"ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/മനുഷ്യനും വൈറസും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം<       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14020  
| സ്കൂൾ കോഡ്=14020  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:21, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനും വൈറസും

പിടയുന്നു മണ്ണും മനുഷ്യനും
പതറാത്തൊരണുവിന്റെ മുന്നിൽ
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്തൊരണുവിന്റെ താണ്ഡവം കണ്ടൊ!
ഇത്തിരിയില്ലാത്തൊരണുവിന്റെ മുന്നിൽ നാം മുട്ടുകുത്തേണ്ടൊരീ കാലം
പതറാതെ അണുവിനു പിടികൊടുക്കാതെ നാം അതിജീവിക്കും ഒന്നായ്
യുദ്ധക്കൊതിയരാം രാഷ്ട്രങ്ങളെവിടെ? നാമെന്നും പൂജിക്കും ആൾദൈവമെവിടെ?
നിത്യേന വഴിപാടും പൂജയും നൽകുന്ന ദൈവങ്ങളും ഇന്നെവിടെ?
നിത്യേന നമ്മൾ നിറയ്ക്കുന്ന ഭണ്ഡാരവും ഇന്നെവിടെ?
യുദ്ധക്കൊതിയരാം രാഷ്ട്രങ്ങൾ പോലുമീ അണുവിന്റെ മുന്നിൽ പകച്ചു പോയി
പള്ളികൾ പൂട്ടി
അമ്പലം പൂട്ടി
രാജ്യമൊന്നാകെ അടച്ചു പൂട്ടി
 എന്നിട്ടും പ്രാർത്ഥനയെന്നു ചൊല്ലിയേറെ പേർ മുന്നോട്ടു വന്നിടുന്നു
വൈറസു ബാധിച്ച മാനുഷാ നിന്നുടെ മനസ്സിനും വൈറസു ബാധിച്ചുവോ
മണ്ണിട്ടു മൂടുന്നു റോഡുകളതെങ്കിലും മനസ്സും മണ്ണിട്ടു മൂടുന്നുവോ
മനസാ കെമരവിച്ച ആൾ ദൈവമൊക്കെയും ഓടിയൊളിച്ചു പണ്ടു പണ്ടെ
മനസ്സിൽ മനുഷ്യത്വം ബാക്കിയാകുന്നവർ യുവജനങ്ങൾ മുന്നോട്ടുവന്നിടുന്നു.
ഡോക്ടറും നേഴ്സും നമുക്കു ദൈവം
സർക്കാരുമിന്ന് നമുക്കു ദൈവം
നമ്മളെതള്ളിപ്പറഞ്ഞ രാജ്യങ്ങൾ നമ്മളോടേറെ യാചിക്കുന്നുവോ
ബുദ്ധിയിൽ ശക്തിയിൽ വലിയവർ നാമെന്നു കരുതിയ കാലം വിദൂരെ
ഇത്തിരിയില്ലാത്തൊരണുവിന്റെ മുന്നിൽ നാം മുട്ടുകുത്തേണ്ടൊരീ കാലം
മനുഷ്യനെ കാർന്നുതിന്നുന്നൊരീ അണുവിനി ഈഭൂവിലിനിയും പകർന്നു കൂടാ
ഈ മഹാമാരിതൻ തായ് വേരുതന്നെ പിഴുതെറിയാം നമുക്കൊന്നായിടാം
മനുഷ്യ മനസ്സിലെ കൊടും വൈറസിനെയും നമുക്കൊന്നു ചേർന്നു നശിപ്പിച്ചിടാം

ആർദ്ര ബിജോയ്
8 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത