Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= തേന്മാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
|
| |
|
| ഞാനിന്ന് പരിചയപ്പെടുത്തുവാൻ പോകുന്നത് എൻറെ വീടിനുമുന്നിലുള്ള മാവിനെക്കുറിച്ചാണ്. ഇത് കിളിച്ചുണ്ടൻമാവാണ്. ഈ മാവിന് ഏതാണ്ട് 50 വയസ്സ് പ്രായമുണ്ട്. ഈ മാവ് തോടിൻറെ വശത്തായിട്ടാണ് വളരുന്നത്. ധനുമാസം ആകുമ്പോഴേക്കും മാവ് പൂത്തുതുടങ്ങും. കണ്ണിമാങ്ങ ഉണ്ടാകുമ്പോൾ അത് പറിച്ച് ഉപ്പിലിടാം. മാങ്ങ വലുതാകുമ്പോൾ അച്ചാറിടാനും ചമ്മന്തി അരയ്ക്കാനും ഉപയോഗിക്കാം. മാങ്ങയുടെ കൂടെ ചക്കകുരുവോ, മുരിങ്ങാക്കായോ ഉണ്ടെങ്കിൽ ചാറു കറി ഉണ്ടാക്കാം. വേനൽക്കാലമായാൽ മാവിൻറെ ചില്ലകളിലെ മാങ്ങകൾ പഴുത്തു തുടങ്ങും. പിന്നെ ആഘോഷമാണ് നിറയെ അതിഥികൾ തേടിയെത്തും. അണ്ണാറക്കണ്ണനും കിളികളുമെല്ലാമെത്തും. താഴത്തെ കൊമ്പുകളിൽ വളർന്നിരിക്കുന്ന മാങ്ങകൾ ഞങ്ങൾ പറിച്ചെടുക്കും. തോട്ടിയെത്താത്ത കൊമ്പുകളിൽ മാങ്ങകളുടെ അവകാശം അണ്ണാനും കിളികൾക്കുമാണ്. മാവിൻറെ ഒരു കൊമ്പിലായി ഒരു കൊച്ചുകിളിക്കൂട് ഉണ്ട്. കാക്കത്തമ്പുരാട്ടിയുടെ കൂടാണിത്. ഇതിൽ മൂന്നു കുഞ്ഞുങ്ങളുമുണ്ട്. മാവിലേക്ക് മറ്റ് പക്ഷികളെ കാക്കത്തമ്പുരാട്ടി കൊത്തിയോടിക്കും. തേൻകിനിയുന്ന മാങ്ങയ്ക്ക് എന്തുരുചിയാണെന്ന് കഴിച്ചാലേ മനസ്സിലാകൂ.പഴമാങ്ങ ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. പഴമാങ്ങ ജ്യൂസ്, എസ്ക്രീം, മാമ്പഴപുളിശ്ശേരി എന്നിവ ഉണ്ടാക്കാം. മാങ്ങാണ്ടി കിളിർപ്പിച്ചാൽ മാവിൻറെ കുഞ്ഞുമായി. ഭക്ഷണത്തിന് മാത്രമല്ല മാവ് മറ്റ് നിരവധി ഉപയോഗങ്ങൾ മാവിനുണ്ട്. മാവിൻറെ പച്ചകുട നിവർത്തിയതുപോലുള്ള ഇലകൾ തണലേകുന്നു. അതിൻറെ അടിയിലാണ് ഞങ്ങൾ കളിക്കുന്നത് വർഷക്കാലത്ത് തോടിൻറെ കരയിലായതിനാൽ മണ്ണൊലിപ്പ് തടയുന്നു. മരവാഴ മാവിലാണ് സ്ഥാനമുറപ്പിച്ചിരിക്കുന്നത്. മാവ് അതിനും തണലൊരുക്കുന്നു. ഓണക്കാലമായാൽ ഊഞ്ഞാലിടുന്നത് മാവിൻറെ കൊമ്പിലാണ്. ഇങ്ങനെ ആഘോഷങ്ങൾക്കെല്ലാം മാവും സാക്ഷ്യം വഹിക്കുന്നു. പക്ഷികൾക്ക് കൂടൊരുക്കിയും മാവ് കഴിയുന്നു.മാങ്ങ മാത്രമല്ല മാവിലയും തടിയുമെല്ലാമുപയോഗിക്കാം. പണ്ട് കാലത്ത് മാവിലയുപയോഗിച്ചാണ് എല്ലാവരും പല്ല് തേച്ചിരുന്നത്. മാവിലയുപയോഗിച്ച് കുട്ടിബാഗ് ഉണ്ടാക്കി കുട്ടികളും സമയം ചിലവഴിച്ചു. മാവിൻ തടി ഉപയോഗിച്ച് വീടിന് ജനൽ, വാതിൽ, ഫർണീച്ചർ എന്നിവ നിർമ്മിക്കാം. കൂടാതെ ഭക്ഷണ പാകം ചെയ്യാൻ വിറകായും ഉപയോഗിക്കാം. ശുദ്ധവായു ലഭിക്കുന്നു ഉണങ്ങിയ മാവില മണ്ണിനോട് ചേരുമ്പോൾ അത് മറ്റ് ചെടികൾക്ക് വളമാകുന്നു. മാവിൽ മാങ്ങകൾ ധാരാളമായി ഉണ്ടാകുമ്പോൾ അതിൻറെ ചില്ലകൾ ഭാരം കാരണം താഴേക്ക് കുനിയുന്നു. സമൃദ്ധി കൂടുന്തോറും അതിൽ അഹങ്കരിച്ച് തലക്കനത്തോടെ ജീവിക്കാതെ വിനയം ഉണ്ടാകണമെന്ന പാഠം ഇതിലൂടെ മാവ് പറഞ്ഞു നല്കുകയും ചെയ്യുന്നു.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= കൃപ രാജീവ്
| |
| | ക്ലാസ്സ്= ക്ലാസ്സ് 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെന്റ് വെൽഫെയർ യു പി സ്ക്കൂൾ കരീമഠം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33203
| |
| | ഉപജില്ല= കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
21:13, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം