"സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം എന്ന താൾ സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:35, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം എന്ന വാക്ക് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ശുചിത്വം രണ്ട് തരത്തിലുണ്ട് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തി ശുചിത്വം'ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ ആരോഗ്യ ശുചിത്വത്തിൽ ഉൾപ്പെട്ടതാണ്. ശുചിത്വ ക്കുറവുകൊണ്ടാണ് പല രോഗങ്ങളും ഉണ്ടാകുന്നത്. വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യ ശീലങ്ങളുണ്ട് അവ പാലിച്ചാൽ പകർച്ചവ്യാധികളെ നമുക്ക് തടയാനാകും'. ഇപ്പോഴത്തെ നമ്മുടെ സാഹചര്യത്തിൽ ' വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തുവാല ഉപയോഗിച്ച് മൂടിപ്പിടിക്കുക .പൊതുസ്ഥലങ്ങളിൽ തുപ്പാക്കിരിക്കു ക. ഇവയൊക്കെ സമൂഹനന്മയ്ക്കപകരിക്കുന്ന വ്യക്തി ശുചിത്വമാണ്. പരിസര ശുചിത്വം നാം ശ്രദ്ധിച്ചാൽ സമൂഹത്തിന് വളരെയേറെ ഗുണം ലഭിക്കുന്നു 'ഇതിൽ പ്രധാനപ്പെട്ട താണ് മാലിന്യ സംസ്കരണം. ജൈവ - അജൈവമാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചാൽ പരിസരം എല്ലാത്തരത്തിലും വൃത്തിയായിരിക്കും. രോഗങ്ങളെ തടഞ്ഞ് ഒരു വീടിനെ, ഗ്രാമത്തെ ,നാടിനെ ,ലോകത്തെ, 'നമ്മുടെ പ്രപഞ്ചത്തെത്തന്നെയും സംരക്ഷിക്കാം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. അങ്ങനെ ജീവിക്കുന്നത് അഭിമാനമാണ്. നമ്മളും വരും തലമുറയും ആ അഭിമാനത്തോടെ ജീവിക്കട്ടെ'
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റാരിക്കാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 27/ 03/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം