"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പ്രകൃതി എന്ന വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
വളരെ തിരക്കുള്ള മനുഷ്യനായ നാം ഈ കൊറോണക്കാലത്ത് ഒത്തിരി സമയമുള്ളവരായി മാറിയിരിക്കുന്നു.പരസ്പരം സംസാരിക്കാനും വായനാശീലം വളർത്തിയെടുക്കാനും സ്വന്തം കഴിവുകൾ രചനകളിലൂടെയും, സൃഷ്ടിയിലൂടെയും ,കലാപരമായും, പ്രകടിപ്പിക്കാനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. മാത്രമല്ല റെസ്റ്റോറൻ്റുകളിലും ബേക്കറികളിലും ഷോപ്പിംങ്ങ് മാളുകളിലും കറങ്ങി നടന്ന് സമയം ചിലവഴിച്ചിരുന്ന നാം സ്വന്തം തൊടിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വീട്ടിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു.സ്വന്തം വീടിൻെ്റ ചുറ്റുപാടുമുള്ള കാര്യങ്ങൾഇതുവരെ കണ്ടിട്ടില്ലാത്തവർ ഒരുപുതിയ കാര്യം കാണുന്ന അത്ഭുതത്തോടെ അവയെ നോക്കി കാണുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിലേക്കോടുന്ന നാം തൊടിയിലുള്ള സസ്യങ്ങൾ ഉപയോഗിച്ച് അസുഖം ഭേദമാക്കുന്നു. | വളരെ തിരക്കുള്ള മനുഷ്യനായ നാം ഈ കൊറോണക്കാലത്ത് ഒത്തിരി സമയമുള്ളവരായി മാറിയിരിക്കുന്നു.പരസ്പരം സംസാരിക്കാനും വായനാശീലം വളർത്തിയെടുക്കാനും സ്വന്തം കഴിവുകൾ രചനകളിലൂടെയും, സൃഷ്ടിയിലൂടെയും ,കലാപരമായും, പ്രകടിപ്പിക്കാനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. മാത്രമല്ല റെസ്റ്റോറൻ്റുകളിലും ബേക്കറികളിലും ഷോപ്പിംങ്ങ് മാളുകളിലും കറങ്ങി നടന്ന് സമയം ചിലവഴിച്ചിരുന്ന നാം സ്വന്തം തൊടിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വീട്ടിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു.സ്വന്തം വീടിൻെ്റ ചുറ്റുപാടുമുള്ള കാര്യങ്ങൾഇതുവരെ കണ്ടിട്ടില്ലാത്തവർ ഒരുപുതിയ കാര്യം കാണുന്ന അത്ഭുതത്തോടെ അവയെ നോക്കി കാണുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിലേക്കോടുന്ന നാം തൊടിയിലുള്ള സസ്യങ്ങൾ ഉപയോഗിച്ച് അസുഖം ഭേദമാക്കുന്നു. | ||
മനുഷ്യനെ പഴമയിലേക്ക്നയിക്കാൻ ഈ കൊറോണ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാവിപത്ത് ഇങ്ങനെ തുടരുന്നത് നമ്മുടെ നാടിനെ നാശത്തിലേക്ക് നയിക്കുന്നു . അതിനാൽ നമുക്ക് കൈ കഴുകിയും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചും ,അകലം പാലിച്ചും ,പ്രതിരോധം തീർക്കാം അതിലൂടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാവിപത്തിനെ തുടച്ചു നീക്കാം. | |||
{{BoxBottom1 | {{BoxBottom1 |
13:18, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി എന്ന വിസ്മയം
പ്രകൃതി ഒരുവിസ്മയമാണ് കൂടാതെ അമ്മയുമാണ്. നമുക്ക് വേണ്ടതെല്ലാം കനിഞ്ഞു നൽകിയ പ്രകൃതി ,അത് മഴയായും ,ഒഴുകി പോകുന്ന നദിയായും , പൂത്തു നിൽക്കുന്ന മരമായും, വെള്ളച്ചാട്ടമായും എല്ലാം നമുക്ക് അമ്മയുടെ വാത്സല്യം പുൽകുന്നു. പ്രകൃതി ചിലപ്പോൾ പേമാരിയായും ,കൊടുങ്കാറ്റായും വന്ന് നമ്മെ ശകാരിക്കും .ചിലപ്പോൾ കോടമഞ്ഞിനെപ്പോലെ വാരിപ്പുണരും. ഇങ്ങനെ അമ്മയെപ്പോലെ വളർത്തിയിട്ടും നിലാവായി സാന്ത്വനം നൽകിയിട്ടും നാം പ്രകൃതിയെ നശിപ്പിക്കുന്നു. മരംവെട്ടിയും , ജലാശയങ്ങൾ നശിപ്പിച്ചും ,കുന്നിടിച്ചും നാം പ്രകൃതിയോട് ക്രൂരത കാണിക്കുന്നു .മനുഷ്യൻെറ ഓരോ ക്രൂരതക്കും അവൻ തന്നെ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട് .പ്രളയം,വരൾച്ച,ഉരുൾപ്പൊട്ടൽ ഇപ്പോൾ കൊറോണയും. ചൈനയിൽ നിന്ന് തുടങ്ങിയ ഈ മഹാമാരി ഇന്ന് ലോകം മുഴുവൻ കീഴടക്കിയിരിക്കുകയാണ്.ആരോഗ്യ മേഖലയിൽ വളരെ മുന്നിട്ടു നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തെ പോലെയുള്ള ദുർലഭ സ്ഥലങ്ങളിൽ മാത്രമാണ് കൊറോണയെ പ്രതിരോധിക്കാൻ കഴിഞ്ഞത്.ലോകവും ,ഇന്ത്യയും, കേരളവും വിട്ട് നമ്മുടെ ഗ്രാമത്തിലെ കൊറോണ കാലത്തെ പറ്റിയാണ് എനിക്ക് പരാമർശിക്കാനുള്ളത് . വളരെ തിരക്കുള്ള മനുഷ്യനായ നാം ഈ കൊറോണക്കാലത്ത് ഒത്തിരി സമയമുള്ളവരായി മാറിയിരിക്കുന്നു.പരസ്പരം സംസാരിക്കാനും വായനാശീലം വളർത്തിയെടുക്കാനും സ്വന്തം കഴിവുകൾ രചനകളിലൂടെയും, സൃഷ്ടിയിലൂടെയും ,കലാപരമായും, പ്രകടിപ്പിക്കാനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നു. മാത്രമല്ല റെസ്റ്റോറൻ്റുകളിലും ബേക്കറികളിലും ഷോപ്പിംങ്ങ് മാളുകളിലും കറങ്ങി നടന്ന് സമയം ചിലവഴിച്ചിരുന്ന നാം സ്വന്തം തൊടിയിൽ നിന്ന് ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് വീട്ടിൽ പുതിയ പാചക പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നു.സ്വന്തം വീടിൻെ്റ ചുറ്റുപാടുമുള്ള കാര്യങ്ങൾഇതുവരെ കണ്ടിട്ടില്ലാത്തവർ ഒരുപുതിയ കാര്യം കാണുന്ന അത്ഭുതത്തോടെ അവയെ നോക്കി കാണുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ആശുപത്രിയിലേക്കോടുന്ന നാം തൊടിയിലുള്ള സസ്യങ്ങൾ ഉപയോഗിച്ച് അസുഖം ഭേദമാക്കുന്നു. മനുഷ്യനെ പഴമയിലേക്ക്നയിക്കാൻ ഈ കൊറോണ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ മഹാവിപത്ത് ഇങ്ങനെ തുടരുന്നത് നമ്മുടെ നാടിനെ നാശത്തിലേക്ക് നയിക്കുന്നു . അതിനാൽ നമുക്ക് കൈ കഴുകിയും പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചും ,അകലം പാലിച്ചും ,പ്രതിരോധം തീർക്കാം അതിലൂടെ ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന മഹാവിപത്തിനെ തുടച്ചു നീക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ