"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/തടുക്കും ഈ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ് =13550 | | സ്കൂൾ കോഡ് =13550 | ||
| ഉപജില്ല=മാടായി | | ഉപജില്ല=മാടായി | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=3 | | color=3 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} | {{Verification|name=Mtdinesan|തരം=ലേഖനം}} |
18:23, 3 മേയ് 2020-നു നിലവിലുള്ള രൂപം
തടുക്കും ഈ മഹാമാരിയെ
ഇന്ന് നാം നേരിടുന്ന എറ്റവും വലിയ വിപത്താണ് കോവിഡ് 19. ആ വൈറസ് ഇന്ത്യയെ മാത്രമല്ല , ലോകം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ്. ഈ വൈറസിന്റെ തുടക്കം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു ആണ്. വുഹാൻ മാർക്കറ്റിൽ ഇറച്ചി വിൽക്കുന്ന ഒരു സ്ത്രീയിൽ നിന്നാണ് നാം ഇന്ന് കാണുന്ന വൈറസിന്റെ തുടക്കം. ഇന്ന് ലോകത്തിൽ 175000 ൽ അധികം ആളുകൾ മരിച്ചു കഴിഞ്ഞു. ഇനി എത്ര പേര് മരിക്കുമെന്നോ എത്ര പേർക്ക് ഈ രോഗം പിടിപെടുമെന്നോ ആർക്കും പറയാൻ ആകാത്ത വിധം അത്ര മാരകമായി കൊണ്ടിരിക്കുകയാണ്. ഇത് വരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഈ മഹാമാരിയെ എങ്ങനെ തടുക്കാമെന്ന് അറിയാതെ ലോകരാജ്യങ്ങൾ ഭീതി പൂണ്ടു ഇരിക്കുകയാണ്. ഈ രോഗം നമ്മുടെ കൊച്ചുകേരളത്തിൽ പോലും പിടിച്ചു ഉലച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ പറയുന്നത് സാമൂഹിക അകലം പാലിക്കുക, മാസ്കുകൾ ധരിക്കുക എന്നാണ്. എവിടെയെങ്കിലും പുറത്ത് പോയി വന്നാൽ കൈകളും മുഖവും ഹാൻഡ്‌വാഷോ, സോപ്പോ, സാനിറ്റിസറോ കൊണ്ടോ വൃത്തിയായി കഴുകുക. നമ്മുടെ രാജ്യത്തിലെ ജനങ്ങൾ എറ്റവും കൂടുതൽ കുടിയേറിയ U. A. E പോലുള്ള രാജ്യങ്ങളിൽ ഇതിന്റെ വ്യാപനം വളരെ വലുതാണ്. ഇന്ത്യയിൽ കൂടുതലും ഗൾഫിൽ നിന്നും തിരിച്ചുവന്നവരിൽ ആണ് രോഗബാധ കാണുന്നത്. ഈ രോഗം ബാധിച്ചവർ ഒരു മുൻകരുതലും നടത്താതെ സമൂഹത്തിൽ ഇറങ്ങി നടന്നു മറ്റുള്ളവർക്കും ഈ രോഗത്തിന്റെ വൈറസ് പടർത്തുകയാണ്. അത് നേരിടാനുള്ല പ്രവർത്തനങ്ങൾ നമ്മുടെ സർക്കാർ ,പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരും, പോലീസും, ചേർന്ന് നടത്തുന്നുണ്ട്. അതിനു അവരെ നമ്മൾ പരമാവധി സഹായം ചെയ്യണം. അതിനു നമ്മൾ ഒരു കാരണവശാലും പുറത്ത് ഇറങ്ങി നടക്കരുത്. സ്വന്തം വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഓരോരുത്തരും ഒറ്റകെട്ടായി ജാതി മത ഭേദ മില്ലാതെ നിന്ന് നമുക്ക് ഈ മഹാമാരിയെ തുടച്ചു നീക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം