"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള തലമുറയ്ക്കായി ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:




{BoxBottom1
{{BoxBottom1
| പേര്= ജോയൽ ശ്രീജേഷ്  
| പേര്= ജോയൽ ശ്രീജേഷ്  
| ക്ലാസ്സ്=    4B
| ക്ലാസ്സ്=    4B
വരി 12: വരി 12:
| സ്കൂൾ=          ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര  
| സ്കൂൾ=          ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര  
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്= 28313
| ഉപജില്ല=     കൂത്താട്ടുകുളം  
| ഉപജില്ല=       കൂത്താട്ടുകുളം  
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=      3
| color=      3
}}
}}

13:30, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                                           ആരോഗ്യമുള്ള തലമുറയ്ക്കായി ...
                                                       'ശുചിത്വം' എന്ന പദം പണ്ട് മുതലേ നാം കേൾക്കുന്ന ഒരു വാക്കാണ്.അതുകൊണ്ട് തന്നെ ശുചിത്വം മനുഷ്യജീവിതത്തോട് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ  ശുചിത്വം അത്യാവശ്യമാണ്.ഈ കാലഘട്ടത്തിൽ നമ്മുടെ വീടും പരിസരവും, ശരീരവും മനസ്സും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. കുട്ടികളായ നാം നമ്മുടെ ചെറുപ്പത്തിൽ തന്നെ ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണം.ചുട്ടയിലെ ശീലം ചുടലവരെ എന്ന ചൊല്ല് നമ്മളിൽ പലരും കേട്ടിട്ടുണ്ട്. ചെറുപ്പകാലത്ത് നാം ശീലിക്കുന്നത് നമ്മുടെ അവസാനം വരെ നമ്മോടൊപ്പം ഉണ്ടാവും. വ്യക്തിശുചിത്വത്തിനാണ് നാം വളരെ പ്രാധാന്യം കൊടുക്കേണ്ടത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ശുചിത്വത്തിന്റെ പങ്ക് വളരെ വലുതാണ്. കുട്ടികളിൽ പലർക്കും ഇതിന്റെ പ്രാധാന്യം വേണ്ടത് പോലെ അറിയില്ല. ദിവസവും രാവിലെ വൃത്തിയായി പല്ലുതേക്കാനും , കുളിക്കുവാനും ഉത്സാഹിക്കണം.മിക്ക കുടുംബങ്ങളിലും മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കുട്ടികൾ ഇത് ചെയ്യുന്നത്. നമ്മുടെ നല്ല ആരോഗ്യത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അതുപോലെ എല്ലായ്പ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. പലപ്പോഴും കഴുകാത്ത കൈകൾ കൊണ്ട് നമ്മിൽ പലരും ഭക്ഷണം കഴിക്കാറുണ്ട് .ഇത് തികച്ചും തെറ്റായ പ്രവണത ആണ്. ഈ ശീലം പല രോഗങ്ങളും ആയിരിക്കും നമുക്ക് സമ്മാനിക്കുക. അതിനാൽ ആഹാരം കഴിക്കുന്നതിനു  മുമ്പും പിമ്പും കൈകൾ വൃത്തിയായി കഴുകുക. കൈകളിലെയും കാലുകളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കണം. വൃത്തിയില്ലാത്ത ശരീരത്തിൽ രോഗാണുക്കൾ വേഗത്തിൽ ആക്രമിക്കും. അതുകൊണ്ട് നമുക്ക് ശരീരം വൃത്തിയായി സൂക്ഷിക്കാം.
                                                      അതുപോലെ തന്നെ നമ്മുടെ വീട്, മുറി, ചുറ്റുപാടുകൾ എന്നിവയും നാം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ മുറിയിൽ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വലിച്ചു വാരിയിടരുത്. അവയെല്ലാം യഥാസ്ഥാനത്ത് അടുക്കി വെക്കേണ്ടതാണ്. അടുക്കും ചിട്ടയും ഉള്ളവരായി വേണം നമ്മൾ വളരാൻ. പരിസരങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിക്കുക. ശുചിത്വം പാലിക്കേണ്ടതിന് ആവശ്യമായ നിർദ്ദേശങ്ങൾ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വീകരിക്കുക. ശുചിത്വം പാലിക്കുന്നതിൽ നാം മറ്റുള്ളവർക്ക് മാതൃകയായി തീരണം. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കുട്ടികളായ നമുക്ക് പ്രതിജ്ഞാബദ്ധരായി തീരാം.


ജോയൽ ശ്രീജേഷ്
4B ലിറ്റിൽ ഫ്ലവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം