"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
11:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ഇലകളുടെ മറവിൽ,കിളികളുടെ കലപിലശബ്ദങ്ങൾക്കിടയിൽ സൂര്യന്റെ ഉജ്ജ്വലപ്രകാശം കത്തിനിൽക്കുന്നു. അതിരാവിലെയുള്ള തണുത്ത മഞ്ഞിനെ അതിജീവിച്ച് പുതപ്പു മാറ്റി അവൾ എഴുന്നേൽക്കുന്നു. ഉറക്കപ്പിച്ചിൽ എഴുന്നേറ്റ് ഉഷാറായതിനു ശേഷം ഉമ്മറത്ത് ഗേറ്റിനു മുന്നിൽ കിടക്കുന്ന പത്രം അവൾ എടുത്തു.ഓരോ വാർത്തയും പ്രതീക്ഷ നൽകേണ്ടതിനു പകരം അന്നും അവളെ വേദനിപ്പിച്ചു. പക്ഷേ ഈ വാർത്ത പതിവിലും വേദനാജനകമായിരുന്നു. ആദ്യ വായനയിൽ ഒന്നും മനസ്സിലായില്ലെങ്കിലും കൊറോണ – കോവിഡ്-19 എന്ന പദം അവളുടെ മനസ്സിൽനിന്നും മാഞ്ഞില്ല. ശരിക്കും വായിച്ചപ്പോൾ കൊറോണ എന്നത് ഒരു വൈറസ് ആണെന്ന് അവൾക്കു മനസ്സിലായി. നിപ്പ , വെള്ളപ്പൊക്കം എന്നതിനു പുറമെ ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മഹാമാരിയാണിത്. ആദ്യം അവൾ ഇതിനെ ഒരു ചെറിയ കാര്യമായാണ് കരുതിയിരുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ അവളെ കൂടുതൽ വേദനയിലാഴ്ത്തി. പത്ത് വയസ്സുള്ള ഒരു കുട്ടിയാണ് മീര. അവൾക്ക് ഈ വൈറസിനെക്കുറിച്ച് ഒന്നും അറിയില്ല. അമ്മയും അച്ചനും അവളെ അടുത്തിരുത്തി ഈ വൈറസിനെക്കുറിച്ച് അവർക്കുള്ള അറിവ് മാധ്യമങ്ങളിൽനിന്നും പറഞ്ഞുകൊടുത്തു. വൈറസിന്റെ കാഠിന്യം കൂടി.ആളുകൾ ഓരോന്നായി മരിച്ചു തുടങ്ങി. 24 മണിക്കൂറിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം കൈവിരലുകളിൽ ഒതുങ്ങാത്തതായി. ഒരു മെഴുകുതിരി കത്തിച്ച് മാതാവിന്റെയും ഈശോയുടെയും മുമ്പിൽ മീര എന്ന ഇളംകുരുന്ന് കരുണയ്ക്കായി പ്രാർത്ഥിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചു. സ്ക്കൂളുകളും സർക്കാർ ഓഫീസുകളും വാഹനസർവ്വീസുകളും വിമാന സർവ്വീസുകളും നിർത്തി. ഒരിക്കൽ അവളോട് അമ്മ പറഞ്ഞു " മോളെ മീരെ, പോയി കൈ സോപ്പിട്ട് കഴുകിക്കേ...... “ പെട്ടെന്ന് അവൾ ചോദിച്ചു .”എന്തിനാ അമ്മേ എന്റെ കൈ നല്ല വൃത്തിയാണല്ലോ.”ഒരു പുഞ്ചിരിയോടെ ആ അമ്മ പറഞ്ഞു.” മോളെ കൊറോണ വൈറസിനെ നമുക്ക് എതിർക്കണ്ടേ.കൈകളിൽനിന്നാണ്ട കൊറോണ വൈറസ് നമുക്ക് പകരുന്നത്.കണ്ണിലും മൂക്കിലും വായിലും ഒന്നും കൈകൊണ്ട് സ്പർശിക്കരുത്. സോപ്പോ , ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കന്റിൽ നാം കൈ കഴുകണം. സോപ്പിന് ഈ വൈറസിനെ നശിപ്പിക്കാൻ കഴിയും. “ ആണോ അമ്മേ , എങ്കിൽ ഇപ്പോൾതന്നെ ഞാൻ കൈ കഴുകുകയാ എന്നു പറഞ്ഞോണ്ട് അവൾ ഓടിപ്പോയി. അടുത്തദിവസം മുതൽ അവൾ അമ്മയുടെ വാക്കുകേട്ട് ദിവസവും നാലഞ്ചാറു നേരം കൈ വൃത്തിയായി കഴുകി കൊറോണായെ നേരിടാൻ തുടങ്ങി. ഹസ്തദാനം , ആൾക്കൂട്ടം , പൊതുചടങ്ങുകൾ എന്നങ്ങനെയുള്ള കുറച്ചുകാര്യങ്ങൾക്കൂടി ഒഴിവാക്കിയാൽ നമുക്ക് മീരയെപ്പോലെ ഒരു ജീവനെയെങ്കിലും രക്ഷിക്കാനാവും. ഇന്നത്തെ ആർഭാടങ്ങൾകിടയിൽ ലോകത്തിനുവേണ്ടി ഓരോ ജീവജാലങ്ങൾക്കുവേണ്ടി ഇന്ത്യാ രാജ്യത്തിനുവേണ്ടി മീരയെപ്പോലെ അനുസരണയുള്ളവരാകാം. കൊറോണ എന്ന മഹാമാരിയ്കെതിരെ പോരിടാൻ നമുക്കും ശ്രമിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ