"എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഈ കൊറോണ വൈറസ് ലോകത്തു നാശം വിതക്കുകയാണ് .ലോകത്തു കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 18400 കടന്നു.രോഗം ബാധിച്ചവരുടെ എണ്ണം 26 ലക്ഷം കടന്നു.ആദ്യമായി കൊറോണ രോഗം കണ്ടെത്തിയത് ചൈനയിലെ വുഹാനിൽ നിന്നാണ്.ചൈനയിൽ അത് വൻ നാശം വിതച്ചു.ഇപ്പോൾ ഏറ്റവും കൂടുതൽ കൊറോണ ബാധിതരും മരിച്ചവരുമായുള്ളത് അമേരിക്കയിലാണ്.ഇന്നേക്ക് ലോക്ക് ഡൌൺ അടച്ചിടലിനു ഒരു മാസം തികയുകയാണ് .എന്നിട്ടും കൊറോണ വൈറസിൽനിന്നുലോകത്തിനു മുക്തി നേടാൻ ഇതുവരെ സാധിച്ചിട്ടില്ല . കൊറോണ വൈറസ് ഏറ്റവും കൂടുതൽ പകരുന്നത് കൊറോണ ബാധിച്ച രോഗി.യുമായുള്ള സമ്പർക്കത്തിലൂടെയാണ് .കൊറോണ രോഗം ബാധിച്ച ഒരാൾ 14 ദിവസം ആരുമായും സമ്പർക്കത്തിൽ ഏർപ്പെടരുത് എന്നാണ് .അങ്ങനെ ആരെങ്കിലും സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഈ രോഗം പകരാൻ സാധ്യത ഉണ്ട് .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻ കരുതലാണ് നാം സ്വീകരിക്കേണ്ടത് .ഈ കൊറോണയെ നാം പ്രതിരോധിക്കുക തന്നെ ചെയ്യും . കാരണം നിപ്പ വൈറസ് ,ഓഖി ചുഴലിക്കാറ്റ് ,മഹാപ്രളയം ,എന്നിവയെയൊക്കെ മറികടന്നതാണ് നമ്മുടെ കേരളം . രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എന്തെല്ലാമാണെന്ന് നോക്കാം 1 .ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് കഴുകുക 2 .മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുന്നത് പരമാവധി ഒഴിവാക്കുക 3 .യാത്ര ചെയ്യുന്നത് പരമാവധി കുറയ്ക്കുക 4 .ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷങ്ങളിൽ പങ്കുചേരാതിരിക്കുക 5 .മാസ്ക് ധരിക്കുക 6 .ചുമയോ തുമ്മലോ ഉള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പരമാവധി 1 മീറ്റർ അകലം പാലിക്കുക 7 .രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടുക വരൂ ,ഈ മഹാ മാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം