 - 50 അക്കാഡമിക്ക് വര്‍ഷം മുതല്‍ ആണ്‍കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. 1976 - 77 വര്‍ഷം ആണ് ഹൈസ്കുള്‍ ആയത്. ഹൈസ്കുള്‍ വിഭാഗം ഉള്‍പ്പെടുത്തിയ മുറയ്ക് ആ വിഭാഗത്തില്‍ പെണ്‍കുട്ടികളെ മാത്രം പ്രവേശിപ്പിക്കുവാന്‍ തീരുമാനമായി. ഈ നയം ഹയര്‍സെക്കന്ററി വന്നപ്പോഴും തുടര്‍ന്നു. 1998 ലാണ് ഹയര്‍സെക്കന്ററി ആയത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തില്‍ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. വി. എസ്. ഉഷാകുമാരിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.

മുന്‍ സാരഥികള്‍

സ്ഥാപകന്‍---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യര്‍

സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകര്‍

ശ്രീ തച്ചന്റയ്യത്ത് ചെല്ലപ്പന്‍പിളള
ശ്രീ ജനാര്‍ദ്ദനന്‍പിളള
ശ്രീ ജോസഫ്
ശ്രീ ഫ്രാന്‍സിസ്
ശ്രീ പീറ്റര്‍
ശ്രീമതി പങ്കജാക്ഷി അമ്മ
ശ്രീമതി കുഞ്ഞിപ്പിള്ള അമ്മ
ശ്രീ സദാനന്ദന്‍
ശ്രീ കേശവന്‍
ശ്രീമതി ദേവകി

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ ജോസഫ്
ശ്രീ ഹരോള്‍ഡ്
ശ്രീമതി ഗൗരിക്കുട്ടി അമ്മ
ശ്രീമതി തങ്കമ്മ
ശ്രീമതി രത്നമ്മ
ശ്രീമതി ചന്ദ്രിക. സി.എസ്
ശ്രീമതി അന്നമ്മ.ബി.ജോണ്‍
ശ്രീ പ്രഭാകരന്‍ പിളള
ശ്രീ ഗോപിദാസ്. വി
ശ്രീമതി ഓമനക്കുട്ടി
ശ്രീ ശിവന്‍ക്കുട്ടി
ശ്രീ കെ.ബി. ഭരതന്‍
ശ്രീമതി സുകുമാരി അമ്മ
ശ്രീ രാജേന്ദ്രന്‍ (കൊല്ലം ഡി.ഡി.ഇ.)
ശ്രീമതി റോസ് മേരി
ശ്രീമതി സുമംഗലാദേവി
ശ്രീമതി ശ്രീദേവിയമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത കവി കുരീപ്പുഴശ്രീകുമാര്‍[1]

മുന്‍ മന്ത്രി ആര്‍. എസ്. ഉണ്ണി

ഇന്‍കംടാക്സ് കമ്മീഷണര്‍ സുബ്രമണ്യക്കുറുപ്പ് (ഐ.ആര്‍.എസ്) http://

അധ്യാപക രക്ഷാകര്‍തൃ സമിതി

വഴികാട്ടി

<googlemap version="0.9" lat="8.912122" lon="76.561478" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.912143, 76.562127, G.H.S.S Vallikkeezhu G.H.S.S. Vallikkeezhu 8.91227, 76.560652, VALLIKKEEZHU TEMPLE Vallikkeezhu Temple </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

ചിത്ര ജാലിക