"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/അക്ഷരവൃക്ഷം/ഉണ്ണിയുടെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| സ്കൂൾ=സെന്റ് തോമസ്സ് എച്ച്.എസ് പാലാ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് തോമസ്സ് എച്ച്.എസ് പാലാ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31085
| സ്കൂൾ കോഡ്=31085
| ഉപജില്ല=പലാ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലാ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം
| ജില്ല=കോട്ടയം
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത    <!-- കവിത / കഥ  / ലേഖനം -->   

22:40, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണ്ണിയുടെ ദുഃഖം

പ്രഭാതത്തിലുണ്ണി കൊച്ചിറത്തിണ്ണയി-
ലിരുന്നുറ്റുനോക്കി,കളിക്കൂട്ടരെത്തുമോ?
അച്ഛനുണർന്നീലമ്മയുണ്ടടുക്കളയിൽ,
തിരക്കിട്ടുപോയീടുമച്ഛനെന്തു പറ്റി?

കുഞ്ഞിളംകാറ്റിലുലഞ്ഞ മുടിയൊതുക്കി
നക്ഷത്രക്കണ്ണുയർത്തി നോക്കിയുണ്ണി
ഇതെന്തേയെല്ലാരും തൻ വീട്ടിലിരിപ്പൂ
പന്തികേടെന്തോയുണ്ടീ നാട്ടിലെല്ലാം

ചോദ്യമുതിർത്തമ്മയോടെന്തേയെല്ലാരും
വീട്ടിലിരിപ്പൂ-യാത്രയില്ല, കൂടലില്ല'
അമ്മചൊല്ലികൊറോണക്കാലമിതകലം
പാലിക്കണം രോഗ പ്രതിരോധത്തിന്

ഉണ്ണിതൻമുഖംവാടി,മൊഴിഞ്ഞവ'നമ്മേ-
യെനിക്കാരു കൂട്ടുതരും കളിച്ചിടാൻ '
അച്ഛനുമമ്മയും കൂട്ടുതരാമെന്നമ്മ
ചൊല്ലിയുണ്ണിക്കേറെ സന്തോഷമായ്

ജോർജ്ജുകുട്ടി കെ.എസ്.
9 എ സെന്റ് തോമസ്സ് എച്ച്.എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത