"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ നിറം മങ്ങിയ പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =നിറം മങ്ങിയ പൂക്കൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 37: | വരി 37: | ||
നൽകുക --> | നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
12:45, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നിറം മങ്ങിയ പൂക്കൾ
ജീവിതത്തിലുടനീളം തിരക്കും വെപ്രാളവും കൊണ്ട് ജീവിതം എഴുതിത്തീർത്തവർ ഒരുപാടുണ്ട് .പലതും വെട്ടിപ്പിടിക്കാനുള്ള പാച്ചിലിനിടയിൽ മറന്നുപോയ ചിലത്. വരും കാലം എങ്ങനെയെന്നു പോലും ഓർക്കാതെ ഓടിച്ചാടി നടന്നവർ, ആവശ്യമില്ലാതെ അങ്ങാടികളിലും മറ്റും തമ്പടിച്ചിരുന്ന യുവതലമുറകൾ ഇന്ന് വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായിരിക്കുന്നു. തിക്കും തിരക്കും നിറഞ്ഞിരുന്ന തെരുവോരങ്ങൾ ഇന്ന് വിജനമായി കിടക്കുന്നു. കൊറോണ എന്ന് ശാസ്ത്രം പേര് നൽകിയ ഒരു സൂക്ഷ്മാണു ശരവേഗത്തിൽ ജീവിത ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യരെ നിമിഷനേരംകൊണ്ട് നിശ്ചലരാക്കി.മറന്നു പോയ പലതും മനുഷ്യർ ഓർത്തെടുക്കുന്നു കറബാധിച്ച മനുഷ്യ മനസ്സുകൾക്കിടയിൽ സാഹോദര്യവും, സ്നേഹവും, കരുതലും വീണ്ടും തളിർത്തിരിക്കുന്നു. സ്വന്തം ജീവൻ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം ബലി നൽകിയ നിരവധി ആരോഗ്യപ്രവർത്തകർ മുന്നിൽ ഒരു നോവായിമാറുകയാണ് .. രാവെന്നോ പകലെന്നോ നോക്കാതെ സേവന രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന പോലീസുകാരും ലോകം മുഴുവൻ സുരക്ഷിതരായി വീടുകളിൽ നിലകൊള്ളുമ്പോൾ സ്വന്തം കുടുംബാംഗങ്ങളെ ഒന്ന് കാണാനോ സംസാരിക്കാനോ കഴിയാതെ മറ്റുള്ളവർക്കായി പോരാടുന്ന മാലാഖമാരാണ് ഇവർ.. ഇങ്ങനെയൊക്കെയാണെങ്കിലും ചില വിരുതന്മാർ കണ്ണുവെട്ടിച്ച് ചുറ്റി നടക്കുന്നുണ്ട് അങ്ങനെയുള്ളവർ ജനങ്ങൾക്ക് വേണ്ടി കർമ്മനിരതരായവരുടെ സേവനത്തിന് ഒരു വിലയും നൽകുന്നില്ല. മരണക്കിടക്കയിൽ പോലും എങ്ങനെ നമുക്ക് ഇത്തരത്തിലുള്ള മഹാമാരികൾ നേരിടാം എന്നു പറഞ്ഞു തരുന്നവരുടെ വാക്കുകൾ ലംഘിക്കരുത്. വ്യക്തിശുചിത്വം ആണ് കൊറോണയെ തടയാൻ ആദ്യം നമുക്ക് വേണ്ടത് . പിന്നീട് വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കാനുംപഠിക്കണം. അല്ലാത്തപക്ഷം മഴക്കാലമാണ് വരാൻ പോകുന്നത് കൊറോണക്ക് പുറമേ ജലജന്യരോഗങ്ങൾ കൂടി പിടികൂടുമെന്ന കാര്യം തീർച്ച. അതുകൊണ്ടുതന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാൻ നാം എല്ലാവരും ശ്രമിക്കണം സ്റ്റേ ഹോം സ്റ്റേ സേഫ്" ഇങ്ങനെയാണ് അപ്പു തന്റെ പ്രസംഗം അവസാനിപ്പിച്ചത്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം