"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കവിത}} |
12:52, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
കോവിഡ് 19 എന്ന മഹാമാരിയുടെ ഭീതിയിലാണ് നാമെല്ലാവരും ഇന്ന് ജീവിക്കുന്നത്. ചൈനയിലെ വുഹാനിൽനിന്നും തുടങ്ങി ലോകമെങ്ങു പടർന്നു പിടിച്ചകൊറോണ എന്ന ഇത്തരിക്കുഞ്ഞൻ നമ്മുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കയാണ്. ഈ മഹാമാരിമൂലം ലോകത്ത് ഒന്നര ലക്ഷത്തിലധികം പേർ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. ഭൂമിയോടും പ്രകൃതിയോടും എന്തിന് ആകാശത്തുപോലും തുളകൾ വീഴ്ത്തി ഭൂമിയുടെ നിനലനൽപ്പുതന്നെ അപകടത്തിലാക്കാൻ മനുഷ്യൻറെ പ്രവർത്തികൾ കാരണമായിരിക്കുന്നു. ഞാനാണ് ഭൂമിയിലെ രാജാവ് എന്ന അഹങ്കരിച്ച മനുഷ്യൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് തൻമൂലം ഉണ്ടാകുന്ന മലിനീകരണത്താലും പ്രകൃതി ദുരന്തങ്ങളാലും ബുദ്ധിമുട്ടുമ്പോഴാണ് കോവിഡ് 19 എന്ന മഹാമാരി നമ്മെ പിടികൂടുന്നത്. പ്രായഭേദമെന്യേ രാജ്യഭേദമെന്യേ എല്ലാവരേയും കടന്നാക്രമിച്ച് ഈ വൈറസ് നമ്മെ ഭീതിയിലാഴ്ത്തുന്നു. സമ്പന്നരെന്നും വികസിതരെന്നും അവകാശപ്പെട്ട രാഷ്ട്രങ്ങൾവരെ ഈ മഹാമാരിക്കു മുമ്പിൽ തലകുനിക്കുമ്പോൾ നമുക്ക് തലയുയർത്തിനിന്ന് അഭിമാനത്തോടെ പറയാം ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയെ തടഞ്ഞുനിർത്തുന്നതിൽ ലോകത്തിനു മുഴുവൻ മാതൃകയായിരിക്കുന്നു. രണ്ടു പ്രളയങ്ങളേയും നിപ എന്ന രഓഗത്തേയും നേരിട്ട നമ്മൾ ഈ മഹാമാരിയേയും പിടിച്ചുകെട്ടുക തന്നെ ചെയ്യും. കേന്ദ്ര സംസ്ഥാന ഗവൺമെൻറുകളുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും സാമൂഹിക അകലം പാലിച്ചും ശരിയായ ചികിത്സയിലൂടേയും ഈ രോഗത്തിൻറെ സാമൂഹ്യ വ്യാപനം തടയുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത