"എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/കോറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/കോറോണയ്ക്ക് ഒരു കത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണയ്ക്ക് ഒരു കത്ത്
ഏയ് കോറോണ, എന്തിനാണ് നീ,ക്ഷണിക്കാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. കാണാൻ പോലും കഴിയാത്ത ഒരു വൈറസ് അല്ലേ നീ. എന്നിട്ടും ഈ ലോകം മുഴുവൻ നീ വിഴുങ്ങിയില്ലേ. കുഞ്ഞുങ്ങളെ മുതൽ പ്രായമായവരേ പോലും നീ വെറുതെ വിട്ടില്ല. നീന്നെ കൊണ്ട് ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും 'പ്രായാസങ്ങളും എത്ര വലുതാണന്ന് നിനക്ക് അറിയുമോ?'സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പോലും കഴിയാതെ പലരും പല രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. സ്വന്തം വീടുകളിൽ പരസ്പരം ബന്ധമില്ലാതെ ഒരു മുറിക്കുള്ളിൽകഴിയുകയാണ് പലരും.രാജ്യങ്ങൾ പലതും മുഴു പട്ടിണിയിലേക്ക് പോവുകയാണ്. എല്ലാവരുടേയും ജീവിതമാർഗം നിലയ്ക്കുകയാണ്.ജനസംഖ്യ പോലും പല രാജ്യങ്ങളിൽ കുറഞ്ഞ് വരുന്നു. ഞങ്ങൾക്ക് ആഘോഷങ്ങൾ ഇല്ലാതായി'ആരാധാലയങ്ങളിൽ പോവാൻ കഴിയാതെ ആയി. അറിവ് നൽകുന്ന സ്ഥാപനങ്ങൾ അടിച്ചു പൂട്ടി. അറിവ് ഇല്ലാതെ ഞങ്ങൾ വരും തലമുറകൾക്ക് എങ്ങനെ ജീവിക്കാൻ സാധിക്കും' ബന്ധങ്ങളേയും സൗഹൃദങ്ങളേയും ഞങ്ങളിൽ നിന്ന് നീ അകറ്റി നിർത്തി. ഞങ്ങൾക്കിടയിൽ അവധിക്കാല കളികൾ ഇല്ല സ്വന്തം വീട്ടിൽ നിന്ന് പോലും നിന്നെ ഭയന്ന് ഞങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഒരു പാട് ദുരിന്തങ്ങളെ അതിജീവിച്ചവരാണ് ഞങ്ങൾ' നിന്നേയും അതിജീവിക്കാൻ ഞങ്ങൾ കഠിനമായി പ്രയത്‌നിക്കും. ഇനി മഴക്കാലമാണ് വരാൻ പോകുന്നത് 'പല രാജ്യങ്ങളും പ്രളയത്തേയും രോഗത്തേയും നേരിടേണ്ടി വരുന്ന അവസ്ഥയാണ്.ഇതിൻ്റെ കൂടെ നന്നേയും താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. ദയവ് ചെയ്ത് ഞങ്ങളുടെ അടുത്ത് നിന്ന് നീ അകന്നുപോ' ഒരിക്കലും തിരിച്ച് വരാതെ ' എന്ന് താഴ്ന്ന് അപേക്ഷിക്കുന്ന പാവം ജനങ്ങൾ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം