"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മാസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/മാസ്ക് എന്ന താൾ എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/മാസ്ക് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം)
(വ്യത്യാസം ഇല്ല)

22:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാസ്ക്

ചിരികൾ മാസ്കുവെച്ച മറച്ചപ്പോഴാണ്,
പ്രത്യാശ വിടരാൻ തുടങ്ങിയത്
ചേർത്തു പിടിച്ച കൈകൾ വിട്ടപ്പോഴാണ്.
ഒറ്റക്കെട്ടായതും ഒരുമ വളർന്നതും,
ദൈവത്തോടൊപ്പം മാലാഖമാരെയും പൂജിക്കണമെന്നു
പഠിച്ചതിപ്പോഴാണ്..
ലാത്തിക്കുള്ളിൽ കരുതൽ കണ്ടതും,
വീടിന്റെ ഒച്ച കേട്ടതും,
യാത്ര മറന്നതും,
അകലത്തെ സ്നേഹിച്ചതും,
ഒത്തുചേരാൻ കൊതിച്ചിട്ടാണ്.
പ്രതിരോധമാണ് പ്രതീക്ഷ.
അതിജീവനവും !

ആർദ്ര.കെ.ആർ
10 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത