"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം
ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള വിഷയമാണ് രോഗ പ്രതിരോധ ശേഷി കൂട്ടുക എന്നത്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂടുകയാണെങ്കിൽ വൈറസുകളുടെയും ബാക്റ്റീരിയകളുടെയും ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. രോഗപ്രതിരോധശേഷി കൂട്ടാൻ നാം കഴിക്കുന്ന ഭക്ഷണം വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. വയറു നിറയാൻ വേണ്ടി മാത്രം ഭക്ഷണം കഴിച്ചാൽ പോരാ. ശരീരത്തിന്റെ പ്രവർത്തനത്തിനും രോഗപ്രതിരോധ ശേഷിക്കും സമീകൃത ആഹാരം തന്നെ കഴിക്കണം. പ്രോട്ടീൻ, അന്നജം, കൊഴുപ്പ്, ഫൈബർ, വിറ്റാമിൻ, മിനറൽ, എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഭക്ഷണം ആണ് സമീകൃത ആഹാരം. ഇറച്ചി, മീൻ, മുട്ട എന്നിവയിൽ എല്ലാം ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ധാന്യങ്ങളിൽ നിന്നും അമിനോ ആസിഡുകളും ലഭിക്കും. തവിടു കളയാത്ത അരി, റാഗി, കിഴങ്ങുവർഗങ്ങൾ, എന്നിവയെല്ലാം ശരിയായ രീതിയിൽ പാകം ചെയ്തു കഴിച്ചാൽ അത് നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും. തവിടു കളഞ്ഞ അരി, മൈദ ഇവ ഉപേക്ഷിക്കുക. ധാരാളം പഴങ്ങൾ കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം. പഴങ്ങളിൽ ധാരാളം നാരുകളുണ്ട്. നിത്യാഹാരത്തിൽ പഴച്ചാറുകൾ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. അതുപോലെ തന്നെ കൊഴുപ്പ് അടങ്ങിയ ഭക്ഷണവും നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ, ബേക്കറി പലഹാരങ്ങൾ, കോള, പെപ്‌സി, മുതലായവ തീർത്തും ഉപേക്ഷിക്കേണ്ടതാണ്. രോഗപ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ A , വിറ്റാമിൻ B6, വിറ്റാമിൻ B12, VD, VC എന്നിവ അനിവാര്യമാണ്. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ എന്നിവയിലെല്ലാം വിറ്റാമിൻ C ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ നിത്യ ആഹാരത്തിൽ ഉൾപ്പെടുത്തണം. അതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം. മുതിർന്നവർ 7 മണിക്കൂറും, കൗമാരപ്രായത്തിൽ ഉള്ളവർ 8 മണിക്കൂറും, ചെറിയ കുട്ടികൾ 9 മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. മാനസിക സമ്മർദ്ദം നമ്മളുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. നിരന്തരമായ സ്‌ട്രെസ്സ് നമ്മുടെ ശരീരത്തിന് അനുയോജ്യമല്ല. അത് രോഗപ്രതിരോധശേഷിയെ കുറക്കുകയും പെട്ടന്ന് രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ബ്രീത്തിങ് എക്സർസൈസ് സ്‌ട്രെസ് കുറക്കാൻ വളരെ ഉപയോഗപ്രദമാണ്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. വ്യക്തിശുചിത്വവും നന്നായി പാലിക്കണം. 2 നേരം കുളിക്കുക, കൈകൾ ഇടക്കിടക്ക് സോപ്പിട്ട് കഴുകുക, നഖം വെട്ടുക, എന്നിവയും വളരെ പ്രാധാന്യം അർഹിക്കുന്നു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം