"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ഭൂതത്തിന്റെ തേരോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് പി.എൻ.എം.ഗവ.എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ഭൂതത്തിന്റെ തേരോട്ടം എന്ന താൾ പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണ ഭൂതത്തിന്റെ തേരോട്ടം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:54, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഭൂതത്തിന്റെ തേരോട്ടം
ഒരിടത്തൊരിടത്ത് ഒരു രാജ്യത്ത് കൊറോണ എന്ന ഒരു അത്ഭുത ഭൂതം പ്രത്യക്ഷപ്പെട്ടു. ആ ഭൂതം ആ രാജ്യത്തെ മൊത്തമായി നശിപ്പിക്കാൻ തക്കം പാർത്ത് കഴിയുക ആയിരുന്നു അവൻ. ആദ്യമായി അവൻ മൃഗങ്ങളുടെ ശരീരത്തിൽ കയറി പറ്റി. മൃഗങ്ങളെ രോഗികളാക്കി കൊന്നൊടുക്കന്നതിൽ അവൻ പരാജയപ്പെട്ടു. അതിന് ശേഷം ആ ഭീകരനായ ഭൂതം, ആ നാട്ടിലെ പാവപ്പെട്ട ജനങ്ങളെ രോഗികളാക്കാൻ വേണ്ടി കാത്തിരുന്നു. അവന്റെ കാത്തിരിപ്പ് വെറുതെയായില്ല. ആ നാട്ടിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടുത്തെ ആളുകൾക്ക് വലിയ വൃത്തിയൊന്നും ഇല്ലായിരുന്നു. ലക്ഷ്യം വച്ച് നീങ്ങിയ കൊറോണ ഭൂതം അവന്റെ ആഗ്രഹം നടപ്പിലാക്കി. ആ പാവപ്പെട്ട ജനങ്ങളെ രോഗികളാക്കി. അതിൽ ഒരുപാടുപേരെ കൊന്നൊടുക്കുവാനും അവന് കഴിഞ്ഞു. എന്നിട്ടും അവന്റെ അത്യാഗ്രഹം തീർന്നില്ല. ആ ഗ്രാമവുമായി നല്ല ഒത്തൊരുമയോടെ കഴിഞ്ഞിരുന്ന മറ്റ് ഗ്രാമങ്ങളും, ഒടുവിൽ ആ നാട് മുഴുവനും അവന്റെ ക്രൂരതയ്ക്ക് ഇരകളായി. അങ്ങനെ ആ നാട്ടിലേക്ക് കച്ചവടത്തിനായും വിനോദ സഞ്ചാരത്തിനായും വന്ന അയൽരാജ്യക്കാരെ പോലും അവൻ വെറുതെ വിട്ടില്ല. അങ്ങനെ ഒരുപാട് രാജ്യങ്ങളിലെ ജനങ്ങളെ അവന്റെ ക്രൂരത കൊണ്ട് രോഗികളാക്കിക്കൊണ്ടേയിരുന്നു. അവൻ കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വീർപ്പുമുട്ടി. പല രാജ്യങ്ങളിലും ആളുകൾ കൃഷി ചെയ്യാനോ കച്ചവടം ചെയ്യാനോ കഴിയാതെ ഇന്നും ബുദ്ധിമുട്ടി കൊണ്ടേയിരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളും ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതത്തിലായി. ഓരോ നാട്ടിലും മരിച്ചു വീഴുന്നവരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ അവരെ മറവു ചെയ്യാൻ പോലും കഴിയാതെ നാട്ടുകാർ വലഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും ജനങ്ങളുടെ സന്തോഷവും അവന്റെ വരവോടെ നിലച്ചു. അവൻ ഇന്നും മനുഷ്യരെ നിർത്താതെ വേട്ടയാടി കൊണ്ടേയിരിക്കുന്നു. അവനെ പിടിച്ചുകെട്ടാൻ ഒരു നാട്ടിലെയും വൈദ്യന്മാർക്ക് ഇന്ന് വരെയും സാധിച്ചിട്ടില്ല. ഓരോ മനുഷ്യനെയും അവൻ രോഗി ആക്കി കൊണ്ടേയിരിക്കുന്നു...
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ