"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ=കുത്തുപറമ്പ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കുത്തുപറമ്പ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14664 | | സ്കൂൾ കോഡ്=14664 | ||
| ഉപജില്ല= | | ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
17:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
മാർച്ച് 10 നാണ് എല്ലാ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചത് സ്കൂൾ അടക്കുകയാണെന്നും പരീക്ഷ ഉണ്ടാവുകയില്ലെന്നും അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി .പക്ഷേ വീട്ടിൽ എത്തിയപ്പോൾ വളെരെയധികം വിഷമമായി .ഒട്ടും പ്രതീക്ഷിക്കാതെ എൻറെ സുഹൃത്തുക്കളെയൊക്കെ എനിക്ക് പിരിയേണ്ടിവന്നു. രാജ്യം മുഴുവൻ ലോക്ക്ഡൌൺ ആണെന്നും വീടിനു പുറത്തിറങ്ങരുതെങ്ങും അറിഞ്ഞപ്പോൾ എനിക്ക് വിഷമമായി .എങ്കിലും സന്തോഷം പകരുന്ന പലതും എൻറെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നു .എല്ലാവർഷവും പിറന്നാൾ ദിനത്തിൽ അമ്മ എനിക്ക് ഓരോ വൃക്ഷത്തൈ സമ്മാനമായി തരാറുണ്ട് .ഓരോപിറന്നാൾ ദിനത്തിലും ഞാൻ നട്ട വൃക്ഷത്തൈകൾ ഇന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്നു. വീട്ടുമുറ്റത്ത് ഞാൻ നട്ട മാവും കൊന്നയും ഉരുമാമ്പഴവും റംബുട്ടാനും മംഗോസ്റ്റിൻറെയും തൈകളെയൊക്കെ ഈ കൊറോണക്കാലത്ത് നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞു .ഒന്നാം ക്ലാസിലെ എൻറെ പിറന്നാൾ ദിനത്തിൽ നട്ട മാവിൽ കഴിഞ്ഞ വർഷം നിറയെ മാമ്പഴമുണ്ടായിരുന്നു .എന്നാൽ ഈ വർഷം മാവ് പൂത്തില്ല. എൻറെ വീട്ടിൽ വളർത്തുന്ന കിളികളെയും ഇടയ്ക്കിടെ വീട്ടിൽ വരാറുള്ള ‘ഓറഞ്ച്’ എന്ന് ഓമനപ്പേരിട്ട് ഞാൻ വിളിക്കുന്ന ഓറഞ്ച് നിറമുള്ള പൂച്ചയെയും കണ്ടിരിക്കാൻ കുറേ സമയം കിട്ടി. മാവിൻ ചുവട്ടിൽ വച്ചിട്ടുള്ള ഒരു പാത്രത്തിൽ എല്ലാ ദിവസവും ഞാൻ വെള്ളം ഒഴിക്കും .വിവിധതരം പക്ഷികൾ വന്നു അതിൽ നിന്ന് വെള്ളം കുടിക്കുകയും ചിറകടിച്ചു കുളിക്കുകയും ചെയ്യുന്നത് ഞാൻ ദൂരെ നിന്ന് നോക്കും. ഇങ്ങനെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ഉണ്ടെങ്കിലും കൊറോണ എന്ന ഈ മഹാമാരി എത്രയും വേഗം ലോകത്തു നിന്ന് തുടച്ചുനീക്കാൻ സാധിക്കണേ എന്ന് ഞാൻ എപ്പോഴും പ്രാർഥിക്കുന്നു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം