"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കായി കുടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കായി കുടുക്ക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

18:51, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കായി കുടുക്ക

സൈക്കിളിൽ പോകുന്ന ചങ്ങായിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം, ഒരുപാട് ആഗ്രഹിച്ചതാണ് അതുപോലൊരു സൈക്കിൾ വാങ്ങാൻ. ഉപ്പ തരുന്ന അഞ്ചും പത്തും റുപ്പിയ ഒരു കുടുക്കയിൽ ഇട്ടു സൂക്ഷിച്ചു, അവധിക്കാലത്ത് ഒരു സൈക്കിൾ വാങ്ങാൻ. ചങ്ങായിമാരോടൊക്കെ പറഞ്ഞതാണ് ഈ വലിയ അവധി കഴിഞ്ഞ് ഞാൻ സ്കൂളിലേയ്ക്ക് എത്തുന്നത് പുതിയ സൈക്കിളിൽ ആയിരിക്കുമെന്ന്. കൊറോണ ആയതുകൊണ്ട് സ്കൂൾ നേരത്തേ പൂട്ടി. വീട്ടിൽ എന്നും ചക്ക കൊണ്ടുള്ള വിഭവങ്ങളാണ്. ദിവസങ്ങൾ കുറയെ കടന്നു പോയി. ഒരു ദിവസം ഉപ്പ ആരെയോ ഫോൺ വിളിക്കുന്നത് കേട്ടു. പണി ഒന്നുമില്ല, കയ്യിൽ ഒരു റുപ്പിയ പോലും ഇല്ല, കൈയ്യിൽ കായി എന്തെങ്കിലും ഉണ്ടോ? എന്നൊക്കെ ചോദിക്കുന്നത് കേട്ടു. അപ്പോൾ എനിക്കു തോന്നി എന്റെ കുടുക്ക ഉപ്പയെ ഏല്പിക്കാമെന്ന്. കൂടുക്കയിലെ കായി ഒക്കെ ഉപ്പയ്ക്ക് കൊടുത്തപ്പോൾ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ ഉപ്പയുടെ കണ്ണ് നിറഞ്ഞു, എന്നെ ചേർത്ത് പിടിച്ചൊരുമ്മ. മനസ്സിനൊരാശ്വാസം തോന്നി... എന്തോ വലിയൊരു കാര്യം ചെയ്ത അഭിമാനത്തോടെ ഞാൻ സൈക്കിളിൽ പോയ കൂട്ടുകാരനെ കൈ വീശി കാട്ടി....


മുഹമ്മദ് റാബി
7F ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ